കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തിലെ രഥയാത്രക്ക് മുസ്ലിങ്ങളുടെ തിരക്ക്

Google Oneindia Malayalam News

അഹമ്മദാബാദ്: ഗോധ്ര കലാപത്തിന്റെ പേരില്‍ മുഖം നഷ്ടമായ ഗുജറാത്തിലെ മതസൗഹാര്‍ദ്ദത്തിന് പ്രതീക്ഷയായി പുതിയ വാര്‍ത്തകള്‍. ദരിയാപൂരിലെയും ഷാപൂരിലെയും മുസ്ലിങ്ങള്‍ രഥയാത്രയ്ക്ക് നല്‍കുന്ന സ്വീകരണമാണ് സന്തോഷത്തിന്റെ വാര്‍ത്തകളാകുന്നത്. തെരുവുകളിലൂടെ രഥയാത്ര പോകുമ്പോള്‍ വേഗം കുറച്ച് തങ്ങള്‍ക്ക് കൂടുതല്‍ നേരം കാണാനുള്ള അവസരം ഉണ്ടാക്കിത്തരണമെന്നാണ് പ്രദേശത്തെ മുസ്ലിം ജനതയുടെ ആവശ്യം.

2002ലെ കലാപത്തിന് ശേഷം പോലീസ് രഥയാത്രയ്ക്ക് പ്രത്യേക സുരക്ഷ ഒരുക്കുകയാണ് പതിവ്. എന്നാല്‍ ഇത്തവണ രഥയാത്രയില്‍ പങ്കെടുക്കാന്‍ തങ്ങളെയും അനുവദിക്കണമെന്നാണ് മുസ്ലിം മതവിശ്വാസികളുടെ അഭ്യര്‍ഥന. പ്രേം ദര്‍വാസയില്‍ രഥയാത്ര കടക്കുന്നതോടെ ചൂളം വിളിച്ച് രഥത്തില്‍ തൊട്ടുവണങ്ങിയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയാണ് ആളുകള്‍. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് കടുത്ത ജാഗ്രതയിലാണ്.

gujrat-map

പ്രദേശത്ത് സാമുദായിക സംഘര്‍ഷത്തിന്റെ അവസ്ഥയില്ലെന്ന് ഷാപൂര്‍ ശാന്തി സമിതി അംഗമായ യാകൂബ് മാലിക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രഥയാത്രയുടെ സമയത്ത് ഇവിടെ അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടാകാറില്ല. എത്രയോ വര്‍ഷങ്ങളായി ഞങ്ങളും രഥയാത്രയില്‍ പങ്കെടുക്കുന്നുണ്ട്. മുസ്ലിം നേതാക്കള്‍ ഷാപൂരില്‍ രഥയാത്രയ്ക്ക് സ്വീകരണം നല്‍കുന്നു. അപൂര്‍വ്വമായ ഈ ഉത്സവം അടുത്തറിയാനുള്ള അവസരമാണ് തങ്ങള്‍ക്കിത്.

18000 പോലീസ് ഉദ്യോഗസ്ഥരെയാണ് രഥയാത്രയുമായി ബന്ധപ്പെട്ട് സുരക്ഷയൊരുക്കാന്‍ നിയോഗിച്ചിട്ടുള്ളത്. ദരിയാ പൂരിലെയും ഷാ പൂരിലെയും മുസ്ലിങ്ങള്‍ തങ്ങള്‍ക്കും രഥയാത്ര അടുത്തുകാണാന്‍ അവസരം ഒരുക്കിത്തരണമെന്ന് അഭ്യര്‍ഥിച്ചതായി പോലീസ് ഉദ്യാഗസ്ഥര്‍ പറഞ്ഞു. രഥയാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ ഇങ്ങനെ തന്നെ തുടരാനാണ് പോലീസിന്റെ നീക്കമെന്ന് കമ്മീഷണര്‍ ശിവാനന്ദ് ഝാ പറഞ്ഞു.

English summary
Gujarat Muslims keen to join Rath Yatra festival. They have requested the city police to slow down the procession so that they can enjoy it and be part of the festivities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X