കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പളളികളിൽ പ്രാർത്ഥനയല്ല, ആയുധങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നു! വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ!

Google Oneindia Malayalam News

Recommended Video

cmsvideo
Karntaka BJP MLA Alleges Muslims Keep We@pons At Mosques | Oneindia Malayalam

ബെംഗളൂരു: മുസ്ലീംകള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കര്‍ണാടക ബിജെപി എംഎല്‍എ. മുസ്ലീംകള്‍ പളളികളില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് ബിജെപി എംഎല്‍എ എംപി രേണുകാചാര്യ ആരോപിച്ചു. രാജ്യദ്രോഹികളെ ഒരു പാഠം പഠിപ്പിക്കുമെന്നും രേണുകാചാര്യ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി കര്‍ണാടകയിലെ ദേവനഗരിയില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രസംഗിക്കുകയായിരുന്നു കര്‍ണാടകത്തിലെ മുന്‍ എക്‌സൈസ് മന്ത്രി കൂടിയായ എംപി രേണുകാചാര്യ.

കൊടുംതണുപ്പിൽ പുലർച്ചയ്ക്കു പോലും അയ്യായിരത്തോളം പേർ, പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രം!കൊടുംതണുപ്പിൽ പുലർച്ചയ്ക്കു പോലും അയ്യായിരത്തോളം പേർ, പ്രതിഷേധക്കൊടുങ്കാറ്റിന്റെ സിരാകേന്ദ്രം!

പോലീസ് വെടിവെയ്പ്പിന് ഇരയായ പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് സര്‍ക്കാര്‍ ഒരു സഹായവും നല്‍കില്ലെന്നും രേണുകാചാര്യ പറഞ്ഞു. നിലവില്‍ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ് എംപി രേണുകാചാര്യ. രേണുകാചാര്യയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയരുകയാണ്.

bjp

''മസ്ജിദുകളിലിരുന്ന് ഫത്വ പുറപ്പെടുവിക്കുന്ന ചില രാജ്യദ്രോഹികളുണ്ട്. അവര്‍ പളളികളില്‍ പ്രാര്‍ത്ഥിക്കുന്നതിന് പകരം ആയുധങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കുകയാണ്. ഇതിനാണോ നിങ്ങള്‍ക്ക് പളളികള്‍ ആവശ്യമുളളത്'' രേണുകാചാര്യ ചോദിച്ചു. ഇത്തരത്തില്‍ നിങ്ങള്‍ തുടരുകയാണെങ്കില്‍ മുസ്ലീംകൾക്ക് നല്‍കുന്ന പണം ഹിന്ദുക്കള്‍ക്ക് കൊടുക്കുമെന്നും ബിജെപി എംഎല്‍എ ഭീഷണി മുഴക്കി.

തന്റെ മണ്ഡലത്തില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് വേണ്ടി അലോട്ട് ചെയ്തിരിക്കുന്ന പണം ഹിന്ദുക്കള്‍ക്ക് വേണ്ടി ഉപയോഗിക്കും. മുസ്ലീംകളെ അവര്‍ അര്‍ഹിക്കുന്നയിടത്താക്കുമെന്നും എന്താണ് രാഷ്ട്രീയം എന്ന് കാണിച്ച് കൊടുക്കുമെന്നും ബിജെപി എംഎല്‍എ വെല്ലുവിളിച്ചു. ഹൊന്നാലി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എയാണ് രേണുകാചാര്യ. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തില്‍ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ വലിയ പ്രക്ഷോഭങ്ങളാണ് നടക്കുന്നത്. സമരക്കാരോട് വെട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് യെഡിയൂരപ്പ സര്‍ക്കാര്‍.

English summary
Muslims keep weapons at mosques, alleges Karntaka BJP MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X