കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ രാമക്ഷേത്രമെന്ന നിലപാടുമായി മുസ്ലീം രാഷ്ട്രീയ മഞ്ച്, ദില്ലിയില്‍ കൂറ്റന്‍ റാലിക്കൊരുങ്ങുന്നു!!

  • By Desk
Google Oneindia Malayalam News

ദില്ലി: ബിജെപി അധികാരത്തിലെത്തിയതു മുതല്‍ അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഹിന്ദു മുസ്ലീം തര്‍ക്കവിഷയമായ അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ആവശ്യപ്പെട്ട് രംഗത്തു വന്നിരിക്കുന്നത് മുസ്ലീം രാഷ്ട്രീയ മഞ്ചാണ്.ഇന്ത്യയിലെ മുസ്ലീങ്ങള്‍ രാമക്ഷേത്രം വേണമെന്ന നിലപാടാണ് സംഘടന സ്വീകരിച്ചിരിക്കുന്നത്.

<strong>ശബരിമല പ്രവേശനം: ആളുരിനെ വെച്ച് കളിക്കാന്‍ തൃപ്തി, തീരുമാനം ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്ക് ശേഷം!</strong>ശബരിമല പ്രവേശനം: ആളുരിനെ വെച്ച് കളിക്കാന്‍ തൃപ്തി, തീരുമാനം ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചക്ക് ശേഷം!

രാമ ക്ഷേത്രനിര്‍മ്മാണത്തിനായ് ദില്ലി രാംലീല മൈതാനത്ത് കൂറ്റന്‍ റാലി സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ മുസ്ലീം രാഷട്രീയ മഞ്ച്. ആര്‍എസ്എസിന്റെ സംയോജിത മുസ്ലീം സംഘടനായ മുസ്ലീം രാഷ്ട്രീയ മഞ്ച് രാമക്ഷേത്രത്തിനായി നരേന്ദ്രമോദി ഗവണ്‍മെന്റിനുമേല്‍ സമ്മര്‍ദത്തിനൊരുങ്ങുകയാണ്.

Yasir Jilani Read more at: https://www.oneindia.com/india/muslims-of-india-want-ram-temple-says-muslim-rashtriya-manch-2808569.html

ഡിസംബറില്‍ ഇന്ത്യയിലൊട്ടാകെയുള്ള മുസ്ലീങ്ങളെ അണി നിരത്തി 25000 ല്ധികം പേരെ രാമംലീല മൈതാനത്ത്‌കൊണ്ടുവരാനാണ് തീരുമാനം.ഭാരതത്തിലെ മുസ്ലീം വിഭാഗത്തിന് രാമക്ഷേത്രം അയോധ്യയില്‍ വേണമെന്ന് സന്ദേശം നല്കുകയാണ് ലക്ഷ്യമെന്ന് മുസ്ലീം രാഷ്ട്രീയ മഞ്ചിന്റെ യാസിര്‍ ജിലാനി പറഞ്ഞു.

ദൈവനാമത്തില്‍ സത്യം ചെയ്ത് രാമക്ഷേത്രം അയോധ്യയില്‍ നിര്‍മ്മിക്കുമെന്ന്ത് മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ടാണ് ഇവരുടെ പ്രക്ഷോഭം.എന്നാല്‍ 90കളില്‍ കര്‍ സേവകര്‍ ഉയര്‍ത്തിയതും ഇതേ മുദ്രാവാക്യമാണ്.രാമക്ഷേത്രം രാമജന്മഭൂമിയില്‍ നിര്‍മ്മിക്കുമെന്ന് രാമനാമത്തില്‍ പ്രതിജ്ഞ ചെയ്യുന്നു.

2002ല്‍ ആര്‍എസ്എസിന്‍രെ സഹകാരിയായി തുടങ്ങിയടാണ് മുസ്ലീം രാഷ്ട്രീയമഞ്ച്.ആര്‍എസ്എസ് നേതാവ് കെഎസ് സുദര്‍ശന്റെ നേതൃത്വത്തില്‍ മുസ്ലീം പ്രീണനം ലക്ഷയമാക്കി പിറവികൊണ്ട സംഘടന രാമക്ഷേത്രത്തിനായി വാദിക്കുന്നതിലെ കാരണമിതാണ്.

രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മാത്രമേ മുസ്ലീങ്ങള്‍ക്ക സമാധാനത്തില്‍ ജീവിക്കാന്‍ കളിയൂ എന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചീഫ് ഗായൊരുള്‍ ഹസന്‍ റിസ്വി അഭിപ്രായപ്പെട്ടിരുന്നു. അതിനാല്‍ രാമക്ഷേത്രത്തിനായി മുസ്ലീം വിഭാഗം സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉത്തകര്‍പ്രദേശിലെ ഷിയ സെന്‍ട്രല്‍ വഖഫ് ബോര്‍ഡും രാമക്ഷേത്രത്തിനായി മോദിയെ സമീപിച്ചിട്ടുണ്ട്.

English summary
'Muslims of India want Ram Temple', says Muslim Rashtriya Manch; Plans massive gathering in Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X