കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ 4 പിച്ചക്കാരില്‍ ഒരാള്‍ മുസ്ലിം; അതില്‍ തന്നെ മുസ്ലീം സ്ത്രീകളാണ് കൂടുതല്‍!

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ, അതില്‍ത്തന്നെ മുസ്ലിങ്ങളുടെ ജീവിത നിലവാരം എത്ര ദയനീയമാണ് എന്ന് കാണിക്കുന്നതാണ് സര്‍ക്കാര്‍ ഏതാനും ദിവസങ്ങള്‍ മുമ്പ് പുറത്തുവിട്ട ഈ വിവരം. രാജ്യത്ത് ജോലി ചെയ്യാത്ത 72.89 കോടി പേരാണ് ഉള്ളതെന്നാണ് സെന്‍സസ് ഡാറ്റ പറയുന്നത്. ഇതില്‍ 25 ശതമാനത്തോളം പേര്‍ യാചകരാണ്. ഇതിന്റെ 25 ശതമാനത്തോളം പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നാണ് എന്നാണ് റിപ്പോര്‍ട്ട്.

<strong>നഗ്നബാറും നഗ്നചിത്രവും വൈറല്‍.. എല്ലാം പ്രീതി സിന്റയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്?</strong>നഗ്നബാറും നഗ്നചിത്രവും വൈറല്‍.. എല്ലാം പ്രീതി സിന്റയുടെ മറ്റൊരു പബ്ലിസിറ്റി സ്റ്റണ്ട്?

ഇന്ത്യന്‍ ജനസംഖ്യയുടെ 14.23 ശതമാനം പേരാണ് മുസ്ലിങ്ങള്‍. എന്നാല്‍ യാചകരുടെ കാര്യം എടുക്കുമ്പോള്‍ ഇവരുടെ ശതമാനം 25 നടുത്തുവരുന്നു. എന്ന് വെച്ചാല്‍ ഇന്ത്യയിലുള്ള യാചകരില്‍ നാലിലൊന്ന് പേര്‍ മുസ്ലിം സമുദായത്തില്‍ നിന്നാണ്. ഇതില്‍ത്തന്നെ സ്ത്രീകളാണ് കൂടുതല്‍. മുസ്ലിം സമുദായത്തില്‍ നിന്നും 56.38 ശതമാനം പേര്‍ സ്ത്രീകളാണ് യാചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദേശീയ ശരാശരിയെക്കാള്‍ വളരെ കൂടുതലാണ് ഇത്.

muslims

മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് യാചകവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ കുറവാണ് ഉണ്ടായിരിക്കുന്നത് എന്ന് കാണാം. വേതനം ലഭിക്കുന്നതോ അല്ലാത്തതോ ആയ ജോലികളില്‍ ഏര്‍പ്പെടാത്തവരെയാണ് തൊഴിലെടുക്കാത്തത് എന്ന ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. കൃഷി, വീട്ടുജോലികള്‍ തുടങ്ങിയവ ചെയ്യുന്നവരെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. രാജ്യത്താകെ 72.89 കോടി പേരാണ് ഇത്തരത്തിലുള്ളത്.

<strong>മോദി തന്നെ കൊല്ലുമെന്ന് കെജ്രിവാള്‍.. കെജ്രിവാളിനെ ട്രോള്‍ ചെയ്ത് കൊന്ന് സോഷ്യല്‍ മീഡിയ!</strong>മോദി തന്നെ കൊല്ലുമെന്ന് കെജ്രിവാള്‍.. കെജ്രിവാളിനെ ട്രോള്‍ ചെയ്ത് കൊന്ന് സോഷ്യല്‍ മീഡിയ!

രാജ്യത്തെ ജനസംഖ്യയുടെ ഏറ്റവും കൂടുതല്‍ ശതമാനം ഹിന്ദുക്കളാണ്. 79.80 ശതമാനം പേര്‍. എന്നാല്‍ യാചകരിലെ ഹിന്ദുക്കളുടെ ശതമാനം 72.29 ആണ്. എന്നാല്‍ 14.23 ശതമാനമുള്ള മുസ്ലിങ്ങളില്‍ 24.9 ശതമാനം പേര്‍ യാചകരാണ് എന്നാണ് കണക്ക്. മറ്റ് സമുദായങ്ങളില്‍ ജനസംഖ്യയുടെ അനുപാതത്തെക്കാള്‍ താഴെയാണ് യാചകരുടെ എണ്ണം. യാചകവൃത്തി നിരോധിച്ച രാജ്യമാണ് ഇന്ത്യ എന്നതാണ് ഇതിലെ രസകരമായ കാര്യം. 3 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.

English summary
Census data shows every 4th person categorised as beggar in India is Muslim
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X