India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വര്‍ഗീയ അക്രമങ്ങളുടെ പേരില്‍ മുസ്ലിങ്ങളുടെ സ്വത്തുക്കള്‍ തകര്‍ക്കുന്നു: ആംനസ്റ്റി ഇന്റര്‍നാഷണല്‍

Google Oneindia Malayalam News

ന്യൂദല്‍ഹി: രാജ്യത്ത് വര്‍ഗീയ അക്രമങ്ങളുടെ പേരില്‍ മുസ്ലിങ്ങളുടെ പേരിലുള്ള സ്വത്ത് വകകള്‍ തെരഞ്ഞ് പിടിച്ച് തകര്‍ക്കുന്നതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ ബോര്‍ഡ് ചെയര്‍മാന്‍ ആകാര്‍ പട്ടേല്‍. രാമനവമിയോടനുബന്ധിച്ച് മധ്യപ്രദേശിലുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ആകാര്‍ പട്ടേലിന്റെ പ്രതികരണം. കുറച്ച് ദിവസങ്ങളായി നമ്മുടെ രാജ്യം വര്‍ഗീയതയുടെ പേരില്‍ മുസ്ലിങ്ങളുടെ സ്വത്ത് വകകള്‍ നശിപ്പിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കുകയാണ് എന്ന് ആകാര്‍ പട്ടേല്‍ പറഞ്ഞു.

കലാപകാരികളെന്ന് സംശയിക്കുന്ന ആളുകളുടെ സ്വകാര്യ സ്വത്ത്, അറിയിപ്പുകളോ മറ്റ് നടപടി ക്രമങ്ങളോ ഒന്നും പാലിക്കാതെ നശിപ്പിക്കുന്നത് നിയമവാഴ്ചയ്ക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊളിച്ച് മാറ്റിയ വസ്തുവകകളില്‍ ഭൂരിഭാഗവും മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുള്ളതാണ്. കലാപകാരികളായി സംശയിക്കുന്നവരുടെ വീടുകള്‍ തകര്‍ക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന് വിരുദ്ധമായും കടുത്ത ശിക്ഷ ലഭിക്കുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം അക്രമങ്ങളെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അക്രമത്തിന് നേതൃത്വം നല്‍കിയവരെ ന്യായമായ വിചാരണയിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നു എന്ന് ഉറപ്പാക്കുകയും വേണം എന്നും ആകാര്‍ പട്ടേല്‍ പറഞ്ഞു. സ്വത്ത് വകകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കണം എന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഉറപ്പാക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ആകാര്‍ പട്ടേല്‍ പ്രസ്താവനയിലൂടെ പറഞ്ഞു.

മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ ശ്രീരാമനവമി ആഘോഷത്തിനിടെയുണ്ടായ വര്‍ഗീയ കലാപത്തെത്തുടര്‍ന്ന് മുസ്ലിംകളുടെ ഉടമസ്ഥതയിലുള്ള കടകളും വീടുകളും തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു മനുഷ്യാവകാശ സംഘം. ആംനസ്റ്റി ഇന്ത്യ നിര്‍ബന്ധിത നടപടിയെ 'കൂട്ടായ ശിക്ഷ' എന്നും 'മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനം' എന്നും വിശേഷിപ്പിച്ചു.

സുബൈര്‍ വധം: കാര്‍ സഞ്ജിത്തിന്റേതെന്ന് ഭാര്യ, രണ്ടാമത്തെ കാറും കണ്ടെത്തിസുബൈര്‍ വധം: കാര്‍ സഞ്ജിത്തിന്റേതെന്ന് ഭാര്യ, രണ്ടാമത്തെ കാറും കണ്ടെത്തി

പൊളിക്കലുകളില്‍ സമഗ്രവും നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം അധികാരികള്‍ 'അടിയന്തിരമായി' നടത്തണമെന്നും അക്രമത്തിനും നശീകരണത്തിനും കാരണമായവരെ ന്യായമായ വിചാരണയിലൂടെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരകള്‍ക്ക് ഫലപ്രദമായ പ്രതിവിധി നല്‍കണം. ന്യൂനപക്ഷ സമുദായങ്ങള്‍ ഉള്‍പ്പെടെ അതിന്റെ അധികാരപരിധിയിലുള്ള എല്ലാ ആളുകളെയും സംരക്ഷിക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്, ''ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ ചെയര്‍മാന്‍ പറഞ്ഞു.

ഏപ്രില്‍ 11 ന്, രാമനവമി ആഘോഷത്തിനിടെ ഒരു പള്ളിക്ക് സമീപം പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നാണ് കലാപത്തില്‍ കലാശിച്ചത്. ഇതിനെ തുടര്‍ന്ന് ഖര്‍ഗോണ്‍ നഗരത്തില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. അക്രമത്തില്‍ ഉള്‍പ്പെട്ടവരെന്ന് ആരോപിക്കപ്പെടുന്നവരുടെ വീടുകളും സ്വത്തുക്കളും പൊളിക്കാന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പിന്നീട് ഉത്തരവിട്ടു. ഇവരില്‍ മിക്ക കുടുംബങ്ങളും ദരിദ്രമായ സാമ്പത്തിക പശ്ചാത്തലത്തില്‍ നിന്നുള്ളവരാണ്.

cmsvideo
  വിഷുദിനം കാവ്യ കണി കണ്ടുണരുന്നത് അന്വേഷണ സംഘത്തെയോ? | Oneindia Malayalam

  ഇരു വിഭാഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നിരവധി വീടുകള്‍ അഗ്നിക്കിരയാക്കുകയും ഖാര്‍ഗോണ്‍ ജില്ലാ എസ്പി ഉള്‍പ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം, ഖാര്‍ഗോണ്‍ നഗരത്തില്‍ മാത്രം 50ലധികം കെട്ടിടങ്ങള്‍ (വീടുകളും കടകളും) ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കുകയും ഏകദേശം 100ലേറെ പേരെ അറസ്റ്റിലാക്കുകയും ചെയ്തിരുന്നു.

  English summary
  Muslims' property demolished after communal clash says Amnesty International
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X