നമസ്‌കരിക്കാന്‍ വാതില്‍ തുറന്നിട്ട് ഗുരുദ്വാരകള്‍; സ്‌നേഹപൂര്‍വം നിരസിച്ച് മുസ്ലിങ്ങള്‍
ന്യൂഡല്‍ഹി: ഗുഡ്ഗാവില്‍ മുസ്ലിങ്ങള്‍ പൊതുവിടങ്ങളില്‍ വെള്ളിയാഴ്ച നമസ്‌കാരം നിര്‍വഹിക്കുന്നതിനെതിരെ തീവ്രസംഘടനകള്‍ രംഗത്തുവന്നത് വലിയ വാര്‍ത്തയായിരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും തീവ്ര സംഘടനകളുടെ പ്രവര്‍ത്തകര്‍ എത്തി ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുന്നത് സംഘര്‍ഷത്തിലേക്ക് എത്തുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഈ വേളയിലാണ് സിഖുകാര്‍ നമസ്‌കാരത്തിന് വേണ്ടി ഗുരുദ്വാരകള്‍ തുറന്നുകൊടുക്കാന്‍ തീരുമാനിച്ചത്. മതസൗഹാര്‍ദത്തിന്റെ വലിയ മാതൃകയായി ഇത് വിലയിരുത്തപ്പെട്ടു.
നവംബര്‍ 19ന് മുസ്ലിങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ ഗുരുദ്വാരകള്‍ തുറന്നുകൊടുക്കുമെന്നായിരുന്നു ഗുരുദ്വാര സിങ് സഭ കമ്മിറ്റി ഓഫ് ഗുഡ്ഗാവ് പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വാഗ്ദാനം മുസ്ലിങ്ങള്‍ നിരസിച്ചു. സിഖ് ആഘോഷമായ ഗുരുപുര്‍ബ് നടക്കുന്നതിനാല്‍ ഗുരുദ്വാരകളില്‍ നമസ്‌കരിക്കുന്നില്ലെന്നും ഒരുപക്ഷേ അത് സംഘര്‍ഷത്തിന് ഇടയാക്കിയേക്കാമെന്നും മുസ്ലിങ്ങള്‍ അറിയിക്കുകയായിരുന്നു. അടുത്ത വെള്ളിയാഴ്ചയ്ക്ക് മുമ്പ് ഇക്കാര്യത്തില്‍ സുപ്രധാനമായ തീരുമാനം എടുക്കുമെന്ന് ഗുരുദ്വാര കമ്മിറ്റി അറിയിച്ചു.

മുസ്ലിങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ പ്രയാസം നേരിടുന്നുണ്ടെങ്കില്‍ ഗുരുദ്വാരകള്‍ തുറന്നുകൊടുക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സിഖ് ആഘോഷം നടക്കുന്നതിനാല്‍ ഈ വെള്ളിയാഴ്ച നമസ്‌കരിക്കുന്നില്ലെന്ന് മുസ്ലിങ്ങള്‍ അറിയിച്ചു. അടുത്താഴ്ച ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. 1984ല്‍ സിഖ് വിരുദ്ധ കലാം നടക്കുന്ന വേളയില്‍ സിഖുകാര്‍ക്ക് സംരക്ഷണം നല്‍കിയത് മുസ്ലിങ്ങളാണ്. ആയിരക്കണക്കിന് സിഖുകാരുടെ ജീവന്‍ രക്ഷിച്ച് മുസ്ലിങ്ങള്‍ അന്ന് സാഹോദര്യത്തിന്റെ മാതൃക കാട്ടി. അതൊന്നും ഞങ്ങള്‍ മറന്നിട്ടില്ലെന്നും ഗുരുദ്വാര കമ്മിറ്റി വക്താവ് ദയ സിങ് പറഞ്ഞു.
എന്താണീ കുത്തിക്കുറിക്കുന്നത്... മുഖംപൊത്തി അനുപമ പരമേശ്വരന്‍... അടിപൊളി ചിത്രങ്ങള്‍
അതേസമയം, പ്രദേശവാസിയായ ഒരാള്‍ മുസ്ലിങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ തന്റെ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണെന്ന് അറിയിച്ചിരുന്നു. ലഖിറാം യദുവന്‍ശിയാണ് മതസാഹോദര്യത്തിന്റെ മാതൃക തീര്‍ത്തത്. മുസ്ലിം ഏകത മഞ്ചുമായി ബന്ധപ്പെട്ട് ഇദ്ദേഹം കാര്യം അറിയിക്കുകയും ചെയ്തു. മുസ്ലിം സഹോദരങ്ങള്‍ പ്രയാസം നേരിടുന്നുണ്ടെന്നറിഞ്ഞു. പ്രദേശത്തെ സമാധാനം ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണ്. അതുകൊണ്ട് മുസ്ലിങ്ങള്‍ക്ക് നമസ്‌കരിക്കാനുള്ള സ്ഥലം ഞാന്‍ നല്‍കാമെന്നും ലഖിറാം യദുവന്‍ശി പറഞ്ഞു.
വ്യാഴാഴ്ചയാണ് സിഖ് ഗുരുദ്വാരകളുടെ കമ്മിറ്റി സുപ്രധാനമായ തീരുമാനം എടുത്തത്. മുസ്ലിങ്ങള്‍ക്ക് നമസ്‌കരിക്കാന്‍ ഗുരുദ്വാരകളുടെ കവാടം തുറന്നിടുമെന്നായിരുന്നു പ്രഖ്യാപനം. ഗുരുഗ്രാമില്‍ മുസ്ലിങ്ങള്‍ വെള്ളിയാഴ്ച പ്രാര്‍ഥന നടത്തുന്നതിനെതിരെ പ്രതിഷേധം ശക്തമായ പശ്ചാത്തലത്തിലായിരുന്നു ഇത്. എട്ടിടങ്ങളില്‍ മുസ്ലിങ്ങളില്‍ പ്രാര്‍ഥന നടത്തുന്നത് നിരോധിച്ച് ഗുരുഗ്രാം ഭരണകൂടം ഉത്തരവിറക്കുകയും ചെയ്തു. പ്രദേശവാസികളുടെ എതിര്‍പ്പ് കാരണമായിട്ടാണ് മുസ്സിങ്ങള്‍ക്ക് നമസ്‌കരിക്കാനുണ്ടായിരുന്ന അനുമതി റദ്ദാക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു.












Click it and Unblock the Notifications