മുസ്ലീങ്ങളുടെ വോട്ടവകാശം റദ്ദാക്കണം, രണ്ടാം തര പൗരന്‍മാരണവര്‍; വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ
പാട്‌ന: മുസ്ലീങ്ങളില്‍ നിന്ന് വോട്ടവകാശം എടുത്തുകളയണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ബിഹാറിലെ ബി ജെ പി എം എല്‍ എ ഹരി ഭൂഷണ്‍ താക്കൂര്‍. മുസ്ലീങ്ങള്‍ക്ക് ഇന്ത്യയില്‍ രണ്ടാം തരം പൗരന്‍മാരായി തുടരാമെന്നും അദ്ദേഹം പറഞ്ഞു. 1947-ല്‍ മതത്തിന്റെ പേരില്‍ രാജ്യം വിഭജിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് മറ്റൊരു രാജ്യം ലഭിച്ചു. അവര്‍ മറ്റൊരു രാജ്യത്തേക്ക് പോകണം. അവര്‍ ഇവിടെയാണ് താമസിക്കുന്നതെങ്കില്‍, അവരുടെ വോട്ടവകാശം പിന്‍വലിക്കണമെന്ന് ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. അവര്‍ക്ക് (മുസ്ലിംങ്ങള്‍ക്ക്) ഇന്ത്യയില്‍ രണ്ടാംതരം പൗരന്മാരായി ജീവിക്കാം, ഹരിശങ്കര്‍ താക്കൂര്‍ പറഞ്ഞു.
എ ഐ എം ഐ എം എം എല്‍ എ അക്തറുല്‍ ഇമാന്‍ നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഹരിശങ്കര്‍ താക്കൂര്‍. രാജ്യത്തെ മുസ്ലിംകള്‍ക്ക് അവരുടെ ജനസംഖ്യാടിസ്ഥാനത്തില്‍ അവകാശങ്ങള്‍ നല്‍കണമെന്നായിരുന്നു അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ ഐ എം ഐ എം എം എല്‍ എ അക്തറുല്‍ ഇമാന്‍ പറഞ്ഞിരുന്നത്. ബിഹാര്‍ നിയമസഭയുടെ സമ്മേളനം ഇന്ന് ആംരംഭിച്ചിരുന്നു. സമ്മേളനത്തില്‍ തന്റെ പാര്‍ട്ടി എം എല്‍ എമാരാരും വന്ദേമാതരം ആലപിക്കില്ലെന്നും അക്തറുല്‍ ഇമാന്‍ പറഞ്ഞിരുന്നു.

ദേശീയ ഗാനം ആലപിക്കുന്നതില്‍ എനിക്ക് എതിര്‍പ്പില്ല, പക്ഷേ വന്ദേമാതരം പറയുന്നതിലും പാടുന്നതിലും എനിക്ക് എതിര്‍പ്പുണ്ട്. വന്ദേമാതരത്തിന് പകരം 'മദര്‍-ഇ-വതന്‍' എന്ന് ഞാന്‍ സന്തോഷത്തോടെ പറയും,' ഇമാന്‍ പറഞ്ഞു. ഇസ്ലാമില്‍ അനുവദനീയമല്ലാത്ത ഭൂമിയും മറ്റും ആരാധിക്കുന്ന പ്രതീതിയാണ് വന്ദേമാതരം നല്‍കുന്നത്. അതിനാല്‍, ഇത്പാടാന്‍ ഞങ്ങള്‍ വിസമ്മതിക്കുന്നു. ബിഹാറില്‍ എന്‍ ഡി എ സര്‍ക്കാരിന് ഭൂരിപക്ഷമുണ്ട്. അവര്‍ക്ക് ഇത് പിന്‍വലിക്കാനുള്ള തീരുമാനം എടുക്കാം, ഇമാന്‍ പറഞ്ഞു. ഇതിനെതിരെയായിരുന്നു താക്കൂറിന്റെ പ്രതികരണം.

മുസ്ലീങ്ങള്‍ രാജ്യത്ത് ഐ എസ് ഐയുടെ അജണ്ട പ്രവര്‍ത്തിപ്പിക്കുകയാണെന്നും ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള അജണ്ടയിലാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹരിശങ്കര്‍ താക്കൂര്‍ ആരോപിച്ചു. ഈ രാജ്യത്ത് മുസ്ലിംകള്‍ ന്യൂനപക്ഷമാണെന്ന വാദം തള്ളിയ ഹരിശങ്കര്‍ താക്കൂര്‍, ഭരണഘടനയില്‍ ന്യൂനപക്ഷമെന്ന വാക്ക് ഇല്ലെന്നും പറഞ്ഞു. ഇരുസഭകളിലേയും ഓരോ അംഗവും ദേശീയ ഗാനം ആലപിക്കണമെന്ന് സ്പീക്കര്‍ വിജയ് സിന്‍ഹ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത് പാലിക്കാത്തവരുടെ സഭയിലെ അംഗത്വം സ്പീക്കര്‍ റദ്ദാക്കണം. എ ഐ എം ഐ എം നേതാക്കളുടെ നിലപാട് നമ്മുടെ രാജ്യത്തിന് അപമാനമാണ്. ദേശീയ ഗാനം ആലപിക്കുന്നതില്‍ അവര്‍ക്ക് എന്തിനാണ് എതിര്‍പ്പ്? അദ്ദേഹം ചോദിച്ചു

അതേസമയം ഹരിശങ്കറിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. മുസ്ലീങ്ങളോടുള്ള വിദ്വേഷം പ്രചരിപ്പിക്കാന്‍ മാത്രമാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിംഗ് ട്വീറ്റ് ചെയ്തു. പ്രിയപ്പെട്ട എം.എല്‍.എ., നിങ്ങളെപ്പോലുള്ള മണ്ടന്മാര്‍ രാജ്യത്തിന്റെ ഭരണഘടനാ പദവികളില്‍ ഇരിക്കുന്നതാണ് ഭരണഘടനയെ അപമാനിക്കുന്ന കാര്യം എന്ന് സാഖിബ് എന്ന ട്വിറ്റര്‍ ഉപയോക്താവ് എഴുതിയത്. കാവി ഷാള്‍ ഇട്ടവന്‍ എന്തും പറയും എന്ന ഈ രാജ്യത്തെ വ്യവസ്ഥിതിയില്‍ എന്താണ് തെറ്റ്? എന്തുകൊണ്ടാണ് ഇത്തരക്കാരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണാത്തത് എന്നായിരുന്നു രമേഷ് യാദവ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുള്ള കമന്റ്.

ഇത്തരം വിഷം പരത്തുന്നവരാണ് നമ്മുടെ സമൂഹത്തില്‍ ജീവിക്കുന്നത്. രാജ്യത്തെ തകര്‍ക്കുന്ന ഇത്തരം പ്രസ്താവനകളില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിക്കേണ്ടതില്ലേയെന്ന് സുലഭ് എന്നയാള്‍ ചോദിച്ചു എഴുതുന്നു. പൊതുവെ ബിഹാര്‍ നിയമസഭയുടെ സമ്മേളനം ദേശീയ ഗാനമായ ജനഗണമനയോടെ ആരംഭിച്ച് വന്ദേമാതരത്തിലാണ് അവസാനിക്കുന്നത്.












Click it and Unblock the Notifications