കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യയില്‍ പള്ളി വേണ്ടെന്നാണ് മുസ്ലീംങ്ങളുടെയും ആവശ്യമെന്ന് ആര്‍എസ്എസ് നേതാവ്

ഒരു വ്യക്തിയുടെ പേരില്‍ പള്ളി നിര്‍മ്മിക്കുന്നതിനെ മുസ്ലീം മതവിശ്വാസികള്‍ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Google Oneindia Malayalam News

ദില്ലി: അയോധ്യ തര്‍ക്കം വീണ്ടും സജീവമായിരിക്കുന്നതിനിടെ വിവാദ പ്രസ്താവനയുമായി ആര്‍എസ്എസ് നേതാവ്. ഇരുവിഭാഗങ്ങളും തമ്മില്‍ തര്‍ക്കം തുടരുന്ന അയോധ്യയിലെ വിവാദഭൂമിയില്‍ പള്ളി നിര്‍മ്മിക്കേണ്ടതില്ലെന്നാണ് ഭൂരിപക്ഷം മുസ്ലീം മതവിശ്വാസികളുടെയും ആവശ്യമെന്നാണ് മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.

ദില്ലിയില്‍ ദേശീയ സുരക്ഷ പ്രശ്‌നങ്ങളെ സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുന്നതിനിടെയാണ് ഇന്ദ്രേഷ് കുമാര്‍ ഇങ്ങനെ പറഞ്ഞത്. ഏകദൈവത്തെ ആരാധിക്കുന്ന മുസ്ലീം മതവിശ്വാസികള്‍ ഒരു വ്യക്തിയുടെ പേരില്‍ പള്ളി നിര്‍മ്മിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പള്ളി നിര്‍മ്മിക്കേണ്ടതില്ലെന്ന്...

പള്ളി നിര്‍മ്മിക്കേണ്ടതില്ലെന്ന്...

അയോധ്യയില്‍ ബാബറി മസ്ജിദ് പുനര്‍നിര്‍മ്മിക്കേണ്ടതില്ലെന്നാണ് ഇസ്ലാം മതവിശ്വാസികളുടെ ആവശ്യമെന്നാണ് ആര്‍എസ്എസ് നേതാവായ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞത്.

വിശ്വാസത്തിന് എതിരെന്നും...

വിശ്വാസത്തിന് എതിരെന്നും...

ഏകദൈവ വിശ്വാസികളായ മുസ്ലീംങ്ങള്‍ ഒരു വ്യക്തിയുടെ പേരില്‍ പള്ളി നിര്‍മ്മിക്കുന്നതിനെ അനുകൂലിക്കുന്നില്ല. മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ പേരിലായിരുന്നു അയോധ്യയിലെ പള്ളി. ഒരു വ്യക്തിയുടെ പേരിലുള്ള ആരാധനാലയം മുസ്ലീം മതവിശ്വാസത്തിന് എതിരാണെന്നുമാണ് ഭൂരിപക്ഷം ഇസ്ലാം മതവിശ്വാസികളുടെ അഭിപ്രായമെന്നും ഇന്ദ്രേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

ക്ഷേത്രം മതിയെന്ന്...

ക്ഷേത്രം മതിയെന്ന്...

രാജ്യത്ത് സത്യത്തിനെയും, ഐക്യത്തെയും, സമാധാനത്തെയും പിന്തുണയ്ക്കുന്നവരുടെ ആഗ്രഹം, അയോധ്യയില്‍ ക്ഷേത്രം മതിയെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൂഢാലോചനക്കുറ്റം പുനസ്ഥാപിച്ചു...

ഗൂഢാലോചനക്കുറ്റം പുനസ്ഥാപിച്ചു...

ഒരിടവേളയ്ക്ക് ശേഷം അയോധ്യ പ്രശ്‌നം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നതിനിടെയാണ് ഇന്ദ്രേഷ് കുമാറിന്റെ പരാമര്‍ശം. ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് എല്‍കെ അദ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയ ബിജെപി നേതാക്കള്‍ക്കെതിരെയുള്ള ഗൂഢാലോചനക്കുറ്റം സുപ്രീംകോടതി വീണ്ടും പുനസ്ഥാപിച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്.

English summary
Muslims too don't want mosque at Ayodhya site: RSS leader
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X