യുപി സര്‍ക്കാരില്‍ മുസ്ലിം പ്രാതിധ്യം വേണമെന്ന് വെങ്കയ്യ നായിഡു;പുതിയ കാര്‍ഡിറക്കി ബിജെപി
403 അംഗ നിയമസഭയില്‍ 312 സീറ്റുകള്‍ നേടിയാണ് യുപി ബിജെപിയുടെ ഭാവി നിര്‍ണയിച്ചത്
ദില്ലി: ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ബിജെപി നേതാവും കേന്ദ്ര നഗരവികസന മന്ത്രിയുമായ വെങ്കയ്യ നായിഡു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാതെ തന്നെ യുപിയില്‍ ചരിത്ര വിജയം കുറിച്ചതിന് പിന്നാലെയാണ് ബിജെപി പുതി കാര്‍ഡിറക്കി കളിയ്ക്കുന്നത്. 403 അംഗ നിയമസഭയില്‍ 312 സീറ്റുകള്‍ നേടിയാണ് യുപി ബിജെപിയുടെ ഭാവി നിര്‍ണയിച്ചത്. ബിജെപിയ്ക്ക് ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയെ നിയമിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.
മുത്തലാഖിനെതിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളാണ് യുപിയിലെ വോട്ടുബാങ്കെന്നും സ്ത്രീകളുടെ വോട്ട് പിടിച്ചതിന് പിന്നിലെന്നും സൂചനകളുണ്ട്. വികസനവും ഹിന്ദുത്വ വിഷയങ്ങളും പ്രചാരണവിഷയമാക്കി വോട്ട് നേടിയ ബിജെപിയ്ക്ക് സാമൂഹിക അടിത്തറ കെട്ടിപ്പടുക്കാന്‍ മുസ്ലിം മന്ത്രിയുടെ പ്രാതിനിധ്യം കൊണ്ട് കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

നേരത്തെ 1991ല്‍ ബിജെപി മുഖ്യമന്ത്രി കല്യാണ്‍ സിംഗ് മുസ്ലിം നേതാവായ ഐസാസ് റിസ് വിയെ മന്ത്രിയായി നിയമിച്ചിരുന്നു. പിന്നീട് 1999ല്‍ റിസ് വിയുടെ മകള്‍ സീമ റിസ് വിയെ മന്ത്രിയാക്കിക്കൊണ്ട് പാര്‍ട്ടി ഈ അടവ് തുടരുകയും ചെയ്തു.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications