കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപി സര്‍ക്കാരില്‍ മുസ്ലിം പ്രാതിധ്യം വേണമെന്ന് വെങ്കയ്യ നായിഡു;പുതിയ കാര്‍ഡിറക്കി ബിജെപി

403 അംഗ നിയമസഭയില്‍ 312 സീറ്റുകള്‍ നേടിയാണ് യുപി ബിജെപിയുടെ ഭാവി നിര്‍ണയിച്ചത്

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശ് സര്‍ക്കാരില്‍ മുസ്ലിം പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ബിജെപി നേതാവും കേന്ദ്ര നഗരവികസന മന്ത്രിയുമായ വെങ്കയ്യ നായിഡു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലിങ്ങള്‍ക്ക് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കാതെ തന്നെ യുപിയില്‍ ചരിത്ര വിജയം കുറിച്ചതിന് പിന്നാലെയാണ് ബിജെപി പുതി കാര്‍ഡിറക്കി കളിയ്ക്കുന്നത്. 403 അംഗ നിയമസഭയില്‍ 312 സീറ്റുകള്‍ നേടിയാണ് യുപി ബിജെപിയുടെ ഭാവി നിര്‍ണയിച്ചത്. ബിജെപിയ്ക്ക് ലഭിച്ച വോട്ടിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയെ നിയമിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നും സൂചനയുണ്ട്.

മുത്തലാഖിനെതിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിലപാടുകളാണ് യുപിയിലെ വോട്ടുബാങ്കെന്നും സ്ത്രീകളുടെ വോട്ട് പിടിച്ചതിന് പിന്നിലെന്നും സൂചനകളുണ്ട്. വികസനവും ഹിന്ദുത്വ വിഷയങ്ങളും പ്രചാരണവിഷയമാക്കി വോട്ട് നേടിയ ബിജെപിയ്ക്ക് സാമൂഹിക അടിത്തറ കെട്ടിപ്പടുക്കാന്‍ മുസ്ലിം മന്ത്രിയുടെ പ്രാതിനിധ്യം കൊണ്ട് കഴിയുമെന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

venkaiah-naidu

നേരത്തെ 1991ല്‍ ബിജെപി മുഖ്യമന്ത്രി കല്യാണ്‍ സിംഗ് മുസ്ലിം നേതാവായ ഐസാസ് റിസ് വിയെ മന്ത്രിയായി നിയമിച്ചിരുന്നു. പിന്നീട് 1999ല്‍ റിസ് വിയുടെ മകള്‍ സീമ റിസ് വിയെ മന്ത്രിയാക്കിക്കൊണ്ട് പാര്‍ട്ടി ഈ അടവ് തുടരുകയും ചെയ്തു.

English summary
Muslims will get representation in UP govt: Venkaiah Naidu after BJP’s win
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X