കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ കാഴ്ചപ്പാടിനെ പുകഴ്ത്തി പി ചിദംബരം; മൂന്നും നടപ്പാക്കേണ്ടത് തന്നെയെന്ന്

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര ദിനത്തില്‍ പ്രധാനമന്ത്രി മുന്നോട്ട് വെച്ച കാഴ്ചപ്പാടുകളെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മോദി നടത്തിയ മൂന്ന് പ്രഖ്യാപനങ്ങളേയും ഏവരും സ്വാഗതം ചെയ്യണമെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. ചെറിയ കുടുംബം എന്നത് രാജ്യസ്നേഹികളുടെ കര്‍ത്തവ്യമാണ്. സമ്പത്ത് സൃഷ്ടിക്കുന്നവരെ ബഹുമാനിക്കണം. പ്ലാസ്റ്റിക്കുകള്‍ ഒഴിവാക്കണം, ചിദംബരം ട്വീറ്റ് ചെയ്തു.

 chidambarammodi

<strong>'കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി;ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക" title="'കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി;ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക"" />'കടുക്കന്‍ ഊരി നല്‍കി മേല്‍ശാന്തി;ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക"

പ്രധാനമന്ത്രിയുടെ ആദ്യത്തേയും മൂന്നാമത്തേയും പ്രഖ്യാപനങ്ങള്‍ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്. പ്രാദേശിക തലത്തില്‍ ഇവ നടപ്പാക്കാന്‍ നൂറ് കണക്കിന് സന്നദ്ധ പ്രവര്‍ത്തകര്‍ ഉണ്ട്. രണ്ടാമത്തെ പ്രഖ്യാപനം നടപ്പാക്കേണ്ടത് ധനമന്ത്രിയും അവരുടെ കീഴിലുള്ള ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുമാണ്, ചിദംബരം ട്വീറ്റ് ചെയ്തു.

രാജ്യത്തെ ജനസംഖ്യാ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ പറഞ്ഞത്. കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണമെന്നും ചെറിയ കുടുംബങ്ങളായി രാജ്യസ്നേഹത്തിന്‍റെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സമ്പത്ത് സൃഷ്ടിക്കുക എന്നതും ദേശസ്നേഹത്തിന്‍റെ ഭാഗമാണെന്നും രാജ്യത്തെ മാലിന്യമുക്തമാക്കുന്നതിന് സ്വച്ഛ് ഭാരത് പോലുളള പ്രതിജ്ഞയെടുക്കാന്‍ ഓരോരുത്തരും തയ്യാറാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. മാത്രമല്ല ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം നിര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു.

<strong>നോട്ടടിക്കുന്ന യന്ത്രമൊന്നുമില്ല കയ്യിൽ, കൈ നീട്ടിയ പ്രളയ ദുരിതബാധിതരോട് യെഡിയൂരപ്പയുടെ മറുപടി!</strong>നോട്ടടിക്കുന്ന യന്ത്രമൊന്നുമില്ല കയ്യിൽ, കൈ നീട്ടിയ പ്രളയ ദുരിതബാധിതരോട് യെഡിയൂരപ്പയുടെ മറുപടി!

<strong>അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ സോണിയാ ഗാന്ധി..?; പുതിയ അധ്യക്ഷക്ക് മുന്നിലെ ഏറ്റവലും വലിയ വെല്ലുവിളി ഇത്</strong>അത്ഭുതങ്ങള്‍ സൃഷ്ടിക്കുമോ സോണിയാ ഗാന്ധി..?; പുതിയ അധ്യക്ഷക്ക് മുന്നിലെ ഏറ്റവലും വലിയ വെല്ലുവിളി ഇത്

English summary
must welcome three announcements made by the PM; P Chidhambaram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X