കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കേരളത്തിലും മഹാരാഷ്ട്രയിലും: രോഗവ്യാപത്തിന്റെ കാരണം അതല്ലെന്ന് സർക്കാർ

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസിന് കാരണമാകുന്ന SARS-CoV-2 വൈറസിന്റെ പുതിയ വകഭേദം മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ രണ്ട് സംസ്ഥാനങ്ങളിൽ അടുത്തിടെ കൊവിഡ് വ്യാപനം രൂക്ഷമായതിന്റെ ബന്ധം കണ്ടെത്താനായിട്ടില്ലെന്നാണ് എൻ‌ടി‌ഐ അയോഗ് അംഗം ഡോ വി കെ പോൾ പറയുന്നത്. ചൊവ്വാഴ്ച വരെ 55,752 ആക്ടീവ് കേസുകളുള്ള കേരളവും 54,306 ആക്ടീവ് കേസുകളുള്ള മഹാരാഷ്ട്രയും ഇന്ത്യയുടെ മൊത്തം കേസ് ലോഡിന്റെ 75 ശതമാനമാണ്.

പിസി ജോര്‍ജും ബിജെപിയും വീണ്ടും ഒന്നിക്കുന്നു?;പൂഞ്ഞാര്‍ ഉറപ്പിക്കാന്‍ എൻഡിഎ.പാലായിൽ പിസി തോമസ്പിസി ജോര്‍ജും ബിജെപിയും വീണ്ടും ഒന്നിക്കുന്നു?;പൂഞ്ഞാര്‍ ഉറപ്പിക്കാന്‍ എൻഡിഎ.പാലായിൽ പിസി തോമസ്

"ഞങ്ങൾ സീക്വൻസിംഗ് നടത്തുമ്പോൾ, അസാധാരണമായ എന്തെങ്കിലും മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന് ഞങ്ങൾ അന്വേഷിക്കുകയാണ്. യുകെയിൽ നിന്നുള്ള ജനിതകമാറ്റം സംഭവിച്ച വൈറസ് ഇന്ത്യയിലെത്തുന്നതിന് മുമ്പുതന്നെ ഇത് നടക്കുന്നുണ്ടെന്നാണ് ഞങ്ങൾക്ക് പറയാനുള്ളതെന്നാണ് ചൊവ്വാഴ്ച സർക്കാർ വ്യക്തമാക്കിയത്.

coronavirus2-158

"ജനിതകമാറ്റം വൈറസുകളുടെ സ്വഭാവമാണ്. അതിനാൽ, മറ്റ് വകഭേദങ്ങളുമുണ്ട്. മഹാരാഷ്ട്രയിലും കേരളത്തിലും കാണപ്പെടുന്ന N440K , E484K എന്നീ വകഭേദങ്ങളും കണ്ടെത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേവലം കണ്ടെത്തൽ മാത്രം പോരാ. വൈറസ് ഉണ്ടാകുന്നത് രോഗവ്യാപനത്തിന്റെ മാറ്റവുമായി ബന്ധപ്പെടുത്തുന്നതിന്, പകർച്ചാവ്യാധി, ക്ലിനിക്കൽ വിവരങ്ങൾ എന്നിവ ബന്ധിപ്പിക്കേണ്ടതുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

ഈ രണ്ട് വകഭേദങ്ങൾ ഇന്ത്യയിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ മഹാരാഷ്ട്രയിലെയും കേരളത്തിലെയും രോഗവ്യാപനം വർധിക്കുന്നതിന് ഇവ കാരണമാണെന്ന് ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കാൻ തരമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. SARS-CoV-2 വൈറസിൽ ജീനോം സീക്വൻസിംഗ് നടത്തുന്നതിന് വേണ്ടി കുറച്ചുനാൾ മുമ്പ് ആരംഭിച്ച 10 സർക്കാർ ലബോറട്ടറികളുടെ കൺസോർഷ്യം ഇതുവരെ 3,500 സാമ്പിളുകൾ വിശകലനം ചെയ്തുിരുന്നു. "ഇവയിൽ 187 സാമ്പിളുകളിൽ യുകെ വകഭേദം ഈ സീക്വൻസിംഗ് പ്രക്രിയയിലൂടെയും ദക്ഷിണാഫ്രിക്കൻ വകഭേദം ആറിലും ബ്രസീൽ വകഭേദം ഒന്നിലും കണ്ടെത്തി," പോൾ പറഞ്ഞു.

കാഷ്വൽ ലുക്കിൽ സുരേഖ വാണി- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Mutant virus found again in kerala

English summary
Mutant Covid variants found in Maharashtra, Kerala but can’t be linked to case surge, govt says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X