കൊറോണ വൈറസിന്റെ ജനിതക ഘടനയില്‍ മാറ്റം; വാക്സിന് നിര്‍മ്മാണത്തിന് വന്‍വെല്ലുവിളി
ദില്ലി: ലോകത്ത് കൊവിഡ്-19 വ്യാപനം തുടരുകയാണ്. ഇതിനകം രണ്ടര കോടിയിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. കൊവിഡിനെതിരെ വാക്സിന് കണ്ട് പിടിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഇന്ത്യയില്‍ കൊവിഡ് വാക്സിന് ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. റഷ്യ ഇതിനകം തന്നെ വാക്സിന് കണ്ട് പിടിച്ച് അത് കുത്തിവെപ്പും നടത്തി.
എന്നാല്‍ വാക്സിന് നിര്‍മ്മാണത്തിന് വലിയവെല്ലുവിളിയായിരിക്കുകയാണ് കൊറോണ വൈറസിന്റെ സ്വഭാവത്തിലെ മാറ്റങ്ങള്‍. പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ഒരു മെഡിക്കല്‍ ജേര്‍ണലിലാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്.

സാര്‍സ്-കോവ്-2
കൊറോണ വൈറസിന്റെ ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ ശാസ്ത്രലോകത്തിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ്. സാര്‍സ്-കോവ്-2 എന്ന പ്രോട്ടീനാണ് കൊവിഡിന് കാരണമാവുന്നത്. വൈറസിന് മനുഷ്യ ശരീരത്തിലേക്ക് കടക്കാന്‍ സഹായിക്കുന്നതാണ് ഈ പ്രോട്ടീന്‍. ഒരിക്കല്‍ ഇത് ശരീരത്തിലേക്ക് പ്രവേശിച്ചാല്‍ വൈറസ് റപ്ലിക്കേറ്റ് ചെയ്യുകയും കൊവിഡിന് കാരണമാവുകയും ചെയ്യുന്നു.

ജനിതക ഘടനയിലെ മാറ്റം
1305 സമ്പൂര്‍ണ്ണ ജീനോമില്‍ നിന്നും വേര്‍തിരിച്ചെടുത്ത 1604 സ്പൈക്ക് പ്രോട്ടീനുകളുടേയും സാര്‍സ്-കോവ്-2 വിന്റെ 279 ഭാഗിക സ്പൈക്ക് കോഡിംഗ് സ്വീക്വന്ലസുകളേയും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പേപ്പര്‍ തയ്യാറാക്കിയിരിക്കുന്നത്.
Recommended Video

രോഗത്തിന്റെ തീവ്രത
സ്പൈക്ക് പ്രോട്ടീനുകളില്‍ 12 മാറ്റങ്ങളാണ് കണ്ടെതെന്നും അതില്‍ ആറെണ്ണം നോവല്‍ മ്യൂട്ടേഷമാണെന്നും പേപ്പര്‍ തയ്യാറാക്കിയ സംഘത്തിലെ ഡോക്ടര്‍ സര്‍മാന്‍ സിംഗ് പറയുന്നു. ഇതിന് പുറമെ വൈറസിന്റെ ജനിതക ഘടനയില്‍ മാറ്റം വരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത് ഏത് തരത്തിലാണ് രോഗത്തിന്റെ തീവ്രതയില്‍ മാറ്റം വരുത്തുകയെന്ന് അറിയില്ലെന്നും ഡോക്ടര്‍ വ്യക്തമാക്കി.

യുഎസില്‍
യുഎസില്‍ നിന്നുള്ള സാര്‍സ്-കോവ്-2 ജീനോമുകളില്‍ നിന്നും വേര്‍തിരിച്ചെടുത്ത് സ്പൈക്ക് പ്രോട്ടീനുകളിലാണ് പ്രധാനമായും ജനിതക മാറ്റം കാണാനായതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി. വ്യത്യസ്ത സാഹചര്യങ്ങളില്‍ വൈറസുകളില്‍ പലരീതിയിലാണ് ജനിതക ഘടനയില്‍ മാറ്റം വരുന്നത്. എന്നാല്‍ ഇത് രോഗവ്യാപനത്തെ ഏത് രീതിയില്‍ പ്രതികൂലമായി ബന്ധിക്കുമെന്നതാണ് അറിയാത്തതും ശാസത്രലോകത്തിന് തിരിച്ചടിയാവുന്നതും.

വെല്ലുവിളി
ചുരുങ്ങിയ കാലയളവില്‍ ഇതിന്റെ ജനിതക ഘടനയില്‍ പല തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാവുന്നത്. ഇത് സാര്‍വത്രികമായി ഒരു കൊവിഡ് വാക്സിന് നിര്‍മ്മിക്കുന്നതിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈയിടെ കൊവിഡ് ഭേദമായവരില്‍ തന്നെ വീണ്ടും രോഗം സ്ഥിരീകരിക്കുന്ന അവസ്ഥ ഉണ്ടായിരുന്നു. അമേരിക്കയിലും ഇന്ത്യയിലും ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ദില്ലിയില്‍
ജൂലൈയില്‍ ദില്ലിയില്‍ കൊവിഡ് രോഗികള്‍ കുത്തനെ കുറഞ്ഞു. എന്നാല്‍ വീണ്ടും കൊവിഡ് കേസുകള്‍ കൂടാന്‍ തുടങ്ങി. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിന് പുറമേ വൈറസിലെ രൂപമാറ്റം കൂടിയാണ് ഇതിന് പിന്നിലെന്നും ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു. ചൈനയിലെ വുഹാനില്‍ കോറോണ വൈറസ് കണ്ട് പിടിക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്ക് എത്തുകയും ചെയ്തപ്പോഴുമെല്ലം ഇതിന്റെ ജനിതക ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അടുക്കളയിലെ ഈ രണ്ട് ചേരുവകൾ; നടി ശോഭിതയുടെ സൗന്ദര്യ രഹസ്യം ഇതാണ് -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി












Click it and Unblock the Notifications