കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുകെയില്‍ പടരുന്ന പുതിയ ഇനം കൊവിഡ്‌ വൈറസ്‌ ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്‌ സര്‍ക്കാര്‍

Google Oneindia Malayalam News

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ കണ്ടെത്തിയ വകഭേദം സംഭവിച്ച കൊവിഡ്‌ വൈറസിന്റെ സാന്നിധ്യം ഇന്ത്യയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്ന്‌ നീതി അയോഗ്‌ അംഗം വികെ പോള്‍ അറിയിച്ചു. യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ വകഭേദം സാധാരണേതിനേക്കാള്‍ 70 ശതമാനം വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന കൊവിഡ്‌ വൈറസാണ്‌. ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക്‌ പ്രകാരം ഇന്ത്യയില്‍ ആക്ടീവായ കൊവിഡ്‌ കേസുകളുടെ എണ്ണം 3 ലക്ഷത്തില്‍ താഴെ എത്തി. 163 ദിവസത്തിനു ശേഷം ഇന്ത്യയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറവ്‌ ആക്ടീവ്‌ കൊവിഡ്‌ കേസാണിത്‌.

കൊവിഡ്‌ പ്രതിരോധത്തില്‍ നല്ലരീതിയില്‍ രാജ്യം മുന്നോട്ടു പോകുന്നതായി ഡോക്ടര്‍ വിവേക്‌ പറഞ്ഞു. നിലവില്‍ നമ്മുടെ നില മെച്ചപ്പെട്ടതാണ്‌. നമ്മള്‍ ഇത്‌ പോലെ തന്നെ മുന്നോട്ടു പോയാല്‍ മാത്രമേ നമുക്ക്‌ കൊവിഡിനെതിരെയുള്ള യുദ്ധത്തില്‍ വിജയിക്കാന്‍ കഴിയുവെന്നും വിവേക്‌ പറഞ്ഞു.

covid 19

യുകെയില്‍ പുതിയ കൊവിഡ്‌ വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ യുകെയിലെ ആരോഗ്യ വിദഗ്‌ധരുമായി സംസാരിച്ചിരുന്നെന്ന്‌ ഡോ വിവേക്‌ അറിയിച്ചു. പുതിയ ഇനം വൈറസ്‌ 70 ശതമാനം പകര്‍ച്ച സാധ്യത കൂടുതല്‍ ഉള്ളതാണ്‌. രോഗം ബാധിച്ച പ്രദേശത്ത്‌ വലിയ രീതിയില്‍ പടര്‍ന്നു പിടിക്കും. എന്നാല്‍ കൊവിഡിന്റെ പുതിയ വകഭേദം രോഗാബാധ ഇരട്ടിപ്പിക്കുകയോ മരണനിരക്ക്‌ കൂട്ടുകയോ ചെയ്യില്ലെന്നും ഡോ. വിവേക്‌ വ്യക്തമാക്കി. യുകെയില്‍ കണ്ടെത്തിയ ഇനം പുതിയ വൈറസ്‌ ഇതുവരെയും ഇന്ത്യയില്‍ കണ്ടെത്തിയിട്ടില്ല. അതിനാല്‍ ജനങ്ങള്‍ ഭയക്കേണ്ട കാര്യമില്ലെന്നും വിവേക്‌ പറഞ്ഞു. ഇപ്പോള്‍ ജാഗ്രതയാണ്‌ പ്രധാനമെന്നും ഡോ. വിവേക്‌ കൂട്ടിച്ചേര്‍ത്തു .
പുതിയ വൈറസ്‌ വകഭേദ ഭീഷണിയെത്തുടര്‍ന്ന്‌ ഇന്ത്യ ഇംഗ്ലണ്ടില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ താത്‌കാലികമായി നിര്‍ത്തിവെച്ചത്‌. ഏകദേശം 25 ഓളം രാജ്യങ്ങളാണ്‌ യുകെയില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ താല്‍കാലികമായി നിരോധനം ഏര്‍പ്പെടുത്തിയത്‌. യുകെയില്‍ കൊവിഡ്‌ വാക്‌സിനേഷന്‍ ആരംഭിച്ച്‌ ദിവസങ്ങല്‍ക്കകമാണ്‌ പുതിയ കൊവിഡ്‌ ഴൈറസിനെ കണ്ടെത്തുന്നത്‌. എന്നാല്‍ വകഭേദം സംഭവിച്ച വൈറസ്‌ കൊവിഡ്‌ വാക്‌സിനേഷന്‌ തടസമാകില്ലെന്നാണ്‌ പ്രാഥമിക നിഗമനം

Recommended Video

cmsvideo
Coronavirus vaccine Halal or Haraam?

English summary
Muted corona virus strain not detected india says center
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X