മുത്തലിക്ക് വേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം
ബാംഗ്ലൂര്‍: മംഗലാപുരം പബ്ബ് ആക്രമണത്തിലൂടെ പ്രശസ്തനായ ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് ബി ജെ പിയില്‍ ചേര്‍ന്നെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് അംഗത്വം റദ്ദാക്കി. ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും എന്ന കാരണം പറഞ്ഞാണ് കേന്ദ്ര നേതൃത്വം അംഗത്വം റദ്ദാക്കാന്‍ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടത്.
ന്യൂനപക്ഷ വോട്ടുകളെ പാര്‍ട്ടിയില്‍ നിന്നും അകറ്റാനും മുത്തലിക്കിന്റെ ബി ജെ പി പ്രവേശനം കാരണമാകും എന്നും നേതൃത്വം കരുതുന്നു. എന്നാല്‍ കര്‍ണാടകയിലെ ബല്‍ഗാം അടക്കമുള്ള പ്രദേശങ്ങളില്‍ മുത്തലിക്കിന് നിര്‍ണായക സ്വാധീനമുണ്ട് എന്നാണ് സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്. ബല്‍ഗാമിലെ വിവിധ ഭാഷക്കാരെ സ്വാധീനിക്കാനും വോട്ടാക്കി മാറ്റാനും മുത്തലിക്കിന് കഴിയുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ എന്നിവരുടെ സാന്നിധ്യത്തിലാണ് മുത്തലിക് ബി ജെ പിയിലെത്തിയത്. എന്നാല്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തുടങ്ങിയവര്‍ ഈ നീക്കത്തെ എതിര്‍ത്തു. കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചത് അനുസരിച്ച് സംസ്ഥാന നേതാക്കള്‍ തന്നെയാണ് മുത്തലിക്കിന്റെ അംഗത്വം റദ്ദാക്കിയ കാര്യം പുറത്തുവിട്ടത്.
വാലന്റൈന്‍സ് ഡേ ദിനാഘോഷത്തിനും രാത്രി പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ക്കും മറ്റും എതിരെ നേരത്തെ ശ്രീരാമസേന നടത്തിയ ആക്രമണങ്ങള്‍ വന്‍ വിവാദമായിരുന്നു. തീവ്ര ഹിന്ദു നേതാക്കളില്‍ ഒരാളായാണ് മുത്തലിക്കിനെ കരുതുന്നത്. കടുത്ത വര്‍ഗീയ നിലപാടുകള്‍ ഉള്ള ആളുകളെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നില്ല എന്ന സന്ദേശവും മുത്തലിക്കിന്റെ അംഗത്വം റദ്ദാക്കിയ നടപടിയിലൂടെ ബി ജെ പി നേതൃത്വം നല്‍കുന്നുണ്ട്.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല'












Click it and Unblock the Notifications