കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലിക്ക് വേണ്ടെന്ന് ബിജെപി കേന്ദ്രനേതൃത്വം

Google Oneindia Malayalam News

ബാംഗ്ലൂര്‍: മംഗലാപുരം പബ്ബ് ആക്രമണത്തിലൂടെ പ്രശസ്തനായ ശ്രീരാമസേന തലവന്‍ പ്രമോദ് മുത്തലിക് ബി ജെ പിയില്‍ ചേര്‍ന്നെങ്കിലും കേന്ദ്ര നേതൃത്വം ഇടപെട്ട് അംഗത്വം റദ്ദാക്കി. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് പാര്‍ട്ടിയുടെ പ്രതിച്ഛായയെ ബാധിക്കും എന്ന കാരണം പറഞ്ഞാണ് കേന്ദ്ര നേതൃത്വം അംഗത്വം റദ്ദാക്കാന്‍ സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടത്.

ന്യൂനപക്ഷ വോട്ടുകളെ പാര്‍ട്ടിയില്‍ നിന്നും അകറ്റാനും മുത്തലിക്കിന്റെ ബി ജെ പി പ്രവേശനം കാരണമാകും എന്നും നേതൃത്വം കരുതുന്നു. എന്നാല്‍ കര്‍ണാടകയിലെ ബല്‍ഗാം അടക്കമുള്ള പ്രദേശങ്ങളില്‍ മുത്തലിക്കിന് നിര്‍ണായക സ്വാധീനമുണ്ട് എന്നാണ് സംസ്ഥാന നേതൃത്വം വിശ്വസിക്കുന്നത്. ബല്‍ഗാമിലെ വിവിധ ഭാഷക്കാരെ സ്വാധീനിക്കാനും വോട്ടാക്കി മാറ്റാനും മുത്തലിക്കിന് കഴിയുമെന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.

pramod-muthalik

പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദ് ജോഷി, മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, ഉപമുഖ്യമന്ത്രി കെ എസ് ഈശ്വരപ്പ എന്നിവരുടെ സാന്നിധ്യത്തിലാണ് മുത്തലിക് ബി ജെ പിയിലെത്തിയത്. എന്നാല്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍, പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് തുടങ്ങിയവര്‍ ഈ നീക്കത്തെ എതിര്‍ത്തു. കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചത് അനുസരിച്ച് സംസ്ഥാന നേതാക്കള്‍ തന്നെയാണ് മുത്തലിക്കിന്റെ അംഗത്വം റദ്ദാക്കിയ കാര്യം പുറത്തുവിട്ടത്.

വാലന്റൈന്‍സ് ഡേ ദിനാഘോഷത്തിനും രാത്രി പ്രവര്‍ത്തിക്കുന്ന പബ്ബുകള്‍ക്കും മറ്റും എതിരെ നേരത്തെ ശ്രീരാമസേന നടത്തിയ ആക്രമണങ്ങള്‍ വന്‍ വിവാദമായിരുന്നു. തീവ്ര ഹിന്ദു നേതാക്കളില്‍ ഒരാളായാണ് മുത്തലിക്കിനെ കരുതുന്നത്. കടുത്ത വര്‍ഗീയ നിലപാടുകള്‍ ഉള്ള ആളുകളെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കുന്നില്ല എന്ന സന്ദേശവും മുത്തലിക്കിന്റെ അംഗത്വം റദ്ദാക്കിയ നടപടിയിലൂടെ ബി ജെ പി നേതൃത്വം നല്‍കുന്നുണ്ട്.

English summary
Sri Ram Sena chief Pramod Muthalik joins BJP, thrown out later.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X