പാകിസ്താന്റെ ആക്രമണം ആ വീഡിയോയ്ക്കുള്ള മറുപടി,പടയൊരുക്കം നടന്നത് സിഖ് റജിമെൻറിനെതിരെ!വീഡിയോ വൈറൽ
ശ്രീനഗര്‍: പാകിസ്താനെ വെല്ലുവിളിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയ ബറ്റാലിയനിലെ സൈനികരെയാണ് പാക് സൈന്യം ആക്രമിച്ച് കൊലപ്പെടുത്തിയത്. പാക് സൈന്യം കൊലപ്പെടുത്തി മൃതദേഹം വികൃതമാക്കിയ നായിക് സുദേബാർ പരംജിത് സിംഗിന്റെ 22 സിഖ് റജിമെന്റാണ് കഴിഞ്ഞ വർഷം പാകിസ്താനെ വെല്ലുവിളിച്ചുകൊണ്ട് വീഡിയോ പുറത്തിറക്കിയത്. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം.
നിയന്ത്രണ രേഖയ്കക്ക് സമീപത്ത് 22 സിഖ് റജിമെൻറിതലെ അഞ്ച് സൈനികരുടെ പാട്ടുൾപ്പെട്ട വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഏറെ വൈറലായിരുന്നു. പോരാട്ടത്തിന് ഒരുങ്ങിയിരിക്കുന്ന ജവാന്മാര്‍ പഞ്ചാബിയിലുള്ള ഗാനമായിരുന്നു ആലപിച്ചിരുന്നത്. പാട്ടിൽ വിവിധയിടങ്ങളിൽ ജവാൻ താൻ പ്രതിനിധീകരിക്കുന്ന 22 സിഖ് റജിമെന്റ് ബറ്റാലിയന്റെ പേര് പരാമര്‍ശിച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്. മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത വീഡിയോ ആയിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിൽ വൈറലായതെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

സർക്കാരിൽ നിന്ന് അനുമതി ലഭിച്ചാൽ രണ്ട് മണിക്കൂറിനുള്ളിൽ ശത്രുക്കളെ കത്തിച്ച് ചാരമാക്കുമെന്നായിരുന്നു പാകിസ്താനെതിരെയുള്ള വെല്ലുവിളി. അവർ തങ്ങളുടെ സ്നേഹം മാത്രമേ കണ്ടിട്ടുള്ളൂ, കോപം കണ്ടിട്ടില്ലെന്നും വീഡിയോയിൽ ജവാന്മാര്‍ ചൂണ്ടിക്കാണിക്കുന്നു.
തിങ്കളാഴ്ച പാകിസ്താൻ സൈന്യം പ്രകോപനമില്ലാതെ റോക്കറ്റും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് ആക്രമിച്ചത്. പാക് ആക്രമണത്തിൽ കൊല്ലപ്പെട്ട രണ്ട് ജവാന്മാരുടെ ശിരസ് ഛേദിച്ച് മൃതദേഹം വികൃതമാക്കിയ നടപടി ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്ക് കരുത്തുപകരുകയായിരുന്നു. ജമ്മു കശ്മീരിലെ കൃഷ്ണഗാട്ടി സെക്ടറിലെ പൂഞ്ചിലായിരുന്നു സംഭവം. വെടിനിർത്തൽ കരാർ ലംഘിച്ചായിരുന്നു ആക്രമണം.
ആക്രമണത്തിനിടെ അതിർത്തി കടന്ന് ഇന്ത്യൻ ഭൂപ്രദേശത്തേയ്ക്ക് കടന്ന ബാറ്റ് സേന 22 സിഖ് റെജിമെൻറ് ബറ്റാലിയന്റെ നായിക് സുബേദാർ പരംജിത് സിംഗ് ഉൾപ്പെടെ രണ്ടുപേരുടെ മൃതദേഹങ്ങൾ വികൃതമാക്കുകയായിരുന്നു. ആക്രമണത്തിന് ഇന്ത്യ നൽകിയ തിരിച്ചടിയില്‍ ഏഴ് പാക് സൈനികരെ ആക്രമിച്ച ഇന്ത്യൻ സൈന്യം രണ്ട് പാക് ബങ്കറുകളും ആക്രമിച്ചു തകർത്തു.












Click it and Unblock the Notifications