Get Updates
Get notified of breaking news, exclusive insights, and must-see stories!

അവിവാഹിത പ്രസവിച്ച കുഞ്ഞിനെ ഡോക്ടര്‍ ലേലം ചെയ്തു

മുസാഫര്‍നഗര്‍: അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞിനെ ലേലത്തില്‍ വിറ്റ ഡോക്ടര്‍ അറസ്റ്റില്‍. മുസാഫര്‍ നഗറിലാണ് സംഭവം. രണ്ട് ദിവസം പ്രായമുള്ള നവജാത ശിശുവിനെ അന്‍പതിനായിരം രൂപയ്ക്കാണ് ഡോക്ടര്‍ വിറ്റത്. ജിതേന്ദര്‍ ചൗധരി എന്ന ഡോക്ടറാണ് അറസ്റ്റിലായത്.

അവിവാഹിതയായ സ്ത്രീ പ്രസവിച്ചാല്‍ ആ സ്ത്രീയ്ക്ക് സമൂഹത്തില്‍ നിന്നും പല തരത്തിലുള്ള ദുരിതങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുമെന്ന് യുവതിയെ വിശ്വസിപ്പിച്ച ശേഷമാണ് ഡോക്ടര്‍ ആണ്‍ ുഞ്ഞിനെ കൈക്കലാക്കിയത്. ഈ കുഞ്ഞിനെയാണ് പിന്നീട് ലേലം ചെയ്തത്.

Crime

കലീം അഹമ്മദ് എന്നയാള്‍ക്ക് 20000 രൂപയ്ക്ക് വില്‍ക്കാമെന്നേറ്റ കുഞ്ഞിനെ മറ്റൊരു ദമ്പതിമാര്‍ക്ക് അന്‍പതിനായിരം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു ഡോക്ടര്‍. ഇതോടെയാണ അകലീം അഹമ്മദ് പൊലീസിനെ സമീപിച്ചതും കുഞ്ഞിനെ ലേലം ചെയ്ത കാര്യം പുറം ലോകം അറിയുന്നതും.

കുഞ്ഞിനെ പൊലീസ് കണ്ടെടുത്തു. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വളരെയധികം മോശപ്പെട്ടിരിയ്ക്കുകയാണ്. എട്ടാം മാസത്തിലാണ് യുവതി പ്രസവിയ്ക്കുന്നത്. കുഞ്ഞിന്റെ അമ്മയായ യുവതിയെ ഇതുവരേയും കണ്ടെത്താനായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+