കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാമുദായിക സംഘര്‍ഷം ഭയന്ന് കമിതാക്കള്‍ ആത്മഹത്യ ചെയ്തു

  • By Mithra Nair
Google Oneindia Malayalam News

മുസാഫര്‍നഗര്‍ : ഉത്തര്‍ പ്രദേശിലെ മുസാഫര്‍നഗറില്‍ സാമുദായിക കലാപം ഭയന്ന് ഹിന്ദു മുസ്ലിം കമിതാക്കള്‍ ആത്മഹത്യ ചെയ്തു. ഹിന്ദു ദളിത് യുവാവായ രജനീഷ് കുമാറിനേയും(21) മുസ്ലിം യുവതി ഇമ്രാന ഭാനു(18)വിനേയുമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ബോറ ഖുര്‍ദ് ഗ്രാമത്തിലാണ് ദാരുണമായ സംഭവം. തിങ്കളാഴ്ച്ച ഒരു മരത്തില്‍ ഒരേ ഷാളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും കുടുംബവും സമൂഹവും ഇവരുടെ ബന്ധം അംഗീകരിക്കില്ലെന്ന് ഭയന്നാണ് ആത്മഹത്യ ചെയ്തതെന്നും ഫൂഗന സര്‍ക്കിള്‍ ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ സിങ് അറിയിച്ചു.

muzaffarnagar-600-jpg.jpg

ശനിയാഴ്ച്ച മുതല്‍ ഇരുവരെയും കാണാതായിരുന്നു. പിന്നീട് ഇമ്രാനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഇവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അഞ്ച് വര്‍ഷം മുമ്പാണ് ഇരുവരും തമ്മിലുള്ള ബന്ധം ഇമ്രാനയുടെ കുടുംബം അറിയുന്നത്. ഇതേ തുടര്‍ന്ന് ഇമ്രാനയെ ദൂരത്തുള്ള ബന്ധുവീട്ടിലേക്ക് മാറ്റിപാര്‍പ്പിച്ചിരുന്നു. ഷാംലി ജില്ലയിലെ ഒരു യുവാവുമായി ഇമ്രാനയുടെ വിവാഹം ഉറപ്പിച്ചതാണ് കമിതാക്കളെ പെട്ടെന്ന് തന്നെ കടുത്ത തീരുമാനത്തിലേക്ക് നയിച്ച മറ്റൊരുഘടകം.

മുസാഫര്‍നഗറില്‍ ശക്തമായ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഗ്ഗീയ സംഘര്‍ഷം ഒഴിവാക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്.2013ല്‍ സാമുദായിക കലാപത്തെ തുടര്‍ന്ന് 59 പേര്‍ മരിക്കുകയും അരലക്ഷം പേര്‍ ഭവനരഹിതരാവുകയും ചെയ്ത മുസാഫര്‍നഗറിലാണ് കമിതാക്കള്‍ ആത്മഹത്യ ചെയ്തത്.

English summary
Love does not come easy in Muzaffarnagar. Especially when lovers come from different religions. Imrana Bano (18) and Rajneesh Kumar (21) knew this. But they fell almost helplessly in love and started stealing time to meet each other
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X