കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ രേഖകള്‍ ഹാജരാക്കിയ കോളേജ് വിദ്യാര്‍ഥിനികള്‍ക്കെതിരെ കേസ്

  • By Anwar Sadath
Google Oneindia Malayalam News

മുസാഫര്‍നഗര്‍: കോളേജ് അഡ്മിഷനുവേണ്ടി വ്യാജ രേഖകള്‍ ഹാജരാക്കിയ രണ്ടു വിദ്യാര്‍ഥിനികള്‍ക്കെതിരെ പോലീസ് കേസെടുത്തു. എസ്ഡി കോളേജ് വിദ്യാര്‍ഥികളായ സരിത ദേവി, ശാഷി എന്നിവര്‍ക്കെതിരെയാണ് വഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബിഎ വിദ്യാര്‍ഥിനികളായ ഇവരുടെ രേഖകള്‍ അടുത്തിടെ പരിശോധിച്ചപ്പോഴായിരുന്നു വ്യാജമാണെന്ന് തെളിഞ്ഞത് ഇതേ തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പല്‍ വിദ്യാര്‍ഥിനികളോട് വിശദീകരണം ചോദിച്ചെങ്കിലും തൃപ്തികരമായ മറപടി നല്‍കാന്‍ സാധിച്ചിരുന്നില്ല. ഇതോടെ പോലീസില്‍ പരാതി നല്‍കുകയും പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു.

muzaffarnagar

ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു. വ്യാജ രേഖകള്‍ സംഘടിപ്പിച്ച് നല്‍കുന്ന വലിയൊരു ലോബിതന്നെ പ്രദേശത്ത് പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്. ഇവരില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് രേഖകള്‍ ലഭിച്ചതെന്ന് പോലീസ് കരുതുന്നു. വിദ്യാര്‍തിനികളെ ചോദ്യം ചെയ്യുന്നതോടെ ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചേക്കും.

അതേസമയം, തങ്ങള്‍ നിരപരാധികളാണെന്നാണ് പെണ്‍കുട്ടികളുടെ നിലപാട്. രേഖകള്‍ ഒറിജിനലാണെന്നും ഏതെങ്കിലും തരത്തിലുള്ള കൃത്രിമം നടത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, വിദ്യാര്‍ഥികളുടെ വിശദീകരണത്തിന് തൃപ്തികരമായ തെളിവുകള്‍ നല്‍കാന്‍ കഴിഞ്ഞില്ല.

English summary
Muzaffarnagar girls booked for producing ‘fake’ documents for college admission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X