മുസാഫര്‍നഗര്‍:കുട്ടികള്‍ മരിച്ചത് തണുപ്പ്കൊണ്ടല്ല?
ലഖ്നൗ: മുസാഫര്‍നഗര്‍ വര്‍ഗ്ഗീയ കലാപത്തെത്തുടര്‍ന്ന് തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ 34 കുട്ടികള്‍ മരിച്ചതായി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കടുത്ത ശൈത്യത്തിലാണ് കുട്ടികള്‍ മരിച്ചത്. ഇക്കാര്യ മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എന്നാല്‍ കുട്ടികളുടെ മരണം തണുപ്പുകൊണ്ടല്ലെന്ന വാദവുമായ് ഉത്തര്‍ പ്രദേശ് ആഭ്യന്തര സെക്രട്ടറി അനില്‍ ഗുപ്ത രംഗത്തെത്തി. കുട്ടികള്‍ തണുപ്പ് കൊണ്ടല്ല മരിച്ചത്, മറിച്ച് ന്യുമോണിയ കൊണ്ടാണ്. തണുപ്പ് കൊണ്ട് ആരും മരിക്കില്ല. അങ്ങനെയെങ്കില്‍ സൈബീരിയയില്‍ ഒരാള്‍ പോലും ജീവനോടെ ഉണ്ടാകില്ലെന്നും ആണ് ആഭ്യന്തര സെക്രട്ടറിയുടെ വാദം.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.

മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കുട്ടികളുടെ മരണം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉന്നത സമിതിയെ നിയോഗിച്ചത്. സമിതിയുടെ പരിശോധനയിലാണ് ഇപ്പോള്‍ 34 കുട്ടികള്‍ മരിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 2013 സെപ്റ്റംബര്‍ 7 നും ഡിസംബര്‍ 20 നും ഇടയിലാണ് ഇത്ര.യും കുട്ടികള്‍ മരിച്ചത്. മരിച്ച കുട്ടികള്‍ എല്ലാം തന്നെ 12 വയസ്സിന് താഴെ പ്രായമുള്ളവരാണ്.
അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത ക്യാമ്പുകളിലാണ് കലാപത്തിന്റെ ഇരകള്‍ താമസിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. ഇതിനിടെ ക്യാമ്പ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ആളുകള്‍ കരിങ്കൊടി കാണിക്കുകയും തടഞ്ഞ് വക്കുകയും ചെയ്തിരുന്നു.
എന്തായും ഉന്നത സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട കലാപത്തിന്റെ ഇരകളെ തിരിച്ച് അവരുടെ ഗ്രാമങ്ങളില്‍ എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പലരും ഇപ്പോഴും തിരിച്ച് പോക്കിനെ ഭീതിയോടെയാണ് കാണുന്നത്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'











Click it and Unblock the Notifications