കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫര്‍നഗര്‍:കുട്ടികള്‍ മരിച്ചത് തണുപ്പ്കൊണ്ടല്ല?

  • By Soorya Chandran
Google Oneindia Malayalam News

ലഖ്‌നൗ: മുസാഫര്‍നഗര്‍ വര്‍ഗ്ഗീയ കലാപത്തെത്തുടര്‍ന്ന് തുറന്ന ദുരിതാശ്വാസ ക്യാമ്പുകളില്‍ 34 കുട്ടികള്‍ മരിച്ചതായി സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. കടുത്ത ശൈത്യത്തിലാണ് കുട്ടികള്‍ മരിച്ചത്. ഇക്കാര്യ മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എന്നാല്‍ കുട്ടികളുടെ മരണം തണുപ്പുകൊണ്ടല്ലെന്ന വാദവുമായ് ഉത്തര്‍ പ്രദേശ് ആഭ്യന്തര സെക്രട്ടറി അനില്‍ ഗുപ്ത രംഗത്തെത്തി. കുട്ടികള്‍ തണുപ്പ് കൊണ്ടല്ല മരിച്ചത്, മറിച്ച് ന്യുമോണിയ കൊണ്ടാണ്. തണുപ്പ് കൊണ്ട് ആരും മരിക്കില്ല. അങ്ങനെയെങ്കില്‍ സൈബീരിയയില്‍ ഒരാള്‍ പോലും ജീവനോടെ ഉണ്ടാകില്ലെന്നും ആണ് ആഭ്യന്തര സെക്രട്ടറിയുടെ വാദം.ഇതിനെതിരെ ശക്തമായ പ്രതിഷേധം ഇപ്പോള്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.

Muzaffarnagar Rahul

മാധ്യമ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് കുട്ടികളുടെ മരണം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉന്നത സമിതിയെ നിയോഗിച്ചത്. സമിതിയുടെ പരിശോധനയിലാണ് ഇപ്പോള്‍ 34 കുട്ടികള്‍ മരിച്ചതായി കണ്ടെത്തിയിട്ടുള്ളത്. 2013 സെപ്റ്റംബര്‍ 7 നും ഡിസംബര്‍ 20 നും ഇടയിലാണ് ഇത്ര.യും കുട്ടികള്‍ മരിച്ചത്. മരിച്ച കുട്ടികള്‍ എല്ലാം തന്നെ 12 വയസ്സിന് താഴെ പ്രായമുള്ളവരാണ്.

അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത ക്യാമ്പുകളിലാണ് കലാപത്തിന്റെ ഇരകള്‍ താമസിക്കുന്നത്. തണുപ്പിനെ പ്രതിരോധിക്കാന്‍ ആവശ്യമായ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. ഇതിനിടെ ക്യാമ്പ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ ആളുകള്‍ കരിങ്കൊടി കാണിക്കുകയും തടഞ്ഞ് വക്കുകയും ചെയ്തിരുന്നു.

എന്തായും ഉന്നത സമിതിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ക്യാമ്പുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട കലാപത്തിന്റെ ഇരകളെ തിരിച്ച് അവരുടെ ഗ്രാമങ്ങളില്‍ എത്തിക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പലരും ഇപ്പോഴും തിരിച്ച് പോക്കിനെ ഭീതിയോടെയാണ് കാണുന്നത്.

English summary
Muzaffarnagar relief camps: UP Home Secy says 'nobody dies of cold'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X