കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് കരിങ്കൊടി

  • By Soorya Chandran
Google Oneindia Malayalam News

മുസാഫര്‍നഗര്‍: മുസാഫര്‍ നഗറില്‍ കലാപബാധിതരെ താമസിപ്പിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കരിങ്കൊടി കാണിച്ചു. രാഹുല്‍ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം തടഞ്ഞുകൊണ്ടായിരുന്നു പ്രതിഷേധം.

കലാപത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭ്യമായില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചതിന് ശേഷം മടങ്ങുമ്പോള്‍ മുസാഫര്‍ നഗറിലെ കന്ധ്‌ലയില്‍ വച്ചായിരുന്നു സംഭവം.

Rahul Gandhi Black Flag

അടിസഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാത്ത ദുരിതാശ്വാസ ക്യാമ്പുകളില്‍ ശൈത്യം തുടങ്ങിയതോടെ ജീവിതം ദുസ്സഹമാണ്. അതിശൈത്യത്തില്‍പെട്ട് 30 കുട്ടികള്‍ ക്യാമ്പില്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഡിസംബര്‍ 20 ന് രാത്രി പെയ്ത കനത്ത മഴയില്‍ ലോയിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി.

ഖുര്‍ഗാനിലെ ദുരിതാശ്വാസ ക്യാമ്പില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുമായി രാഹുല്‍ ഗാന്ധി സംവദിച്ചു. ഇവരോട് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോകാനും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. കലാപത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് തന്നെയായിരിക്കും ഇഷ്ടമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറില്‍ ആണ് മുസാഫര്‍നഗറില്‍ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.

English summary
Black flags were shown to Congress vice president Rahul Gandhi on Sunday while he was returning from the relief camps where the distressed riot victims are staying.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X