കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കലാപത്തിലെ പ്രതിയായ എംഎല്‍എയ്ക്ക് ഇസഡ് കാറ്റഗറി സുരക്ഷ

Google Oneindia Malayalam News

ദില്ലി: മുസഫിര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് വിവാദനായകനായ ബി ജെ പി എം എല്‍ എ സംഗീത് സോമിന് ഇസഡ് കാറ്റഗറി സുരക്ഷ. ഉത്തര്‍ പ്രദേശിലെ സര്‍ദാനയില്‍ നിന്നുള്ള എം എല്‍ എയാണ് സംഗീത് സോം. ഇദ്ദേഹത്തിന്റെ ജീവന് ഭീഷണിയുണ്ട് എന്ന ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് നടപടി. സോമിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.

നാല്‍പതിനായിരത്തില്‍പ്പരം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട മുസഫര്‍നഗര്‍ കലാപക്കേസിലെ കുറ്റാരോപിതനാണ് സംഗീത് സോം. വംശീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തുകയും വ്യാജവീഡിയോ അപ്ലോഡ് ചെയ്യുകയും ചെയ്തതായി ആരോപിച്ച് ഇയാള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് പോലീസ് കേസെടുത്തിരുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു മുസഫര്‍നഗറില്‍ കലാപമുണ്ടായത്.

bjp

സംഗീത് സോമിന്റെ ജീവന് ഭീഷണിയുണ്ട് എന്ന് കാണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇദ്ദേഹത്തിന് ഇസഡ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഈ നീക്കത്തിനെതിരെ പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിക്കഴിഞ്ഞു. കലാപത്തിലെ ഇരകള്‍ വീടുപോലും ഇല്ലാതെ കഷ്ടപ്പെടുമ്പോള്‍ കലാപത്തിന് കാരണക്കാരായ ആളുകള്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷ കൊടുക്കാനുള്ള നീക്കം അപലപനീയമാണ് - കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി പറഞ്ഞു.

ഇസഡ് കാറ്റഗറി സുരക്ഷയില്‍ സംഗീത് സോമിന് പൈലറ്റ് കാറും ബുള്ളറ്റ് പ്രൂഫ് വാഹനവും 30 സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകും. ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റിലായ സംഗീത് സോം ഇപ്പോള്‍ ജാമ്യത്തിലാണ്. സംഗീത് സോമിന്റെ ഇസഡ് കാറ്റഗറി സുരക്ഷയില്‍ രാഷ്ട്രീയപരമായി ഒന്നുമില്ലെന്നാണ് ആഭ്യന്തരമന്ത്രാലയം വിശദീകരിക്കുന്നത്.

English summary
The Union Home Ministry has decided to give Z- plus security to Muzaffarnagar riots accused Sangeet Som, following an intelligence input about threat to his life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X