Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസാഫര്‍നഗറില്‍ മുസ്ലീം യുവാവിനെ ബജ്രംഗ് ദള്‍ തല്ലിച്ചതച്ചു, 'ഐസിസ് മോഡല്‍ വിചാരണ', വീഡിയോ

മുസാഫര്‍നഗര്‍: വര്‍ഗീയകലാപത്തിന്റെ പേരില്‍ കുപ്രസിദ്ധമായ മുസാഫര്‍ നഗറില്‍ നിന്നും ആശങ്കാജനകമായ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. സോഷ്യല്‍ മീഡിയകളിലൂടെ ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ മുസ്ലീം യുവാവിനെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദ്ദിയ്ക്കുന്നതിന്റെ വീഡിയോയാണ് പുറത്ത് വന്നത്.

റിയാസ് എന്ന മുസ്ലീം യുവവാിനെയാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാ ഒരു സംഘം ചെറുപ്പക്കാര്‍ പരസ്യമായി മര്‍ദ്ദിച്ച് അവശനാക്കിയത്. beyondheadlines.com എന്ന വെബ്‌സൈറ്റാണ് അക്രമത്തിന്റെ വീഡിയോ പുറത്ത് വിട്ടത്. പശുവിനെ കശാപ്പ് ചെയ്തുവെന്നാരോപിച്ചാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിയ്ക്കുന്നത്.

Musafarnagar-attack

തെരുവിലൂടെ റിയാസിനെ മര്‍ദ്ദിച്ചുകൊണ്ട് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ പോകതുന്നതാണ് വീഡിയോയില്‍ ഉള്ളത്. ചോരവാര്‍ന്നൊലിയ്ക്കുന്ന യുവാവിനെ ആളുകള്‍ നോക്കി നില്‍ക്കുന്നതും കാണാം. സ്ഥലത്തെത്തിയ പൊലീസാകട്ടേ ആക്രമണത്തിന് ഇരയായ റിയാസിനെയാണ് അറസ്റ്റ് ചെയ്യുന്നത്. രണ്ട് മണിയ്ക്കൂറിലധികം യുവാവിനെ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2013ല്‍ മുസാഫര്‍ നഗറിലുണ്ടായ വര്‍ഗീയ കലാപത്തില്‍ അന്‍പതിലേറെപ്പേര്‍ കൊല്ലപ്പെടുകയും നൂറോളം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു. മുസാഫര്‍നഗറിലെ ഷാമ്ലി സ്വദേശിയാണ് ആക്രമണത്തിന് ഇരയായ റിയാസ്. ഗോവധമാരോപിച്ചാണ് റിയാസിനെ മര്‍ദ്ദിച്ചത്. പക്ഷേ തൊന്‍ ഗോഹത്യ നടത്തിയിട്ടില്ലെന്ന് റിയാസ് ആവര്‍ത്തിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+