മുസാഫര്‍നഗര്‍;10,000 പേര്‍ ദുരിതാശ്വാസ ക്യാന്പില്‍
മുസാഫര്‍നഗര്‍: വര്‍ഗീയ കലാപം നടന്ന മുസാഫര്‍ നഗറില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ ഇപ്പോഴും ജീവിയ്ക്കുന്നത് പതിനായിരക്കണക്കിന് ആളുകള്‍. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മുസ്ഫര്‍നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരുടെ റിപ്പോര്‍ട്ട് നല്‍കിയത്. മുസാഫര്‍ നഗറില്‍ 50,955 പേരില്‍ 41,000പേരും ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്.58 ദുരിിനതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ സജ്ജീകരിച്ചിരിയ്ക്കുന്നത്.
സഹരണ്‍പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ മുസാഫര്‍ നഗറിലെ കലാപം ബാധിച്ച ആറ്് ഗ്രാമങ്ങളില്‍ നിന്നുളള പതിനായിരത്തോളം പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത്. പലര്‍ക്കും സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് മടങ്ങിപ്പോകാന്‍ ഭയമാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുസാഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഇതാ

മുസാഫര്‍നഗര്‍
സെപ്റ്റംബര്‍ ഏഴിനും എട്ടിനുമാണ് മുസാഫര്‍ നഗര്‍ ജില്ലയിലെപല ഗ്രാമങ്ങളിലും വര്‍ഗീയ കലാപം നടന്നത്. 60 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. വര്‍ഗീയ കലാപം കഴിഞ്ഞെങ്കിലും അതിന്റെ അലയൊലികളും സംഘര്‍ഷ സാധ്യതയും ഇതുവരെയും മുസാഫര്‍നഗറില്‍ നിന്നും ഇ്ല്ലാതായിട്ടിലല്

ജീവിതം ദുരിതാശ്വാസ ക്യാമ്പില്‍
പതിനായിരക്കണക്കിന് ആളുകളാണ് കലാപത്തെത്തുടര്‍ന്ന് ദുരിനതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതെന്നാണ് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്

പ്രധാനമന്ത്രി
കലാപബാധിതര്‍ താമസിയ്ക്കുന്ന ക്യാമ്പുകള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സന്ദര്‍ശിച്ചിരുന്നു. ക്യാമ്പില്‍ നിന്ന് തിരികെ സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് പോകാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

രാഹുല്‍ ഗാന്ധി
ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിയ്ക്കുന്ന രാഹുല്‍ ഗാന്ധി. സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടകിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നവംബര്‍ 21 നാണ് പരിഗണിയ്ക്കുന്നത്. കലാപവുമായി ബന്ധപ്പെട്ട് 581 പേര്‍ അറസ്റ്റിലായി.

ആശ്വാസത്തിനായി
ക്യാമ്പ് സന്ദര്‍ശിയ്ക്കുന്ന സോണിയ ഗാന്ധി.

സഹായം
കലാപത്തില്‍ 61 പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങള്‍ക്കായി 6.15 കോടിരൂപ സര്‍ക്കാര്‍ വിതരണം ചെയ്തു. ഗുരുതരമായി പരുക്കേറ്റ 35പേരുടെ ചികിത്സയ്ക്കായി 17.50 ലക്ഷം രൂപയുടെ ധനസഹായവും നടത്തി. പരുക്കേറ്റ 47 പേര്‍ക്ക് 9.40 ലക്ഷം രൂപയുടെ ധനസാഹയവും നല്‍കി.

ആശ്രിതര്‍ക്ക് ജോലി
കലാപത്തില്‍ കൊല്ലപ്പെട്ട 56 പേരുടെ ആശ്രിതര്‍ക്ക് ജോലി നല്‍കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

പുതിയ കലാപം
ഒക്ടോബര്‍ 30ന് മുസാഫര്‍നഗറില്‍ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു

ഭീതിയുടെ നാളുകള്‍
കലാപത്തിന്റെ ഭീതിയില്‍ നിന്നും ഇതുവരെയും ഇരകള്‍ മോചിതരായിട്ടില്ല. സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് തിരികെ പോകാന്‍ ഇവര്‍ക്ക് ഭയമാണ്. വീണ്ടും കലാപം ഉണ്ടാകുമെന്ന് ഭയന്നാണ് മടങ്ങി പോകാത്തത്.

സര്‍ക്കാര്‍ സഹായം?
വാഗ്ദാനം ചെയ്ത സഹായങ്ങള്‍ നല്‍കുന്നതില്‍ അഖിലേഷ് സര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്നാണ് ആരോപണം. ക്യാമ്പുകളില്‍ ആവശ്യ സൗകര്യങ്ങള്‍ പോലുമില്ലെന്ന് ജനങ്ങള്‍ ആരോപിയ്ക്കുന്നു.












Click it and Unblock the Notifications