Get Updates
Get notified of breaking news, exclusive insights, and must-see stories!

കാർ പാഞ്ഞുകയറി ഒമ്പത് കുട്ടികൾ മരിച്ച സംഭവം; ബിജെപി നേതാവ് പോലീസിൽ കീഴടങ്ങി...

ബുധനാഴ്ച രാവിലെയാണ് മനോജ് ബൈത്ത പോലീസിൽ കീഴടങ്ങിയത്.

പാട്ന: മുസാഫർപൂരിൽ ഒമ്പത് സ്കൂൾ വിദ്യാർത്ഥികൾ കാറിടിച്ച് മരിച്ച സംഭവത്തിൽ ബിജെപി നേതാവ് മനോജ് ബൈത്ത കീഴടങ്ങി. വിദ്യാർത്ഥികളുടെ കൂട്ടമരണത്തിനിടയാക്കിയ അപകടത്തിൽ പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമായിരിക്കെ ബുധനാഴ്ച രാവിലെയാണ് മനോജ് ബൈത്ത പോലീസിൽ കീഴടങ്ങിയത്.

മനോജ് ബൈത്തയുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സ്ഥിരീകരിച്ച മുസാഫർപൂർ പോലീസ്, ഇയാളെ പാട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അറിയിച്ചു. കഴിഞ്ഞദിവസമുണ്ടായ അപകടത്തിൽ മനോജ് ബൈത്തയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

manojbaitha

നിലവിൽ ആശുപത്രിയിൽ കഴിയുന്ന പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്. കഴിഞ്ഞദിവസമാണ് മുസാഫർപൂരിൽ സ്കൂൾ വിട്ട് വരികയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി അപകടമുണ്ടായത്. സംഭവത്തിൽ ഒമ്പത് കുട്ടികൾ മരിക്കുകയും 20 വിദ്യാർത്ഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

വാഹനമോടിച്ചിരുന്ന മനോജ് ബൈത്ത അപകടമുണ്ടായ ഉടൻ സംഭവസ്ഥലത്ത് നിന്നും ഓടിരക്ഷപ്പെട്ടു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. അതേസമയം, മനോജ് ബൈത്ത ബിജെപി നേതാവാണെന്ന ആരോപണം ബിജെപി നേതൃത്വം നിഷേധിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+