കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസഫര്‍പൂര്‍ ഷെല്‍ട്ടര്‍ പീഡനക്കേസ്; മുന്‍ എംഎല്‍എ ഉള്‍പ്പെടെ 19 പേര്‍ കുറ്റക്കാര്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ബിഹാറിലെ മുസഫര്‍പൂരില്‍ ഷെല്‍ട്ടര്‍ ഹോമിലെ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മുന്‍ എംഎല്‍എ ബ്രിജേഷ് താക്കൂര്‍ ഉള്‍പ്പെടെ 19 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ദില്ലി സാകേത് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി സൗരഭ് കുല്‍ശ്രേഷ്ഠയാണ് വിധി പ്രഖ്യാപിച്ചത്.

Rape

ബലാല്‍സംഗം, കൂട്ട ബലാല്‍സംഗം, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ , പോക്‌സോ വകുപ്പുകള്‍ എന്നിവ പ്രകാരമാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്. ശിക്ഷ ഈ മാസം 28ന് പ്രഖ്യാപിക്കും. കേസില്‍ 20 പ്രതികളാണുണ്ടായിരുന്നത്. ഒരാളെ കോടതി വെറുതെവിട്ടു.

ബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് വനിതാ ഓഫീസര്‍മാര്‍; മുടി പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍, വീഡിയോബിജെപി പ്രവര്‍ത്തകരെ വിറപ്പിച്ച് വനിതാ ഓഫീസര്‍മാര്‍; മുടി പിടിച്ചുവലിച്ച് പ്രവര്‍ത്തകര്‍, വീഡിയോ

ഷെല്‍ട്ടര്‍ ഹോമില്‍ ടാറ്റ ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ ഓഡിറ്റ് റിപ്പോര്‍ട്ടിനിടെയാണ് സംശയാസ്പദമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്ന വിവരം പുറത്തുവന്നത്. പിന്നീടാണ് കുട്ടികളെ പീഡിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. നിരവധി പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. ഷെല്‍ട്ടര്‍ ഹോമിനോട് ചേര്‍ന്ന സ്ഥലത്ത് പെണ്‍കുട്ടികളെ കുഴിച്ചുമൂടി എന്ന ആരോപണവും ഉയര്‍ന്നിരുന്നു.

ലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റംലോക്‌സഭ എംപിമാരുടെ എണ്ണം 1000 ആക്കും? പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ 1350 ഇരിപ്പിടം,അടിമുടി മാറ്റം

2018 ജുലൈ 28ന് കേസ് അന്വേഷണം സിബിഐ ഏറ്റെടുത്തു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായിരുന്നു ബ്രിജേഷ് താക്കൂര്‍. സമൂഹത്തിന്‍ ഏറെ മാന്യനായ ഇയാള്‍ പ്രതി ചേര്‍ക്കപ്പെട്ടത് വന്‍ ചര്‍ച്ചയായിരുന്നു. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ മന്ത്രിസഭയിലുള്ളവര്‍ക്ക് സംഭവത്തില്‍ ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് കേസ് ബിഹാറില്‍ നിന്ന് ദില്ലിയിലേക്ക് മാറ്റിയത്.

English summary
Muzaffarpur shelter home case: 19 accused including Ex-MLA Brijesh Thakur convicted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X