കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസാഫർപൂർ പീഡനം; നിതീഷ് കുമാറിനെതിരെ പോക്സോ കോ‌ടതി, സിബിഐ അന്വേഷണത്തിന് ഉത്തരവ്!

Google Oneindia Malayalam News

പാറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ സിബിഐ അന്വഷണം. മുസാഫർപൂരിലെ അഭയകേന്ദ്രത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായ സംഭവത്തിലാണ് അന്വേഷണം. മുസാഫര്‍പൂരിലെ പ്രത്യേക പോക്‌സോ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

പാകിസ്താന്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു... നൗഷേരയില്‍ വെടിവെപ്പ്!!

പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് വിധേയമാക്കാന്‍ മയക്കുമരുന്ന് കുത്തിവച്ചെന്നു കുറ്റം ആരോപിക്കപ്പെട്ട സ്വാശ്രയ മെഡിക്കല്‍ അസിസ്റ്റന്റ് അശ്വനി സമര്‍പ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. അന്വേഷണം സത്യസന്ധമാവാനും സത്യം പുറത്തുകൊണ്ടുവരാനും മുസഫര്‍പൂര്‍ മുന്‍ ഡിഎം ധര്‍മേന്ദ്ര സിങ്, മുതിര്‍ന്ന ഐഎഎസ് ഓഫിസറും മുസഫര്‍പുര്‍ മുന്‍ ഡിവിഷനല്‍ കമ്മീഷണറും ഇപ്പോള്‍ സാമൂഹിക ക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ അതുല്‍കുമാര്‍, മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നിവര്‍ക്കെതിരേ അന്വേഷണം വേണമെന്നാണ് അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നത്.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം


തുടര്‍ന്ന് പോക്‌സോ കോടതി ജഡ്ജി മനോജ്കുമാര്‍ ഇവര്‍ക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ബിഹാറിലെ അഭയകേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കാന്‍ ബിഹാര്‍ സര്‍ക്കാര്‍ വിസ്സമ്മതിച്ചിരുന്നു. ഇതിനെ തുടർന്ന് പീഡനക്കേസിന്റെ വിചാരണ മുസാഫര്‍പ്പൂരില്‍ നിന്ന് ദില്ലി സാകേത് കോടതിയിലേക്ക് സുപ്രീംകോടതി മാറ്റിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിതീഷ് കുമാര്‍ സര്‍ക്കാരിനെ സുപ്രീംകോടതി രൂക്ഷമായി നേരത്തെ വിമശിക്കുകയും ചെയ്തിരുന്നു.

ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി


‌കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ സുപ്രീംകോടതിയുടെ കർശന നിര്‍ദേശം മറികടന്ന് സ്ഥലം മാറ്റിയതിന് കഴിഞ്ഞ ദിവസം സിബിഐയുടെ മുന്‍ താത്കാലിക ഡയറക്ടര്‍ നാഗേശ്വര്‍ റാവുവിനെയും കോടതി ശിക്ഷിച്ചിരുന്നു. കുട്ടികൾ പീഡനം അനുഭവിക്കുന്നുണ്ടെന്ന് കണ്ടെത്തിയ അഭയ കേന്ദ്രങ്ങൾക്ക് സർക്കാർ വീണ്ടും ഫണ്ട് അനുവദിക്കുന്നുന്നെന്നും ആരോപണം ഉയർന്നിരുന്നു.

നഗ്നരാക്കി മർദ്ദിച്ചു

നഗ്നരാക്കി മർദ്ദിച്ചു


ക്രൂരമായ പീഡനത്തിനാണ് ഇവിടുത്തെ കുട്ടികൾ ഇരകളായത്. ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ വിസമ്മതിച്ചാൽ മൂന്നാം നിലയിലെ ടെറസിൽ കൊണ്ടുപോയി നഗ്നരാക്കി മർദിക്കുമായിരുന്നുവെന്നാണ് കുട്ടികൾ വ്യക്തമാക്കിയിരുന്നത്. വെളിപ്പെടുത്തലുമായി അഗതിമന്ദിരത്തിലെ അന്തേവാസിയായ ഒരു കുട്ടിയാണ് രംഗത്തെത്തിയത്.

42 പെൺകുട്ടികൾ

42 പെൺകുട്ടികൾ

വനിതാ ഉദ്യോഗസ്ഥരുമായി സംസാരിച്ചപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തു വന്നത്. സംസാരശേഷിയില്ലാത്ത കുട്ടി ആംഗ്യഭാഷയിലാണ് കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത്. അഗതി മന്ദിരത്തിൽ 42 പെൺകുട്ടികളാണ് ഉണ്ടായിരുന്നത്. എല്ലാവരും 16 വയസിന് മുകളിൽ പ്രായമുള്ളവരാണ്.

അ‌ട്ടിമറിക്കാൻ സാധ്യത

അ‌ട്ടിമറിക്കാൻ സാധ്യത

ബ്രജേഷ് ഠാക്കൂർ എന്നയാളാണ് അഗതിമന്ദിരത്തിന്റെ നടത്തിപ്പുകാരൻ. ഇയാളെയാണ് കുട്ടികൾ ഹെഡ് സർ എന്ന് വിളിച്ചിരുന്നത്. പീഡനത്തിന് നേതൃത്വം കൊടുത്തതും ഇയാളായിരുന്നു. അഗതിമന്ദിരത്തിലെ സ്ത്രീകളടക്കമുള്ള മറ്റ് ജീവനക്കാരും ഇതിന് കൂട്ടു നിൽക്കുന്നുവെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. സംഭവത്തില്‍ 11 പേരെയാണ് പോലീസ് പ്രതി ചേർത്തിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ആരോപണങ്ങൾ ഉയർന്നിരുന്നു.

English summary
In what can be a huge jolt to Bihar Chief Minister Nitish Kumar, a special POCSO court in Muzaffarpur has ordered CBI probe against Bihar CM Nitish Kumar in connection with the Muzaffarpur shelter home rape case. CBI is probing this case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X