കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നഗരപഞ്ചായത്തില്‍ എംവിഎയുടെ കുതിപ്പ്, മുന്നില്‍ എന്‍സിപിയും കോണ്‍ഗ്രസും, ബിജെപി ഒറ്റകക്ഷി

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ നഗരപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മഹാവികാസ് അഗാഡിക്ക് മുന്‍തൂക്കം. ശരത് പവാറിന്റെ എന്‍സിപി 25 മേഖലകളില്‍ ഭരണം ഉറപ്പിച്ചിട്ടുണ്ട്. അതേസമയം ബിജെപി 24 പഞ്ചായത്തുകള്‍ ഭരിക്കും. കോണ്‍ഗ്രസ് പതിനെട്ട് പഞ്ചായത്തുകളും ശിവസേന പതിനാല് പഞ്ചായത്തുകളും വിജയിച്ചു. അതേസമയം മഹാവികാസ് അഗാഡി ചില നഗരപഞ്ചായത്തുകളില്‍ ഒരുമിച്ചാണ് മത്സരിച്ചത്. ചിലയിടത്ത് സ്വതന്ത്രമായും മത്സരിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒരുമിച്ചുള്ള സീറ്റ് നില ബിജെപിയേക്കാള്‍ എത്രയോ മുന്നിലാണ്. മൊത്തം നഗര പഞ്ചായത്തുകളില്‍ പകുതിയില്‍ അധികം സീറ്റുകളും മഹാവികാസ് അഗാഡിയാണ് നേടിയിരിക്കുന്നത്. ബിജെപി പ്രതീക്ഷിച്ച അത്ര വലിയ നേട്ടവും തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ല.

ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍ദിലീപ് കേസില്‍ മാഡമുണ്ട്, സംസാരം റെക്കോര്‍ഡ് ചെയ്യ്തില്ല, വിഐപി ശരത്ത്, ഉറപ്പിച്ച് ബാലചന്ദ്രകുമാര്‍

1

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറിയിട്ടുണ്ട്. 1802 സീറ്റുകളില്‍ 390 സീറ്റുകളാണ് ഇതുവരെ ബിജെപി നേടിയിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും ശക്തിയുള്ള പാര്‍ട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. 26 മാസമായി ഞങ്ങള്‍ അധികാരത്തില്‍ പോലുമില്ല. എന്നിട്ടും ഇത്ര വലിയ വിജയം നേടി. സര്‍ക്കാര്‍ ഇല്ലാതെ തന്നെ മികച്ച വിജയം നേടാന്‍ ബിജെപി സാധിക്കുമെന്നാണ് ഇത് തെളിയിക്കുന്നതെന്നും ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. എന്‍സിപി 369 സീറ്റാണ് ഇതുവരെ നേടിയത്. മഹാവികാസ് അഗാഡിയില്‍ ഏറ്റവും വലിയ കക്ഷിയും എന്‍സിപിയാണ്. കോണ്‍ഗ്രസും നേട്ടമുണ്ടാക്കി. 305 സീറ്റ് കോണ്‍ഗ്രസ് നേടി. ശിവസേന 278 സീറ്റിലാണ് വിജയിച്ചത്.

നന്ദേഡ് ജില്ലയിലെ മൂന്ന് നഗരപഞ്ചായത്തിലും മികച്ച വിജയമാണ് കോണ്‍ഗ്രസ് നേടിയത്. ഇവിടെ ഭൂരിഭാഗം സീറ്റുകളും കോണ്‍ഗ്രസിനൊപ്പമാണ്. ലാത്തൂര്‍ ജില്ലയിലും കോണ്‍ഗ്രസ് തരംഗമാണ് ഉണ്ടായത്. നന്ദേഡിലെ നയ്ഗാവ് നഗര പഞ്ചായത്തില്‍ ആകെയുള്ള പതിനേഴ് സീറ്റും കോണ്‍ഗ്രസ് നേടി. നന്ദേഡില്‍ ബിജെപിക്ക് മൂന്ന് സീറ്റാണ് ലഭിച്ചത്. ലാത്തൂരില്‍ പതിനാല് സീറ്റും ലഭിച്ചു. മഹുര്‍, അര്‍ധപൂര്‍, നയ്ഗാവ് എന്നീ മൂന്ന് നഗരപഞ്ചായത്തുകളിലാണ് നന്ദേഡില്‍ തിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 51 സീറ്റുകളുണ്ട്. അതില്‍ 33 സീറ്റുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. അര്‍ധപൂരിലെ 17 സീറ്റില്‍ പത്തും കോണ്‍ഗ്രസ് നേടി. രണ്ടിടത്തും ഭൂരിപക്ഷം കോണ്‍ഗ്രസിനാണ്. അര്‍ധപൂരില്‍ ബിജെപി രണ്ട് സീറ്റാണ് നേടിയത്.

മഹുര്‍ നഗര്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ് ആറ് സീറ്റ് നേടി. ആകെ 17 സീറ്റാണ് ഉള്ളത്. ഏഴ് സീറ്റ് എന്‍സിപിക്കും മൂന്ന് സീറ്റ് ശിവസേനയ്ക്കും ലഭിച്ചു. ബിജെപി ഒരു സീറ്റിലാണ് വിജയിച്ചത്. ലാത്തൂരില്‍ നാല് നഗര പഞ്ചായത്തുകളിലായി 68 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ഓരോ നഗര പഞ്ചായത്തിലും 17 സീറ്റ് വീതമാണ് ഉള്ളത്. ലാത്തൂരില്‍ ബിജെപിയും എന്‍സിപിയും പതിനാല് സീറ്റ് വീതമാണ് നേടിയത്. കോണ്‍ഗ്രസാണ് ഏറ്റവും വലിയ കക്ഷി. 23 സീറ്റ് കോണ്‍ഗ്രസ് നേടി. ശിവസേന ആറ് സീറ്റ് നേടി. നാല് സീറ്റില്‍ സ്വതന്ത്രരും വിജയിച്ചു. 57 നഗരപഞ്ചായത്തുകളിലാണ് ഇതുവരെ മഹാവികാസ് അഗാഡി സഖ്യം ഭരണം പിടിച്ചിരിക്കുന്നത്. സോയ്ഗാന്‍ നഗര പഞ്ചായത്തില്‍ ശിവസേന ബിജെപിയെ പരാജയപ്പെടുത്തി. ഇവിടെ കേന്ദ്ര മന്ത്രി റാവു സാഹേബ് ദാന്‍വെയും സംസ്ഥാനത്തെ റവന്യൂ മന്ത്രി അബ്ദുള്‍ സത്താറും തമ്മിലുള്ള പോരാട്ടമാണ് നടന്നത്.

Recommended Video

cmsvideo
മുലായത്തിന്റെ 'ഛോട്ടി ബഹു' അപര്‍ണ യാദവ് ബിജെപിയില്‍ | Oneindia Malayalam

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് മുന്നില്‍, 35 സീറ്റ് നേടും, ജനപ്രീതിയില്‍ റാവത്തെന്ന് സീ ന്യൂസ് സര്‍വേ

English summary
mva win big in maharashtra nagar panchayat election, bjp single largest party followed by ncp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X