തന്റെ നിറം കാവിയല്ല, പിന്നെ എങ്ങോട്ടാണ് ചായ്‌വ്..? വെളിപ്പെടുത്തലുമായി കമലഹാസന്‍...
ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് പുതിയ സൂചനകളുമായി കമലഹാസന്‍. തന്റെ നിറം കാവിയല്ലെന്ന വെളിപ്പെടുത്തലാണ് ഉലകനായകന്‍ പുതിയതായി നടത്തിയിരിക്കുന്നത്. തനിക്ക് എല്ലാത്തിന്റെയും മധ്യത്തില്‍ നില്‍ക്കാനാണ് തീരുമാനം, എങ്ങോട്ടും ചായ്‌വില്ലെന്നും കമലഹാസന്‍ വ്യക്തമാക്കി.
തമിഴ് ജനതക്ക് സിനിമാ താരങ്ങള്‍ ദൈവങ്ങളാണ്. രാഷ്ട്രീയത്തില്‍ നിന്നും സിനിമയിലെത്തിയാലും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലെത്തിയാലും ആരാധനക്ക് ഒട്ടും മങ്ങലേല്‍ക്കില്ല. രാഷട്രീയവും സിനിമയും തമ്മിലുള്ള ബാന്ധവം അത്രത്തോളമാണ് തമിഴ് നാട്ടില്‍. എംജിആറും ജയലളിതയുമുള്‍പ്പെടെ തമിഴ് ജനത നെഞ്ചെറ്റിയ താരങ്ങളേറെ. അവരുടെ കൂട്ടത്തിലേക്ക് കണ്ണിചേരാന്‍ ഉലകനായകന്‍ കമലഹാസനും സ്റ്റൈല്‍ മന്നന്‍ രജനീകാന്തും തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ സമീപകാലത്ത് ഏറെ ചര്‍ച്ചയായിരുന്നു. രജനീകാന്ത് പരസ്യമായി പ്രഖ്യാപിച്ചെങ്കിലും കമലഹാസന്‍ പരോക്ഷ സൂചന മാത്രമേ നല്‍കിയിന്നുള്ളൂ.

അനുയോജ്യമായ സമയം വരുമ്പോള്‍ താന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് രജനി പരസ്യമായി പ്രഖ്യാപിച്ചെങ്കിലും ഏതു പാര്‍ട്ടിയില്‍ ചേരുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.












Click it and Unblock the Notifications