കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചത് ഹേമ മാലിനിയല്ല, ആ നാല് വയസ്സുകാരിയാണ്... മറക്കരുത്

Google Oneindia Malayalam News

ജയ്പൂര്‍: വാഹനാപകടം ഉണ്ടായ ഉടന്‍ തന്നെ മാധ്യമങ്ങളിലെ വാര്‍ത്തകളെല്ലാം തന്നെ ഹേമ മാലിനി സുരക്ഷിത എന്നായിരുന്നു. എന്നാല്‍ ഒരു നാല് വയസ്സുകാരി അവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ആ വാര്‍ത്തയ്ക്ക് എന്നാല്‍ അത്ര പ്രാധാന്യം കിട്ടിയതും ഇല്ല.

താരവും ബിജെപി എംപിയും ആ യ ഹേമ മാലിനിയാണ് വാഹനം ഓടിച്ചിരുന്നതെന്നും അവര്‍ മദ്യപിച്ചിരുന്നതായും ദൃക്‌സാക്ഷികള്‍ ആരോപിയ്ക്കുന്നുണ്ട്. ചികിക്‌സയുടെ കാര്യത്തിലും പരാതികള്‍ ഉയരുകയാണ്.

അപകടം ഉണ്ടായ ഉടന്‍ തന്നെ ഹേമയെ ജയ്പൂരിലെ മികച്ച ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഹേമ മാലിനിയ്‌ക്കൊപ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ തങ്ങളുടെ മകള്‍ മരിക്കില്ലായിരുന്നു എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

മദ്യപിച്ചിരുന്നോ

മദ്യപിച്ചിരുന്നോ

അപകടം ഉണ്ടായ സമയത്ത് ഹേമ മാലിനിയാണോ വാഹനം ഓടിച്ചിരുന്നത്? അവര്‍ മദ്യപിച്ചിരുന്നോ? പഴ സല്‍മാന്‍ ഖാന്‍ കേസ് പോലെ തന്നെ ആകുമോ ഇത്

പരിശോധന

പരിശോധന

ഹേമ മാലിനി മദ്യപിച്ചിരുന്നോ എന്ന് ജയ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയോ എന്ന് ഇനിയും വ്യക്തമല്ല. മദ്യപിച്ചിരുന്നെങ്കില്‍ തന്നെ ഇനി അത് കണ്ടെത്താന്‍ പറ്റുമോ?

ആശുപത്രിയില്‍

ആശുപത്രിയില്‍

അപകടം നടന്ന ഉടന്‍ തന്നെ ഹേമ മാലിനിയെ ജയ്പൂരിലെ മികച്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതുവഴി കടന്നുപോയ ഒരു ഡോക്ടറാണ് ഹേമയേയും ഡ്രൈവറേയും ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ പരിക്കേറ്റ കുട്ടിയേയും രക്ഷിതാക്കളേയും സര്‍ക്കാര്‍ ആശുപത്രിയിലാണ് എത്തിച്ചത്.

കുട്ടിയുടെ കാര്യം

കുട്ടിയുടെ കാര്യം

പരിക്കേറ്റ കുട്ടിയെ ഹേമ മാലിനിയ്‌ക്കൊപ്പം ജയ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിയ്ക്കാമായിരുന്നു എന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

മാധ്യമങ്ങള്‍

മാധ്യമങ്ങള്‍

മാധ്യമങ്ങള്‍ക്കെല്ലാം തന്നെ ഹേമ മാലിനിയ്ക്ക് പരിക്കേറ്റതായിരുന്നു പ്രധാന വാര്‍ത്ത. ഒരു കുട്ടി മരിച്ച സംഭവം പല ദേശീയ മാധ്യമങ്ങളും അത്ര പ്രാധാന്യത്തോടെ പരിഗണിച്ചില്ലെന്ന് ആക്ഷേപമുണ്ട്.

എല്ലാ സഹായവും

എല്ലാ സഹായവും

ബിജെപിയാണ് രാജസ്ഥാന്‍ ഭരിയ്ക്കുന്നത്. അപകടത്തില്‍ ദുരന്തം ഏറ്റുവാങ്ങേണ്ടി വന്ന കുടുംബത്തിന് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്.

സഹതപിച്ചില്ല

സഹതപിച്ചില്ല

അപകടം നടന്ന് ഇതുവരെ ഹേമ മാലിനി ആ കുട്ടിയുടെ കുടുംബത്തെ ഒന്ന് ആശ്വസിപ്പിക്കാന്‍ പോലും തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകൾ

English summary
My Daughter May Have Survived If She Was Taken to Hospital With Hema Malini, Says Father.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X