' എന്റെ മകളുടെ ആത്മാവിന് ശാന്തി ലഭിച്ചു', പോലീസിനും സർക്കാരിനും നന്ദി പറഞ്ഞ് ദിശയുടെ പിതാവ്
ഹൈദരാബാദ്: 26കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളെയും കൊലപ്പെടുത്തിയ പോലീസിന് നന്ദി പറഞ്ഞ് പെൺകുട്ടിയുടെ പിതാവ്. എന്റെ മകളുടെ ആത്മാവിന് ഇപ്പോൾ ശാന്തി ലഭിച്ചിരിക്കുകയാണ്. പോലീസിനോടും സർക്കാരിനോടും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എന്റെ മകളെ എനിക്ക് തിരിച്ചുകിട്ടുകയില്ല, പക്ഷെ ശക്തമായൊരു സന്ദേശമാണിത് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റെക്കോർഡ് സമയത്തിൽ ഞങ്ങൾക്ക് നീതി ലഭിച്ചിരിക്കുകയാണ്, ഇത് ഒരു മാതൃകയാകണമെന്നാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരിയുടെ പ്രതികരണം. സംഭവത്തിൽ പ്രതികരണവുമായി 2012 ഡിസംബറിൽ ഓടുന്ന ബസിൽ വെച്ച് കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നിർഭയയുടെ അമ്മയും രംഗത്ത് എത്തി. 2012 മുതല്‍ തന്നെ നോവിച്ച് കൊണ്ടിരിക്കുന്ന മുറിവുകള്‍ക്ക് മുകളില്‍ ഒരു ഓയിന്‍മെന്റ് പുരട്ടിയത് പോലുണ്ട് എന്നായിരുന്നു നിർഭയയുടെ അമ്മ ആശാദേവിയുടെ പ്രതികരണം.

വെള്ളിയാഴ്ച പുലർച്ചെയാണ് ഹൈദരാബാദിൽ കേസിലെ 4 പ്രതികളും കൊല്ലപ്പെട്ടത്. തെളിവെടുപ്പിനായി പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചതിനിടെയാണ് സംഭവം. പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വെടിവയ്ക്കേണ്ടി വന്നതാണെന്നാണ് പോലീസ പറയുന്നത്. നാല് പേരും സംഭവസ്ഥലത്ത് വെച്ച്തന്നെ മരിച്ചുവെന്നും പോലീസ് വ്യക്തമാക്കി.
നവംബർ 28-ാം തീയതിയാണ് ഹൈദരാബാദ്- ബെംഗളൂരു ദേശീയ പാതയിലെ കലുങ്കിനടിയിൽ കത്തിക്കരിഞ്ഞ നിലയിൽ 26കാരിയായ വെറ്റിനറി ഡോക്ടറുടെ മൃതദേഹം കണ്ടത്. യുവതിയുടെ ഇരുചക്ര വാഹനത്തിന്റെ കാറ്റഴിച്ച് വിട്ട ശേഷം സഹായവാഗ്ദാനം നൽകാനെന്ന വ്യാജേന അടുത്ത് കൂടി ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. ലോറി ഡ്രൈവർ മുഹമ്മദ് ആരിഫ്, ക്ലീനിംഗ് തൊഴിലാളികളായ ജൊല്ലു ശിവ, ജൊലലു നവീൻ, ചന്നകേശവലു എന്നിവരായിരുന്നു കേസിലെ പ്രതികൾ. കൊല്ലപ്പെട്ട പ്രതികളുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഹ്ബൂബ്നഗർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്.
Recommended Video
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications