'എന്റെ അച്ഛന്‍ കള്ളനാണ്' 30 കാരിയുടെ നെറ്റിയില്‍ ഇങ്ങനെ പച്ച കുത്തിയതെന്തിന്?
ജയ്പ്പൂര്‍: സ്ത്രീധനത്തുകയുടെ ബാക്കി നല്‍കാത്തതിന് 30 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഭര്‍ത്താവും ഭര്‍ത്താവിന്റെ രണ്ട് സഹോദരങ്ങളും ചേര്‍ന്ന് പീഡിപ്പിക്കുകയും യുവതിയുടെ നെറ്റിയിലും കയ്യിലും സംസ്‌കാമില്ലാത്ത വാക്കുകളുപയോഗിച്ച് പച്ച കുത്തിയെന്നുമാണ് പരാതി. പറഞ്ഞുറപ്പിച്ച സ്ത്രീധനത്തുക നല്‍കാത്തതിനെ തുടര്‍ന്നുള്ള അക്രമം അതിരുകടന്നപ്പോഴാണ് യുവതിയുടെ മാതാപിതാക്കള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.
രാജസ്ഥാനിലെ റെനി ഗ്രാമത്തിലെ ജഗന്നാഥ് എന്നയാളെ വിവാഹം കഴിച്ച യുവതിക്കെതിരെയാണ് കുടുംബാംഗങ്ങളുടെ അതിക്രമം. കഴിഞ്ഞ ജനുവരി 15ന് വിവാഹിതയായ യുവതിയെ സ്ത്രീധനത്തിന്റെ ബാക്കി തുകയായ 51,000 രൂപ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന് പീഡിപ്പിക്കുകയും മര്‍ദ്ദിച്ച് അവശയാക്കുകയും ചെയ്തത്. ഇതിനൊടുവിലാണ് 'എന്റെ പിതാവ് കള്ളനാണ'് എന്ന് യുവതിയുടെ നെറ്റിയിലും കയ്യിലും പച്ച കുത്തിയത്. ഇതിന് പുറമേ മറ്റ് ശരീര ഭാഗങ്ങളിലും മോശം അശ്ലീലപദങ്ങളുപയോഗിച്ച് പച്ചകുത്തിയിട്ടുണ്ട്.

സംഭവത്തിന് ശേഷം സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന യുവതിയുടെ നെറ്റിയിലും കയ്യിലും പച്ച കുത്തിയത് നീക്കം ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് കേസ് അന്വേഷിക്കുന്ന മഹിളാ പോലീസ് സ്‌റ്റേഷന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ അബ്ദുള്‍ വാഹിദ് സാക്ഷ്യപ്പെടുത്തുന്നു. ഗാര്‍ഹിക പീഡനം, ലൈംഗിക പീഡനം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയ പോലീസ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications