കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍റെ പോരാട്ടം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിനെതിരെ;വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദിഗ്വിജയ് സിംഗ്

Google Oneindia Malayalam News

ഭോപ്പാല്‍: ബിജെപിക്കെതിരെ വിമര്‍ശനം ഉന്നയിച്ചതാണ് തനിക്കെതിരെ പാര്‍ട്ടിയില്‍ നിന്ന് ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗ്. ബിജെപി ഐഎസ്ഐയില്‍ നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന തന്‍റെ പരാമര്‍ശത്തിന് പിന്നാലെയാണ് തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കം തുടങ്ങിയതെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.

digvijaybjp-

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മധ്യപ്രദേശ് സംസ്ഥാന അധ്യക്ഷനും മുഖ്യമന്ത്രിയുമായ കമല്‍ നാഥ് പരിശോധിക്കും. തന്‍റെ പോരാട്ടം ബിജെപിയുടെ പ്രത്യയശാസ്ത്രത്തിന് എതിരാണ്. ബിജെപിയുടെ ആശയങ്ങള്‍ ഇന്ത്യന്‍ സംസ്കാരത്തിനും പാരമ്പര്യത്തിനും എതിരാണ്. അവരുടേ പ്രത്യയശാസ്ത്രമാണ് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലയിലേക്ക് നയിച്ചതെന്നും ദിഗ്വിജയ് സിംഗ് പറഞ്ഞു.

സമാന്തര സര്‍ക്കാര്‍ നയിക്കുകയാണെന്ന ആരോപണത്തേയും ദിഗ് വിജയ് സിംഗ് തള്ളി. സര്‍ക്കാരിനെ നയിക്കാന്‍ കമല്‍നാഥ് പ്രാപ്തനാണെന്നും സിംഗ് പറഞ്ഞു.
സംസ്ഥാന വനമന്ത്രി ഉമങ് സിംഗര്‍ ആണ് ദിഗ്വിജയ് സിംഗിനെതിരെ രംഗത്തെത്തിയത്. ദിഗ് വിജയ് സിംഗ് സംസ്ഥാനത്ത് സമാന്തര സര്‍ക്കാര്‍ നയിക്കുകയാണെന്നായിരുന്നു ഉമങ്ങ് സിംഗര്‍ ആരോപിച്ചത്. ഇത് ചൂണ്ടിക്കാട്ടി സിംഗര്‍ സോണിയ ഗാന്ധിക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

കമല്‍നാഥ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ദിഗ് വിജയ് സിംഗിന്‍റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ട്. സംസ്ഥാനത്തെ അധികാര കേന്ദ്രമായി മാറാനാണ് ദിഗ്വിജയ് സിംഗ് ശ്രമിക്കുന്നത്. മുഖ്യമന്ത്രി കമല്‍നാഥിനും മറ്റ് മന്ത്രിമാര്‍ക്കും സിംഗ് കത്തെഴുതുകയും അതുവഴി സാമൂഹ്യമാധ്യമങ്ങളിലൂടെ അത് പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. പ്രതിപക്ഷത്തിന് അടിക്കാന്‍ വടികൊടുക്കുന്നതിന് തുല്യമാണിതെന്നും സോണിയയ്ക്ക് എഴുതിയ കത്തില്‍ സിംഗാര്‍ ആരോപിച്ചിരുന്നു.

ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്ഇന്ത്യയെ ലക്ഷ്യം വെച്ച് 10,000 ഭീകരര്‍!! വന്‍ നീക്കവുമായി പാകിസ്താന്‍, മുന്നറിയിപ്പ്

 സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണോ? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ, മാറ്റങ്ങള്‍ വേണം!! സോണിയാ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് തുടരണോ? ശശി തരൂര്‍ പറയുന്നത് ഇങ്ങനെ, മാറ്റങ്ങള്‍ വേണം!!

English summary
My fight is agianst BJP Ideology says digvijaya singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X