Get Updates
Get notified of breaking news, exclusive insights, and must-see stories!

നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം സെപ്തംബര്‍ 15 മുതല്‍; നയതന്ത്ര ബന്ധം ഊഷ്മളമാക്കും?

കാഠ്മണ്ഡു: ഇന്ത്യാ സന്ദര്‍ശനത്തിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ഊഷ്മളമാക്കുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍. സന്ദര്‍ശനവേളയില്‍ വിവാദ കരാറുകളൊന്നും ഇരുരാജ്യങ്ങളും ഒപ്പുവെക്കില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

സെപ്തംബര്‍ പതിനഞ്ച് മുതലാണ് നേപ്പാള്‍ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനം. തന്റെ മുന്‍ഗാമികള്‍ പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ജനങ്ങളും സര്‍ക്കാരും തമ്മില്‍ അകല്‍ച്ചയുണ്ടായി. അത് തന്റെ ഭരണത്തിന്‍ കീഴില്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Pushpa Kamal Dahal

നേപ്പാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് തന്റെ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് പുഷ്പ കമാല്‍ പറഞ്ഞത്. പുഷ്മ കമാലിന്റെ സന്ദര്‍ശന വേളയില്‍ ഇന്ത്യയുമായി നേപ്പാള്‍ വിവാദ കരാറില്‍ ഒന്നിലും ഒപ്പിടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+