കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ട് നിരോധനവും ചായയും തമ്മിലെന്താ ബന്ധം? രണ്ടിനും കടുപ്പമുണ്ടത്രേ...

സാധാരണക്കാര്‍ സമാധാനത്തോടെ ഉറങ്ങുമ്പോള്‍ കള്ളപ്പണക്കാര്‍ ഉറക്ക ഗുളികയുടെ സഹായത്തോടെയാണ് ഉറങ്ങുന്നതെന്നും മോദി.

  • By Gowthamy
Google Oneindia Malayalam News

ഘാസിപൂര്‍: 500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതിനും ചായയ്ക്കും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു രണ്ടിനും കടുപ്പമുണ്ടെന്ന്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഘാസിപ്പൂരില്‍ നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

നോട്ട് നിരോധനത്തെ കുറിച്ച് പറയുന്നതിനിടെ ചായ വിറ്റ് നടന്നിരുന്ന കാലത്തെ കുറിച്ച് മോദി ഓര്‍ക്കുകയായിരുന്നു. തന്റെ ചായ പോലെ തന്നെ കടുപ്പമാണ് തന്റെ തീരുമാനങ്ങളെന്ന് മോദി പറഞ്ഞു.

നോട്ട് നിരോധനം അഴിമതിക്കാര്‍ക്കെതിരെ

നോട്ട് നിരോധനം അഴിമതിക്കാര്‍ക്കെതിരെ

അഴിമതിക്കെതിരായ നടപടിയെന്നോണമാണ് നോട്ട് നിരോധനം കൊണ്ടുവന്നതെന്നും മോദി വ്യക്തമാക്കി. താന്‍ കുട്ടിയായിരിക്കെ ആളുകള്‍ കടുപ്പമുള്ള ചായ ആവശ്യപ്പെട്ടിരുന്നുവെന്ന് മോദി പറഞ്ഞു. ഘാസിപൂരില്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. നോട്ട് നിരോധനത്തിനു ശേഷം ഇതാദ്യമായാണ് മോദി പൊതുറാലിയെ അഭിസംബോധന ചെയ്തത്.

 കള്ളപ്പണക്കാര്‍ ഉറക്കഗുളികയിലും

കള്ളപ്പണക്കാര്‍ ഉറക്കഗുളികയിലും

കള്ളപ്പണക്കാരെ ലക്ഷ്യമിട്ടാണ് തന്റെ നടപടിയെന്നും മോദി പറഞ്ഞു. കൃത്യമായ ഉറവിടം ഇല്ലാതെ പണം നിക്ഷേപിച്ചവരെയും കിടക്കയ്ക്കടിയില്‍ പണം സൂക്ഷിച്ചിരിക്കുന്നവരെയും വെറുതെ വിടില്ലെന്നും മോദി. സാധാരണക്കാര്‍ സമാധാനത്തോടെ ഉറങ്ങുമ്പോള്‍ കള്ളപ്പണക്കാര്‍ ഉറക്ക ഗുളികയുടെ സഹായത്തോടെയാണ് ഉറങ്ങുന്നതെന്നും മോദി. തന്നെ കുറിച്ച് അപവാദം പരത്തുന്നവര്‍ക്ക് തന്നെ അറിയാം തന്റെ നടപടി അഴിമതിക്കെതിരാണെന്നും മോദി.

 എല്ലാം നല്ലതിന്

എല്ലാം നല്ലതിന്

നോട്ട് നിരോധനത്തിലൂടെ സാധാരണക്കാരനുണ്ടായ ബുദ്ധിമുട്ടുകള്‍ ഓര്‍മയുണ്ടെന്നും ബുദ്ധിമുട്ട് നിറഞ്ഞ സാധാരണക്കാരുടെ മുഖം ഒരിക്കലും മറക്കില്ലെന്നും മോദി. ഈ ബുദ്ധിമുട്ടൊന്നും വെറുതെയാവില്ലെന്നും അദ്ദേഹം. താന്‍ സാധാരണക്കാരന്റെ പണത്തിന്റെ സംരക്ഷകന്‍ കൂടിയാണെന്നും മോദി. അഴിമതിക്കെതിരായ തന്‍റെ പോരാട്ടങ്ങളില്‍ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നും മോദി.

ബാങ്ക് ജീവനക്കാര്‍ക്ക് പ്രശംസ

ബാങ്ക് ജീവനക്കാര്‍ക്ക് പ്രശംസ

ബാങ്ക് ജീവനക്കാരെ മോദി വളരെയധികം പ്രശംസിച്ചു. ബാങ്ക് ജീവനക്കാര്‍ 18-20 മണിക്കൂര്‍ വരെ പണിയെടുക്കുകയാണെന്നും മോദി. 50 ദിവസം വരെ ഈ പിന്തുണ നല്‍കണണെന്നും മോദി. ജവഹര്‍ലാല്‍ നെഹ്‌റു ബാക്കിവച്ച ആശയങ്ങളാണ് താന്‍ നടപ്പാക്കുന്നതെന്നും മോദി പറഞ്ഞു. നെഹ്രുവിന്റെ പാര്‍ട്ടിക്കും കുടുംബക്കാര്‍ക്കും തന്നോട് വിരോധമാണെന്നും മോദി. എന്നാല്‍ നെഹ്രുവിന്റെ കാലത്ത് നടപ്പാക്കാനാകാത്ത കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യുന്നതെന്നുമ മോദി.

English summary
Prime Minister Narendra Modi, referring to his 'chai-wallah' days, said on Monday that his decision is a little "karak" (strong) just like he used to make his tea.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X