ഇതാ വന്നു, മൈ ഖേല്‍... കായിക ലോകത്തെ സ്പന്ദനം ഇനി വിരല്‍ത്തുമ്പില്‍
വണ്‍ ഇന്ത്യ ഗ്രൂപ്പില്‍ നിന്നാണ് മൈ ഖേലിന്‍റെ പിറവി
കോഴിക്കോട്: കായികലോകത്തു നിന്നുള്ള ഓരോ ഹൃദയമിടിപ്പുകളും ഇനി അനുഭവിച്ചറിയാം. മലയാളത്തിലെ ആദ്യത്തെ സമ്പൂര്‍ണ സ്‌പോര്‍ട്‌സ് പോര്‍ട്ടല്‍ വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള മലയാളികള്‍ക്കു മുന്നിലെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബഹുഭാഷാ പോര്‍ട്ടലായ വണ്‍ഇന്ത്യാ കുടുംബത്തില്‍ നിന്നുമാണ് സ്‌പോര്‍ട്‌സിനു മാത്രമായി ഒരു പോര്‍ട്ടല്‍ വന്നത്. മൈ ഖേല്‍ എന്നു പേരിട്ടിരിക്കുന്ന പോര്‍ട്ടല്‍ ഇംഗ്ലീഷ് , ഹിന്ദി പതിപ്പുകള്‍ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ലഭ്യമാണ്. ജനുവരി അഞ്ചിനാണ് മലയാളം മൈ ഖേല്‍ ഔദ്യോഗികമായി വായനക്കാര്‍ക്കു മുന്നിലെത്തിയത്.

കായിക ലോകത്തെ വാര്‍ത്തകളും വിശേഷങ്ങളും അതിവേഗം വായനക്കാരിലെത്തിക്കുകയാണ് ലക്ഷ്യം. ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ സ്‌പോര്‍ട്‌സ് പോര്‍ട്ടലായി മൈഖേല്‍ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കളിക്കളത്തിനും അകത്തും പുറത്തുമുള്ള വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ഞങ്ങളുമായി പങ്കുവെയ്ക്കാം. [email protected] എന്ന വിലാസത്തിലാണ് മെയില്‍ അയയ്‌ക്കേണ്ടത്. മറ്റു വിവരങ്ങള്‍ അറിയാനും ഈ ഇമെയില്‍ ഉപയോഗിക്കാവുന്നതാണ്.












Click it and Unblock the Notifications