Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്റെ ജീവന് ഭീഷണിയുണ്ട് ;സംരക്ഷണം വേണം, ബിജെപി പ്രവര്‍ത്തകന്‍

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രൂയിസ് ടെര്‍മിനലില്‍ നിന്ന് അറസ്റ്റിലായ പ്രതി അര്‍ബാസ് മര്‍ച്ചന്റിനൊന്നിച്ച് താനുണ്ടായിരുന്നുവെന്ന് ബിജെപി പ്രവര്‍ത്തകന്‍ മനീഷ് ബാന്‍സുലി സമ്മതിച്ചു. മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് തനിക്കെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നു അതിനെതിരെ പ്രതികരിക്കുകയായിരുന്നു മനീഷ് ബാന്‍സുലി.

താനൊരു ബിജെപി അനുഭാവി മാത്രമാണെന്നും പാര്‍ട്ടിയില്‍ ഔദ്യോഗിക പദവികള്‍ ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ നവാബ് മാലിക്കിന്റെ മരുമകനെ ലഹരി കേസില്‍ നര്‍കോട്ടിക്ക് കണ്ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിരുന്നു. അതിനാല്‍ അദ്ദേഹം അതിനമേല്‍ രാഷ്ട്രീയം കയറ്റാനുള്ള ശ്രമമാണ് നടത്തുന്നതെന്നും മനീഷ് ബാന്‍സുലി പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

ma

ആ ഫോട്ടോയില്‍ കാണുന്നത് ഞാനാണെന്ന് സമ്മതിക്കുന്നുവെന്നും എന്നാല്‍ വേറൊരു പാര്‍ട്ടി നേതാവിനെയോ പ്രവര്‍ത്തകനെയോ അതില്‍ കാണാന്‍ സാധിക്കില്ല. നിലവില്‍ എനിക്ക് പാര്‍ട്ടിയുമായി യാതൊരു ഉത്തരവാദിത്വവുമില്ല. ഒരു സാധാരണ മനുഷ്യന്റെ ഉത്തരവാദിത്വം മാത്രമാണ് എനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്‍സിപി നേതാവ് നവാബ് മാലിക് എനിക്കെതിരെ തെറ്റായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം നവാബ് മാലിക്കിന്റെ മരുമകനെ ലഹരിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ് ചെയ്തതായി താന്‍ അറിഞ്ഞിരുന്നു. ഈ സംഭവത്തില്‍ രാഷ്ട്രീയം കലര്‍ത്തി എന്‍സിബിയെും ബിജെപിയെയും അപകീര്‍ത്തിപ്പെടുത്തുവാനാണ് നവാബ് ശ്രമിക്കുന്നതെന്ന് മനീഷ് ബാന്‍സുലി പറഞ്ഞു.

'അറസ്റ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല. അറസ്റ്റിനുവേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ല. കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുമെന്ന് എനിക്ക് ഒക്ടേബര്‍ ഒന്നിന് തന്നെ വിവരം ലഭിച്ചിരുന്നു. പുതിയ വിവരങ്ങള്‍ക്കായി ഞാന്‍ എന്‍സിബി ഉദ്യോഗസ്ഥരുടെ കൂടെ കപ്പലിലുണ്ടായിരുന്നു. രാജ്യത്ത് ഉത്തരവാദിത്തമുള്ള വ്യക്തി എന്ന നിലക്ക് എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് വിവരം കൈമാറുക മാത്രമാണ് ഞാന്‍ ചെയ്തത്. എനിക്ക് ബിജെപിയില്‍ ഒരു സ്ഥാനവുമില്ല' അദ്ദേഹം പറഞ്ഞു.

തന്റെ ജീവന്‍ അപകടത്തിലാണെന്നും തനിക്ക് സുരക്ഷ ഒരുക്കണമെന്നും ബാന്‍സുലി മഹാരാഷ്ട്ര പൊലീസിനോട് ആവശ്യപ്പെട്ടു. നവാബ് മാലിക്കിനെതിരെ അപകീര്‍ത്തി കേസ് നല്‍കുമെന്നും ബാന്‍സുലി കൂട്ടിചേര്‍ത്തു. മുംബൈ ക്രൂയിസില്‍ എന്‍സിബി റെയ്ഡ് നടത്തിയത് വ്യാജമാണെന്നും ആര്യന്‍ ഖാനെ കുടുക്കാനായി ബിജെപി കേന്ദ്ര ഏജന്‍സിയെ ദുരുപയോഗം ചെയ്തുവെന്നും മാലിക് ആരോപിച്ചിരുന്നു. ചെറിയ ഗ്രാം ലഹരി പതാര്‍ത്ഥം പോലും കപ്പലില്‍ നിന്നോ ടെര്‍മിനലില്‍ നിന്നോ കണ്ടെടുത്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

മുംബൈ ക്രൂയിസില്‍ നിന്ന് അറസ്റ്റ് ചെയ്തവരെ എന്‍സിബി ഓഫീസിലേക്ക് കൊണ്ടുപോകുന്നത് കണ്ട ഒരു വീഡിയോ ഉദ്ധരിച്ച് ആര്യന്‍ഖാനെ ഓഫീസിലേക്ക് കൊണ്ടുപോകുന്നത് ബിജെപി നേതാവ് മനീഷ് ഭാനുശാലിയാണെന്നാണ് മാലിക് ആരോപിച്ചത്.
ആര്യന്‍ ഖാന്‍, അര്‍ബാസ് സേത്ത് വ്യാപാരി, മുന്‍മുന്‍ ധമേച്ച, വിക്രാന്ത് ചോക്കര്‍, ഇസ്മീത് സിംഗ്, നൂപുര്‍ സാരിക, ഗോമിത് ചോപ്ര, മോഹക് ജസ്വാള്‍ എന്നിവരുള്‍പ്പെടെ എട്ട് പേരെ തിങ്കളാഴ്ച മുംബൈയിലെ എസ്പ്ലാനേഡ് കോടതിയില്‍ ഹാജരാക്കി അവരെ എന്‍സിബി കസ്റ്റഡിയിലേക്ക് വിട്ടിരുന്നു. എന്നാല്‍ കുറ്റം കണ്ടെത്താതെ ഒരാളെ അന്യായമായി തടങ്കലില്‍വെക്കുന്നത് അയാളുടെ അകാശം നിശേധിക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു.

Recommended Video

cmsvideo
    Priyanka Gandhi shows Lakhimpur incident's video and questions PM Modi government

    ശനിാഴ്ച രാവിലെ എന്‍സിബി നടത്തിയ മുംബൈയില്‍ നിന്നും ഗോവയിലേക്ക് പോയ കപ്പലില്‍ നടത്തിയ രഹസ്യ റെയ്ഡില്‍ സിനിമാ താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ജാമ്യാപോക്ഷ മജിസ്‌ട്രേറ്റ് കോടതി ഇന്ന് തള്ളുകയും 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് വിടുകയുമായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+