രാജ് താക്കറയെ സന്ദര്‍ശിച്ചത് സോണിയയെ അസ്വസ്തയാക്കി: പിന്തുണച്ചത് ശരത് പവാര്‍! സത്യം പുറത്ത്!
2012 ജൂലൈ 13നായിരുന്നു പ്രണാബ് മുഖര്‍ജിയുടെ സന്ദര്‍ശനം
ദില്ലി: സോണിയാഗാന്ധിയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ശിവസേന തലവന്‍ ബാല്‍ താക്കറെയുമായി താന്‍ കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അസ്വസ്ഥയാക്കിയിരുന്നുവെന്നാണ് പ്രണാബ് മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍. സോണിയാഗാന്ധിയുടെ അനിഷ്ടം അവഗണിച്ചാണ് സന്ദര്ശനമന്നും മുഖര്‍ജി പുസ്തകത്തില്‍ പറയുന്നു. 2012ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു സംഭവമെന്നും പ്രണാബ് മുഖര്‍ജി ചൂണ്ടിക്കാണിക്കുന്നു. ആത്മകഥ ദി കോയലിഷന്‍ ഇയേഴ്സിന്റെ മൂന്നാം പതിപ്പിലാണ് പ്രണാബ് മുഖര്‍ജി ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2012 ജൂലൈ 13നായിരുന്നു സന്ദര്‍ശനം.
പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്രയിലെത്തിയപ്പോഴായിരുന്നു താക്കറെയെ സന്ദര്‍ശിച്ചത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ തനിക്ക് പ്രചാരണ സമയത്തുതന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും പ്രണാബ് മുഖര്‍ജി പുസ്തകത്തില്‍ കുറിയ്ക്കുന്നു. എന്നാല്‍ യുപിഎ സഖ്യത്തിലെ അംഗമായിരുന്ന നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍ പ്രണാബ് ബാല്‍ താക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നതിന് നിര്‍ബന്ധിച്ചിരുന്നുവെന്നും പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. പ്രണാബിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി മുംബൈയിലെ താക്കറെയുടെ വസതിയിലും ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായിരുന്നിട്ടുപോലും ശിവസേന നേതാവ് തനിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും താന്‍ പിന്തുണ തേടുന്നതിനും മുമ്പായിരുന്നു ഇതെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ബാല്‍താക്കറെയെ സന്ദര്‍ശിക്കുന്നതില്‍ താല്‍പ്പര്യമില്ലാതിരുന്ന സോണിയാ ഗാന്ധി സാധിക്കുമെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കൂ എന്ന നിര്‍ദേശമാണ് നല്‍കിയത്.
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications