കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ് താക്കറയെ സന്ദര്‍ശിച്ചത് സോണിയയെ അസ്വസ്തയാക്കി: പിന്തുണച്ചത് ശരത് പവാര്‍! സത്യം പുറത്ത്!

2012 ജൂലൈ 13നായിരുന്നു പ്രണാബ് മുഖര്‍ജിയുടെ സന്ദര്‍ശനം

Google Oneindia Malayalam News

ദില്ലി: സോണിയാഗാന്ധിയെക്കുറിച്ച് വെളിപ്പെടുത്തലുമായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ശിവസേന തലവന്‍ ബാല്‍ താക്കറെയുമായി താന്‍ കൂടിക്കാഴ്ച നടത്തിയത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അസ്വസ്ഥയാക്കിയിരുന്നുവെന്നാണ് പ്രണാബ് മുഖര്‍ജിയുടെ വെളിപ്പെടുത്തല്‍. സോണിയാഗാന്ധിയുടെ അനിഷ്ടം അവഗണിച്ചാണ് സന്ദര്‍ശനമന്നും മുഖര്‍ജി പുസ്തകത്തില്‍ പറയുന്നു. 2012ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു സംഭവമെന്നും പ്രണാബ് മുഖര്‍ജി ചൂണ്ടിക്കാണിക്കുന്നു. ആത്മകഥ ദി കോയലിഷന്‍ ഇയേഴ്സിന്‍റെ മൂന്നാം പതിപ്പിലാണ് പ്രണാബ് മുഖര്‍ജി ഇക്കാര്യം വെളിപ്പെടുത്തുന്നത്. 2012 ജൂലൈ 13നായിരുന്നു സന്ദര്‍ശനം.

പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മഹാരാഷ്ട്രയിലെത്തിയപ്പോഴായിരുന്നു താക്കറെയെ സന്ദര്‍ശിച്ചത്. പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥിയായ തനിക്ക് പ്രചാരണ സമയത്തുതന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും പ്രണാബ് മുഖര്‍ജി പുസ്തകത്തില്‍ കുറിയ്ക്കുന്നു. എന്നാല്‍ യുപിഎ സഖ്യത്തിലെ അംഗമായിരുന്ന നാഷണലിസ്റ്റ് പാര്‍ട്ടി നേതാവ് ശരദ് പവാര്‍ പ്രണാബ് ബാല്‍ താക്കറെയുമായി കൂടിക്കാഴ്ച നടത്തുന്നതിന് നിര്‍ബന്ധിച്ചിരുന്നുവെന്നും പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. പ്രണാബിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി മുംബൈയിലെ താക്കറെയുടെ വസതിയിലും ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pranab-mukherjee-

ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമായിരുന്നിട്ടുപോലും ശിവസേന നേതാവ് തനിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നുവെന്നും താന്‍ പിന്തുണ തേടുന്നതിനും മുമ്പായിരുന്നു ഇതെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ബാല്‍താക്കറെയെ സന്ദര്‍ശിക്കുന്നതില്‍ താല്‍പ്പര്യമില്ലാതിരുന്ന സോണിയാ ഗാന്ധി സാധിക്കുമെങ്കില്‍ സന്ദര്‍ശനം ഒഴിവാക്കൂ എന്ന നിര്‍ദേശമാണ് നല്‍കിയത്.

English summary
Congress President Sonia Gandhi was upset with Pranab Mukherjee for meeting late Shiv Sena leader Bal Thackeray, despite being advised by her against doing so before his election as President of India in 2012, the third volume of his autobiography has revealed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X