കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന് വേണ്ടി ഒരുപാട് സഹിച്ചതാണ്.... സോണിയ തികഞ്ഞ രാജ്യസ്‌നേഹി!! ബിജെപിയെ പൊളിച്ചടുക്കി രാഹുല്‍

സോണിയ കടുത്ത രാജ്യസ്‌നേഹിയെന്ന് രാഹുല്‍

Google Oneindia Malayalam News

ബെംഗളൂരു: വര്‍ഷങ്ങള്‍ക്ക് മുമ്പേ കേള്‍ക്കുന്നതാണ് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷയും മുതിര്‍ന്ന നേതാവുമായ സോണിയാ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച വിവാദങ്ങള്‍. ഇറ്റലിക്കാരിയായ സോണിയ രാജ്യം ഭരിക്കരുതെന്ന് നേരത്തെ ഏറ്റവും വാശിപിടിച്ച പാര്‍ട്ടികളിലൊന്നായിരുന്നു ബിജെപി. ഇപ്പോഴും അതേ ആരോപണങ്ങള്‍ പാര്‍ട്ടി ഉയര്‍ത്തുന്നുണ്ട്. കര്‍ണാടക തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവണമെന്ന് പറഞ്ഞതും തുടര്‍ന്ന് സോണിയാ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്യപ്പെട്ടതിനും പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്.

പാര്‍ട്ടിയുടെ അധ്യക്ഷനായ രാഹുല്‍ തന്നെയാണ് മറുപടിയുമായി എത്തിയിരിക്കുന്നത്. എന്റെ അമ്മ ഇറ്റലിക്കാരിയാണ്. പക്ഷേ ഞാനറിയുന്ന പല ആളുകളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരിയാണ് അവര്‍ എന്നാണ് രാഹുലിന്റെ മറുപടി. ബിജെപിയുടെ വിലകുറഞ്ഞ രാഷ്ട്രീയം കൊണ്ട് തകര്‍ക്കാവുന്നതല്ല അമ്മ ഇന്ത്യയില്‍ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായയെന്നും രാഹുല്‍ പറഞ്ഞു.

ഒരുപാട് സഹിച്ചു

ഒരുപാട് സഹിച്ചു

സോണിയാ ഗാന്ധിയെന്ന തന്റെ അമ്മ രാജ്യത്തിന് വേണ്ടി ഒരുപാട് സഹിച്ചതാണ്. ജീവിതത്തിന്റെ നല്ലൊരു ഭാഗവും അവര്‍ ചെലവിട്ടത് ഇന്ത്യയിലാണ്. ജീവിതത്തില്‍ സ്വന്തമായതെല്ലാം നഷ്ടപ്പെട്ടിട്ടും രാജ്യത്തെ മുറുകെ പിടിച്ചവരാണ് അവര്‍. എന്നിട്ടും അമ്മയുടെ പൗരത്വത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനാണ് പലര്‍ക്കും താല്‍പര്യം. സോണി ഇറ്റലിക്കാരിയാണ്. പക്ഷേ എനിക്കറിയുന്ന പലരേക്കാള്‍ കൂടുതല്‍ ഇന്ത്യന്‍ ദേശീയത മനസില്‍ സൂക്ഷിക്കുന്നയാളാണ് അവര്‍. പ്രധാനമന്ത്രി നരേന്ദ്ര അനാവശ്യമായി അവരെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. അത് അദ്ദേഹത്തിന് ആനന്ദം നല്‍കുന്നതാണ്. അതൊന്നും ഒരിക്കലും പറഞ്ഞ് മാറ്റാന്‍ സാധിക്കില്ലെന്നും രാഹുല്‍ വ്യക്തമാക്കി.

മോദിക്ക് ധൈര്യമില്ല

മോദിക്ക് ധൈര്യമില്ല

നേരിട്ടുള്ള സംവാദത്തിന് താന്‍ മോദിയെ വെല്ലുവിളിച്ചതാണ്. എന്നാല്‍ അദ്ദേഹത്തിന് കോണ്‍ഗ്രസിനെയും തന്നെയും കുറ്റംപറയാന്‍ മാത്രമേ താല്‍പര്യമുള്ളൂ. 15 മിനുട്ട് നേരം പോലും താനുമായി സംസാരിക്കാനുള്ള ധൈര്യമില്ല മോദിക്ക്. കര്‍ണാടക സര്‍ക്കാര്‍ വികസനത്തിന്റെ വഴിയേയാണ് ജനങ്ങളോട് സംസാരിക്കുന്നത്. അതുകൊണ്ട് സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് മോദിയുമായി സംസാരിക്കാന്‍ തനിക്ക് താല്‍പര്യമുണ്ട്. എന്നാല്‍ മോദിക്ക് അതിന് സാധിക്കുന്നില്ല. കാരണം അദ്ദേഹത്തിന് കര്‍ണാടകയെ കുറിച്ച് ഒന്നുമറിയില്ല. ഇവിടെ എന്താണ് നടക്കുന്നത് എന്ന് പോലും അദ്ദേഹത്തിനറിയില്ല. വെറും രാഷ്ട്രീയ മുതലെടുപ്പിന് മാത്രമാണ് അദ്ദേഹം സംസ്ഥാനത്തെത്തിയിരിക്കുന്നതെന്നും രാഹുല്‍ പരിഹസിച്ചു.

ദേഷ്യക്കാരന്‍.....

ദേഷ്യക്കാരന്‍.....

മോദി വലിയ ദേഷ്യത്തിലാണ്. പ്രത്യേകിച്ച് കോണ്‍ഗ്രസുമായി താനുമായും. എല്ലാവരുമായും അദ്ദേഹത്തിന് ദേഷ്യമുണ്ടെന്നാണ് മനസിലാവുന്നത്. ദേഷ്യത്തെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട് എനിക്ക്. ലൈറ്റനിങ് റോഡിനെ പോലെയാണ് ഞാന്‍. താന്‍ പറയുന്ന കാര്യങ്ങളാണ് ഇവിടെ മോദിയെ ആകര്‍ഷിക്കുന്നത്. പക്ഷേ സത്യം പറയുന്നത് കൊണ്ട് ദേഷ്യപ്പെട്ടിട്ട് കാര്യമില്ല. അതുകൊണ്ട് അത് എന്റെ കുഴപ്പമല്ല. പ്രധാനമന്ത്രിയുടേതാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാവും. സര്‍ക്കാരുണ്ടാക്കുകയും ചെയ്യും. മോദി ഇവിടെ പരാജയം രുചിക്കും. കര്‍ണാടക അദ്ദേഹത്തിന് നല്‍കുന്ന പാഠവും അതുതന്നെയായിരിക്കും.

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു

പ്രധാനമന്ത്രി ജനങ്ങളുടെ ശ്രദ്ധതിരിപ്പിക്കാന്‍ ഓരോ കാര്യങ്ങള്‍ ചെയ്തു കൊണ്ടിരിക്കുകയാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പോലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. കര്‍ണാടകയിലെ ജനങ്ങളോട് അവരുടെ ഭാവിയെ കുറിച്ച് ഒന്നും മോദിക്ക് പറയാനില്ല. ഇപ്പോള്‍ നടക്കുന്ന തിരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിക്ക് വേണ്ടിയുള്ളതല്ല. ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും രാഹുല്‍ പറഞ്ഞു. അതേസമയം ക്രിമിനലുകള്‍ക്കും അഴിമതിക്കാര്‍ക്കുമാണ് ബിജെപി സീറ്റ് നല്‍കുന്നത്. യെദ്യൂരപ്പ ജയിലില്‍ കിടന്ന നേതാവാണ്. റെഡ്ഡി സഹോദരന്‍മാര്‍ 35000 കോടിയുടെ അഴിമതി നടത്തിയവരാണ്. എന്നാല്‍ പ്രധാനമന്ത്രിക്ക് അതിനെ പറ്റിയൊന്നും സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും രാഹുല്‍ പറഞ്ഞു.

ദളിതുകള്‍ക്കെതിരെ അക്രമം

ദളിതുകള്‍ക്കെതിരെ അക്രമം

കോണ്‍ഗ്രസ് ദളിതുകളെ അവഗണിക്കുന്നു എന്നാണ് മോദി പറയുന്നത്. എന്നാല്‍ ഇന്ന് രാജ്യത്ത് ദളിതുകള്‍ക്കെതിരെ ഏറ്റവും അക്രമം നടത്തുന്ന പാര്‍ട്ടിയാണ് ബിജെപി. ഒരുപാട് അക്രമങ്ങളാണ് അവര്‍ക്കെതിരെ നടക്കുന്നത്. രോഹിത് വെമുല മരിച്ചപ്പോള്‍ പോലും ഒരുവാക്ക് പറയാന്‍ മോദി തയ്യാറായില്ല. കോണ്‍ഗ്രസ് ദളിതുകളുടെ അവകാശങ്ങളെ സംരക്ഷിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിക്കാനും എപ്പോഴും മുന്നിലുണ്ടാവുമെന്ന് രാഹുല്‍ പറഞ്ഞു.

അടിസ്ഥാന പ്രശ്‌നം

അടിസ്ഥാന പ്രശ്‌നം

തന്റെ പാര്‍ട്ടി അടിസ്ഥാന വിഷയങ്ങളാണ് കര്‍ണാടകയില്‍ ഉന്നയിക്കുന്നത്. എന്നാല്‍ മോദി ബുള്ളറ്റ് ട്രെയിനുകളെ കുറിച്ചാണ് സംസാരിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും രാജ്യത്ത് ഒരു സുരക്ഷയുമില്ലാതായിരിക്കുകയാണ്. ഇതൊന്നും മോദി വിഷയമേ അല്ല. കഴിഞ്ഞ 15 വര്‍ഷത്തിനിടെ താന്‍ ക്ഷേത്രങ്ങള്‍, പള്ളികള്‍ ഗുരുദ്വാരകങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. മതമൊന്നും നോക്കാതെയായിരുന്നു ഇത്. എന്നാല്‍ മോദി അങ്ങനെയല്ല. ബിജെപിക്ക് ഇതിനോട് താല്‍പര്യമില്ല. കാരണം അവര്‍ക്ക് ഹിന്ദു എന്നതിന്റെ അര്‍ത്ഥം അറിയില്ല. ഒരു സംസ്‌കാരത്തെയാണ് സൂചിപ്പിക്കുന്നത്. ബിജെപി പറയുന്നത് പോലെ തിരഞ്ഞെടുപ്പ് കാലത്ത് രൂപാന്തരം പ്രാപിക്കുന്ന ഹിന്ദുവല്ലെന്നും രാഹുല്‍ പറഞ്ഞു.

കുഞ്ഞിന്റെ പേരിനെ ചൊല്ലി ദമ്പതിമാർ തമ്മിൽ തർക്കം... ഒടുവിൽ പേരിട്ടത് കേരള ഹൈക്കോടതി...കുഞ്ഞിന്റെ പേരിനെ ചൊല്ലി ദമ്പതിമാർ തമ്മിൽ തർക്കം... ഒടുവിൽ പേരിട്ടത് കേരള ഹൈക്കോടതി...

ഭർത്താവിനെ കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി! ഭാര്യയും മൂന്ന് കാമുകന്മാരും പിടിയിൽ, ഒരാൾ ഒളിവിൽഭർത്താവിനെ കൊന്ന് വെട്ടിനുറുക്കി കഷണങ്ങളാക്കി! ഭാര്യയും മൂന്ന് കാമുകന്മാരും പിടിയിൽ, ഒരാൾ ഒളിവിൽ

English summary
My mother more Indian than many I know says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X