രാഹുല്‍ ഗാന്ധി: 'എന്റെ പേര് സവര്‍ക്കര്‍ എന്നല്ല, മാപ്പ് പറയില്ല', ചോദ്യത്തിന് കിടിലന്‍ മറുപടി
ന്യൂഡല്‍ഹി: കോടതി രണ്ട് വര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ലോക്സഭാ അംഗത്വം പാര്‍ലമെന്റ് സ്പീക്കര്‍ റദ്ദാക്കുകയും ചെയ്തതിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധിയുടെത് ശക്തമായ വാക്കുകള്‍. തന്നെ നിശബ്ദനാക്കാന്‍ സാധിക്കില്ലെന്നും ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മാപ്പ് പറയുന്ന വിഷയം ഉദിക്കുന്നേയില്ല. മാപ്പ് പറയാന്‍ താന്‍ സവര്‍ക്കര്‍ അല്ല. തന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്കി.

ബിജെപി നേതാക്കള്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് ആവശ്യപ്പെടുന്നുണ്ടല്ലോ എന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് രാഹുല്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. ഞാന്‍ സവര്‍ക്കര്‍ അല്ല. എന്റെ പേര് രാഹുല്‍ ഗാന്ധി എന്നാണ്. മാപ്പ് പറയുന്ന വിഷയമേയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ എല്ലാ സംവിധാനങ്ങളും അദാനിക്ക് വേണ്ടിയാണ് രംഗത്തുവരുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
പാര്‍ലമെന്റിലെ തന്റെ അടുത്ത പ്രസംഗം ബിജെപി ഭയന്നിരുന്നു. അതുകൊണ്ടാണ് അവസരം നല്‍കാതിരുന്നതും അയോഗ്യനാക്കിയതുമെന്നും രാഹുല്‍ പറയുന്നു. തന്റെ പ്രസംഗം പാര്‍ലമെന്റിലെ രേഖകളില്‍ നിന്ന് നീക്കി. ബിജെപി മന്ത്രിമാര്‍ കള്ളം പറഞ്ഞു. തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. രണ്ടു തവണ സ്പീക്കര്‍ക്ക് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. നേരിട്ട് കണ്ടു സംസാരിച്ചിട്ടും ഫലമുണ്ടായില്ലെന്നും രാഹുല്‍ പറഞ്ഞു.
അദാനിയുടെ കമ്പനികളില്‍ 20 കോടി രൂപയുടെ നിക്ഷേപം വന്നു. അതെവിടെ നിന്നാണ്. ആരാണ് പണം നിക്ഷേപിച്ചത് എന്നാണ് എന്റെ ചോദ്യം. ഇതിന് ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയില്ല. ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും. അദാനി വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പ്രധാനമന്ത്രി തന്റെ അടുത്ത പ്രസംഗം ഭയപ്പെട്ടിരുന്നു. അത് ഞാന്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ടുവെന്നും രാഹുല്‍ പറഞ്ഞു.
നരേന്ദ്ര മോദി പരിഭ്രാന്തിയിലായിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത് പ്രതിപക്ഷം ശക്തിയാര്‍ജ്ജിക്കാന്‍ കാരണമാകും. അഴിമതിക്കാരനായ അദാനിയെ കുറിച്ച് ജനങ്ങള്‍ക്ക് നേരത്തെ ചോദ്യങ്ങളുണ്ട്. അഴിമതിക്കാരനായ വ്യക്തിയെ എന്തിനാണ് പ്രധാനമന്ത്രി സംരക്ഷിക്കുന്നത് എന്ന് ആശ്ചര്യപ്പെട്ടിരിക്കുകയാണ് ജനങ്ങള്‍. പാര്‍ലമെന്റിന് അകത്താണോ പുറത്താണോ എന്നത് പ്രശ്നമല്ല. ഞാന്‍ ജോലി ചെയ്തുകൊണ്ടേയിരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കെസി വേണുഗോപാല്‍, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട, ജയറാം രമേശ് എന്നിവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലുണ്ടായിരുന്നു. രാജ്യവ്യാപകമായ പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തുടക്കമിടാന്‍ പോകുന്നതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ












Click it and Unblock the Notifications