• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മാതാപിതാക്കളുടെ പൂര്‍ണ്ണസമ്മതത്തോടെയാണ് ബിക്കിനി ഷൂട്ടിന് തയ്യാറായത്; ആകാംക്ഷ ശര്‍മ്മ

ഗ്വാരഗണ്‍: മോഡലിങ്ങില്‍ ബിക്കിനി ഷൂട്ട് ചെയ്യാന്‍ പലരും മടിക്കുമ്പോഴാണ് അകാന്‍ക്ഷ എല്ലാവരെയും ഞെട്ടിച്ചത്. ഇതൊക്കെ എന്ത് എന്ന മട്ടില്‍ കക്ഷി കൂളായി ബിക്കിനി ഷൂട്ടിന് തയ്യാറായി. ഇന്ത്യാസ് നെക്‌സ്റ്റ് ടോപ് മോഡല്‍ റിയാലിറ്റിഷോയിലെ ആദ്യ അഞ്ചു സ്ഥാനക്കാരിലൊരാള്‍ കൂടിയാണ് ഈ 20 കാരി. ഇന്ദ്രപ്രസ്ഥ സര്‍വകലാശാലയിലെ ആര്‍ക്കിടെക്ചര്‍ വിദ്യാര്‍ത്ഥിനിയുടെ സ്വപ്‌നം ബോളിവുഡിലെ താരറാണി പട്ടമാണ്.

ദീപിക പദുക്കോണിനെയും പ്രിയങ്കാ ചോപ്രയെയും ഏറെ ഇഷ്ടപ്പെടുന്നത് അവരുടെ സൗന്ദര്യം കൊണ്ട് മാത്രമല്ല. തന്നെ ഏറെ സ്വാധീനിച്ചത് അവരുടെ വ്യക്തിത്വമാണ്. മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുന്ന വ്യക്തികളാവുകയെന്നത് ഏറെ പ്രയാസമുള്ള കാര്യമാണെന്നും അകാന്‍ക്ഷ പറയുന്നു. മോഡലിങ് അനുഭവം, ഭാവി സ്വപ്‌നങ്ങള്‍, ലക്ഷ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അകാന്‍ക്ഷ ടൈംസ് ഓഫ് ഇന്ത്യയോട് പങ്കുവെച്ച കാര്യങ്ങള്‍ നമുക്കുമറിയേണ്ടേ.

ബിക്കിനി

ബിക്കിനി

മുംബൈയിലെ മോഡലിങ് ഏജന്‍സിയില്‍ നിന്നാണ് അകാന്‍ക്ഷയുടെ തുടക്കം. പഠനം പൂര്‍ത്തിയാക്കുന്നതിന് വേണ്ടിയാണ് മുംബൈയില്‍ സെറ്റിലായത്. കുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എല്ലാ കാര്യങ്ങള്‍ക്കും പോത്സാഹനം തരുന്നത് രക്ഷിതാക്കളാണ്. അഭിനയ- നൃത്ത മത്സരങ്ങളില്‍ പങ്കെടുത്ത് തുടങ്ങിയതോടെയാണ് അഭിനയവും മോഡലിങും മനസ്സില്‍ കടന്നുകൂടിയത്. കുട്ടിക്കാലം മുതല്‍ നിരവധി സിനിമ കാണുമായിരുന്നു. അഭിനയ മോഹം തുടങ്ങിയത് അങ്ങനെയാണ്. അഭ്രപാളിക്ക് പറ്റിയ മുഖമാണ് തന്റേതെന്ന് പലരും പറഞ്ഞിട്ടുണ്ട്. സിനിമയുടേയും മോഡലിങിന്റേയും ഗ്ലാമര്‍ ലോകത്തേക്കുള്ള തന്റെ കടന്നുവരവില്‍ മാതാപിതാക്കളും സുഹൃത്തുക്കളും ഏറെ സന്തുഷ്ടരാണ്. ഇത്രയും സപ്പോര്‍ട്ട് ലഭിച്ചതുകൊണ്ടാണ് 18 വയസ്സില്‍ ബിക്കിനി ഷൂട്ട് ചെയ്യാന്‍ പറ്റിയതെന്നും അകാന്‍ക്ഷ പറഞ്ഞു.

വിദ്യാഭ്യാസം

വിദ്യാഭ്യാസം

സോഫ്റ്റ് വെയര്‍ എഞ്ചിനീയറിങ്ങില്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും ഡിസൈനിങ്ങിനോടുള്ള അടങ്ങാത്ത ഇഷ്ടം കാരണമാണ് ആര്‍കിടെക്ചര്‍ തിരഞ്ഞെടുത്തത്. കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനാണ് ഇപ്പോള്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. പഠനവും മോഡലിങും ഒരുമിച്ച് കൊണ്ടുപോവുമെന്നും അകാന്‍ക്ഷ വ്യക്തമാക്കുന്നു. സ്ഥിരം കണ്ട് മടുക്കുന്ന തരത്തിലുള്ള അഭിനേത്രിയോ മോഡലോ ആവാനല്ല താന്‍ ആഗ്രഹിക്കുന്നത്. സൗന്ദര്യവും ബുദ്ധിയും ഒരുമിച്ച് ചേര്‍ന്നവളാണ് താനെന്ന് അധ്യാപകര്‍ പറയുന്നത്. ആത്മവിശ്വാസവും കഠിന പ്രയത്‌നവുമുണ്ടെങ്കിലേ ലക്ഷ്യത്തിലെത്താന്‍ കഴിയൂവെന്നും 20 കാരി പറയുന്നു.

റിയാലിറ്റി ഷോ

റിയാലിറ്റി ഷോ

മോഡലിങ് മത്സരത്തില്‍ പങ്കെടുത്തതോടെയാണ് താന്‍ പ്രശസ്തയായത്. പുറത്ത് പോവുമ്പോള്‍ ആള്‍ക്കാര്‍ തിരിച്ചറിഞ്ഞു തുടങ്ങി. ടിവിയില്‍ കണ്ട കുട്ടിയല്ലേയെന്നും ചോദിച്ച് സെല്‍ഫി എടുക്കാനാണ് കൂടുതല്‍ പേരും. പുറത്ത് പോവുന്നതിന് മുന്‍പ് ന്നായി തയ്യാറെടുപ്പ് നടത്തുന്നുണ്ടെന്നും അകാന്‍ക്ഷ.

 ബോയ് ഫ്രണ്ട്

ബോയ് ഫ്രണ്ട്

സൗഹൃദവും പ്രണയവും ആവശ്യപ്പെട്ട് നിരവധി അഭ്യര്‍ത്ഥനകള്‍ വരുന്നുണ്ട്. നേരില്‍ പോലും കാണാത്തവരാണ് റിക്വസ്റ്റുമായി തന്നെ സമീപിക്കുന്നത്. ദിവസവും നൂറുകണക്കിന് മെയിലുകളും മെസ്സേജും വരുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അകാന്‍ക്ഷ. എന്നാല്‍ പ്രണയിക്കാനൊന്നും തനിക്കിപ്പോള്‍ സമയമില്ല. കരിയറും പഠനവും ഒരുമിച്ച് കൊണ്ടുപോകുന്നതിന്റെ തിരക്കില്‍ പ്രണയിക്കാനില്ലെന്ന നിലപാട്.

ആലിയാ ഭട്ട്

ആലിയാ ഭട്ട്

റിയാലിറ്റി ഷോയുടെ ആദ്യ എപ്പിസോഡില്‍ ജഡ്ജസാണ് തന്നെ ആലിയാഭട്ടുമായി താരതമ്യപ്പെടുത്തിയത്. പിന്നീട് മൗഷ്മി ചാറ്റര്‍ജി, ആമി ജാക്‌സണ്‍ എന്നിവരിലേക്ക് മാറി താരതമ്യം. മത്സരാര്‍ത്ഥികള്‍ മത്തിലുള്ള സൗന്ദര്യ പിണക്കങ്ങളിലൊന്നും താന്‍ ഇടപെട്ടിട്ടില്ല. പ്രായത്തിന്റെ ചെറുപ്പം കൊണ്ട് എല്ലാവരും എന്നെ കുട്ടിയെ പോലെയാണ് കണ്ടിരുന്നതെന്നും അകാന്‍ക്ഷ പറഞ്ഞു.

English summary
auditions, but the Facebook profile a 20-year-old Gurgaon girl impressed the production team of the show India's Next Top Model (season two) so much that she was called for the show. And Akanksha Sharma, the aspiring model who included in top5.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more