കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രജനീകാന്ത് രാഷ്ട്രീയത്തിലേക്ക്; പോരാട്ടത്തിന് സമയമായി, പുതിയ പാർട്ടി, തിരഞ്ഞെടുപ്പിൽ മത്സരിക്കും!

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു.

Google Oneindia Malayalam News

Recommended Video

cmsvideo
രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച് രജനീകാന്ത് | Oneindia Malayalam

ചെന്നൈ: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് പതിറ്റാണ്ടുകൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമം. രജനീകാന്ത് രാഷ്ട്രായത്തിലേക്ക്. പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന് രജനീകാന്ത് വ്യക്തമാക്കി. ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര കല്ല്യാണ മൺപത്തിൽ നടന്ന ചടങ്ങിൽ ആരാധകരെ അഭിസംബോധന ചെയ്യവെയാണ് രജനീകാന്ത് രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. അടുത്ത ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രജനിയുടെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴകത്തിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. ജയലളിതയുടെ മരണത്തോടെ അഭ്യൂഹങ്ങൾക്ക് ആക്കം കൂടുകയും ചെയ്തിരുന്നു. സമയമാകുമ്പോൾ താൻ പോരാട്ടം തുടങ്ങുമെന്നായിരുന്നു രജനീകാന്തിന്റെ നിലപാട്.

ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമായ ഇന്ന് അദ്ദേഹം മനസ്സുതുറക്കും. പിറന്നാള്‍ ദിനമായ ഡിസംബര്‍ 12-ന് പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഡിസംബര്‍ 31-ന് തീരുമാനം വെളിപ്പെടുത്തുമെന്ന് രജനി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയം തനിക്കറിയാത്ത കാര്യമല്ലെന്നായിരുന്നു ഡിസംബര്‍ 26-ന് ആരാധകരുമായുള്ള കൂടിക്കാഴ്ച ആരംഭിച്ചപ്പോള്‍ പറഞ്ഞത്.

തമിഴ് അനുകൂല സംഘടനകൾ രംഗത്ത്

തമിഴ് അനുകൂല സംഘടനകൾ രംഗത്ത്

ആരാധകര്‍ ആവേശത്തിലാണെങ്കിലും രജനിയുടെ രാഷ്ട്രീയപ്രവേശനത്തിനെതിരേ പല തമിഴ് അനുകൂല സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. സംവിധായകന്‍ ഭാരതിരാജ അടക്കം സിനിമ രംഗത്തുനിന്നും എതിര്‍പ്പുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്‌നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയലളിതയ്‌ക്കെതിരേ രജനീകാന്ത് പരസ്യമായി രംഗത്തുവന്നിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ. വന്‍ പരാജയം നേരിട്ടതോടെയാണ് രജനിയുടെ രാഷ്ട്രീയപ്രവേശനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയത്.

സ്ഥാനമാനങ്ങളിൽ മോഹമില്ല

സ്ഥാനമാനങ്ങളിൽ മോഹമില്ല

പദവിയോ സ്ഥാനമാനങ്ങളോ മോഹിച്ചല്ല രാഷ്ട്രീയത്തിലേക്ക് വരുന്നത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യം മോശമാണെന്നും ഇന്നത്തെ രാഷ്ട്രീയ രീതികളിൽ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കൊടുവിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്.

തമിഴ് രാഷ്ട്രീയം മാറ്റാൻ ശ്രമിക്കും

തമിഴ് രാഷ്ട്രീയം മാറ്റാൻ ശ്രമിക്കും

സംവിധായകന്‍ ഭാരതിരാജ അടക്കം സിനിമ രംഗത്തുനിന്നും എതിര്‍പ്പുണ്ട്. തമിഴനല്ലാത്ത ഒരാള്‍ തമിഴ്നാടിനെ ഭരിക്കേണ്ട എന്നാണ് ഇവരുടെ നിലപാട്. എന്നാൽ സിനിമയിലെ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തന്റെ പാര്‍ട്ടി മുന്‍ഗണന നല്‍കും. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കുമെന്നാണ് രജനീകാന്തിന്റെ പ്രഖ്യാപനം.

രാഷ്ട്രീയത്തില്‍ നടന്നത് നാണം കെട്ട സംഭവം

രാഷ്ട്രീയത്തില്‍ നടന്നത് നാണം കെട്ട സംഭവം

രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള കടപ്പാട് മൂലമെന്നും രജനി വ്യക്തമാക്കി. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്നത് നാണം കെട്ട സംഭവങ്ങളാണെന്നും അധികാരക്കൊതിയില്ലെന്നും സ്‌റ്റൈല്‍ മന്നന്‍ രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ പറഞ്ഞു. ജയലളിതയുടെ മരണശേഷം തമിഴ്‌നാട്ടില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയിലാണ് സ്റ്റൈല്‍ മന്നന്റെ രാഷ്ട്രീയ പ്രവേശനം.

English summary
rajanikanth's political stance declare today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X