കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെഞ്ച് തകര്‍ന്ന് ചിദംബരം സുപ്രീംകോടതിയില്‍; എന്റെ പ്രശസ്തി നശിച്ചുകൊണ്ടിരിക്കുന്നു

Google Oneindia Malayalam News

ദില്ലി: തന്റെ പ്രശസ്തിയും പേരും ഓരോ ദിവസവും തകര്‍ന്ന് കൊണ്ടിരിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം സുപ്രീംകോടതിയില്‍. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ചിദംബരത്തിന്റെ അഭിഭാഷകന്‍ ഇക്കാര്യം കോടതിയില്‍ പറഞ്ഞത്. അഴിമതി കേസിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് ഹൈക്കോടതി ചിദംബരത്തിനെതിരെ നിരീക്ഷണം നടത്തിയിരുന്നു. എയര്‍സെല്‍ മാക്‌സിസ് കേസും കോടതി പരാമര്‍ശിച്ചു. ഈ കേസില്‍ ചിദംബരത്തിനെതിരെ ഇതുവരെ തെളിവ് ലഭിച്ചിട്ടില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു.

06

ദില്ലി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെതിരെ ചിദംബരം സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കവെയാണ് ഇക്കാര്യം അഭിഭാഷകന്‍ ബോധിപ്പിച്ചത്. എന്നാല്‍ കേസില്‍ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഇനി ഈ ഹര്‍ജിയില്‍ കാര്യമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തുകയും ഹര്‍ജി തള്ളുകയും ചെയ്തു.

ഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപിഞെട്ടിക്കുന്ന പ്രഖ്യാപനത്തിന് ജഗന്‍ റെഡ്ഡി; ആന്ധ്രയ്ക്ക് നാല് തലസ്ഥാനങ്ങള്‍, പിന്തുണച്ച് ബിജെപി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അറസ്റ്റ് ചെയ്യുന്നത് തടയണമെന്ന് ചിദംബരം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വരെ കോടതി അറസ്റ്റ് തടഞ്ഞു. നേരത്തെ തിങ്കളാഴ്ച വരെ തടഞ്ഞിരുന്നു. ഒരുദിവസം കൂടി ചിദംബരത്തിന് അറസ്റ്റില്‍ നിന്ന് ഇളവ് ലഭിച്ചു. ഒട്ടേറെ രാജ്യങ്ങള്‍ക്ക് അന്വേഷണ സംഘം കത്തയച്ചിട്ടുണ്ടെന്നും ഇവിടെ നിന്നുള്ള വിവരങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ ബോധിപ്പിച്ചു.

പാകിസ്താന്റെ നിഗൂഢ നീക്കം; പഞ്ചാബില്‍ പ്രളയ സാധ്യത, സൈന്യമിറങ്ങി, മുന്‍കരുതലുമായി ഇന്ത്യപാകിസ്താന്റെ നിഗൂഢ നീക്കം; പഞ്ചാബില്‍ പ്രളയ സാധ്യത, സൈന്യമിറങ്ങി, മുന്‍കരുതലുമായി ഇന്ത്യ

അതേസമയം, സിബിഐ കസ്റ്റഡിയില്‍ റിമാന്റ് ചെയ്ത നടപടി ചോദ്യം ചെയ്ത് ചിദംബരം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസിന്റെ അനുമതി ലഭിച്ച ശേഷം മാത്രമേ ഹര്‍ജി ലിസ്റ്റ് ചെയ്യൂ എന്ന് കോടതി അറിയിച്ചു. കഴിഞ്ഞ നാല് ദിവസമായി ചോദ്യം ചെയ്തതിന്റെ വിവരങ്ങള്‍ പങ്കുവെക്കാന്‍ സുപ്രീംകോടതി അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലുമായി ചിദംബരം സഹകരിക്കുന്നില്ലെന്നും അഞ്ച് ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്നും സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. ഇനിയും കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ കപില്‍ സിബല്‍ അഭ്യര്‍ഥിച്ചു. പുതിയ ഒരു തെളിവ് പോലും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വാദിച്ചു. അതിനിടെ ചിദംബരത്തെ നാല് ദിവസം കൂടി സിബിഐ കസ്റ്റഡിയില്‍ വിട്ട് ദില്ലി കോടതി ഉത്തരവിട്ടു.

അമേരിക്കയെ അമ്പരപ്പിച്ച് ഇറാന്‍; ലോക നേതാക്കള്‍ക്കിടയില്‍ ഇറാന്‍ മന്ത്രിയും, മോദി വന്നതിന് പിന്നാലെഅമേരിക്കയെ അമ്പരപ്പിച്ച് ഇറാന്‍; ലോക നേതാക്കള്‍ക്കിടയില്‍ ഇറാന്‍ മന്ത്രിയും, മോദി വന്നതിന് പിന്നാലെ

English summary
My reputation being destroyed every day, Chidambaram tells SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X