കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തുഹിറിന് ഡോക്ടറാവണം, പക്ഷേ ക്യാന്‍സര്‍ അവനെ തളര്‍ത്തുന്നു

Google Oneindia Malayalam News

ഒരു ബാര്‍ബറിന്റെ മകനായിരുന്നിട്ടും തുഹിര്‍ തന്റെ സ്വപ്നങ്ങളെ ഉപേക്ഷിച്ചിരുന്നില്ല.ഡോക്ടറാവാനുള്ള അവന്റെ ആഗ്രഹത്തിന് കളിക്ക് അതിരുകളുണ്ടായിരുന്നില്ല. അയല്‍ക്കാരെല്ലാം പറയുന്നത് തുഹിറും അവന്റെ ഡോക്റ്റര്‍ കിറ്റും തമ്മില്‍ ഒരിക്കലും പിരിയാന്‍ പറ്റില്ല എന്നാണ്. അവന്‍ പരിശോധിക്കാത്ത അയല്‍ക്കാരൊന്നും തന്നെയില്ല. ചിലപ്പോള്‍ വെള്ളനിറത്തിലുള്ള കോട്ടും അവന്‍ അണിയാറുണ്ട്. എപ്പോഴും ചിരിച്ചുനടന്ന തുഹിറിനെ കാണുമ്പോള്‍ ഇപ്പോള്‍ ഞങ്ങള്‍ കരയുകയാണ്. ഓരോ തവണ ഡോക്ടറെ കാണാന്‍ പോകുമ്പോഴും തുഹിര്‍ ഇഞ്ചക്ഷന്‍ പേടി കാരണം അമ്മയുടെ സാരിത്തുമ്പില്‍ ഒളിക്കുകയാണ്. ക്യാന്‍സര്‍ കാരണം അവന്റെ ഭാരം ക്രമാതീതമായി കുറഞ്ഞിരിക്കുന്നു . ഞങ്ങള്‍ക്ക് ഇപ്പോള്‍ മകനെ തിരിച്ചറിയാന്‍ കൂടി കഴിയാത്ത വിധം അവന്‍ മാറിപ്പോയി.

tuhin1

8 വയസ്സുകാരനായ തുഹിറിന്റെ തലച്ചോറ് അവന്റെ പ്രായത്തേക്കാള്‍ മികച്ചതാണ്. അവന്‍ ബുദ്ധിമുട്ടൊന്നും ഇല്ലാതെ തന്നെ വലിയ അക്കങ്ങള്‍ കൂട്ടിപ്പറയുകയും ധാരാളം വലിയ വാക്കുകള്‍ ഉച്ചരിക്കുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ക്ക് അഭിമാനവും അവന്‍ ഡോക്ടറാകുമെന്ന് അവര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്തു. എന്നാല്‍ പെട്ടെന്നാണ് വിധി എല്ലാം തകിടം മറിച്ചത്. വെസ്റ്റ് ബംഗാളിലെ ശാന്തമായ ഗ്രാമത്തില്‍ ഉറങ്ങിക്കിടന്ന അവരുടെ ജീവിതം പെട്ടെന്ന് തുലാസിലായി

tuhin2

ഒരു ശനിയാഴ്ച്ച ഡോക്ടര്‍ കിറ്റുമായി അയല്‍പക്കത്തെല്ലാം കറങ്ങി നടന്ന തുഹിര്‍ വീട്ടില്‍ വന്നതും കിടക്കുന്ന കാഴചയാണ് കണ്ടത്. ഭക്ഷണം കൊടുക്കുമ്പോഴാണ് അവന്റെ വയറിന്റെ ഒരു ഭാഗം വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഇത് ഒരു ക്രമരഹിതമായ ആകൃതിയില്‍ ആയിരുന്നു. ഞങ്ങളില്‍ ആരും തന്നെ വിദ്യാസമ്പന്നര്‍ അല്ലെങ്കിലും എന്തോ പ്രശ്നം ഉണ്ടെന്ന് തോന്നി വേഗം ഞങ്ങള്‍ അവനെ ആശുപത്രിയില്‍ എത്തിച്ചു.

tuhin3

ഒരു ഡോക്ടറില്‍ നിന്നും മറ്റൊരു ഡോക്ടറിലേക്ക് വഴിതിരിച്ചു വിട്ടതല്ലാതെ കൃത്യമായ രോഗനിര്‍ണ്ണയം നടന്നില്ല. 2 എക്‌സ് റേയും 4 കണ്‍സള്‍ട്ടേഷനും കഴിഞ്ഞു. ധാരാളം എന്ന് അവര്‍ വിധിയെഴുതിയെങ്കിലും ഒരു കുടുംബ സുഹൃത്തിന്റെ ഡോക്ടര്‍ ദയവ് തോന്നി ഞങ്ങളുടെ മകനെ കൂടുതല്‍ പരിശോധിച്ചു. ഇത് ട്യൂമര്‍ ആണെന്നും തുഹിറിനെ എത്രയും വേഗം ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. കൊല്‍ക്കത്തയില്‍ തൂഹിറിനെ ചികിത്സിക്കാന്‍ മതിയായ സൗകര്യങ്ങള്‍ ഇല്ലെന്നും പെട്ടെന്ന് ചെന്നൈയ്ക്ക് കൊണ്ടുപോകണം എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

tuhin4

ഒരുപാട് ആശയക്കുഴപ്പങ്ങള്‍ക്കും ഞെട്ടലിനും ശേഷം ഞങ്ങള്‍ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് ചെന്നെയ്ക്ക് യാത്ര തിരിച്ചു. പശ്ചിമ ബംഗാളില്‍ നിന്ന് ഞാന്‍ ആദ്യമായി ആണ് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത്. വലിയ കെട്ടിടങ്ങളും അപരിചിതമായ മുഖങ്ങളും ഞാന്‍ കണ്ടുതുടങ്ങി. തന്റെ മുഴുവന്‍ ജീവിതകാലവും ഒരു ഗ്രാമത്തില്‍ ചെലവിട്ടഒരു മനുഷ്യന്‍ അതെല്ലാം ഉപേക്ഷിച്ചു മറ്റൊരു സംസ്ഥാനത്തേക്ക് പോകുകയാണ്. ഞങ്ങള്‍ക്ക് ചെന്നെയില്‍ വരാന്‍ പോകുന്ന അനിശ്ചിതത്വത്തെ എങ്ങനെ പോരാടും എന്ന് അറിയില്ലായിരുന്നു. ഞങ്ങളുടെ ബന്ധുക്കളും കൂട്ടുകാരും നല്‍കിയ പണം യാത്രയ്ക്കും മറ്റു ആശുപത്രി ചെലവുകള്‍ക്കുമായി ചെലവഴിച്ചു കഴിഞ്ഞു. പുതിയ സിറ്റിയിലേക്ക് കയ്യില്‍ പണമൊന്നും ഇല്ലാതെയാണ് ഞങ്ങള്‍ ചെല്ലുന്നത്

tuhin

ഗ്രാമത്തില്‍ നിന്നും പട്ടണത്തിലേക്കുള്ള മാറ്റം മകനില്‍ എത്രത്തോളം ഉത്കണ്ഠ ഉണ്ടാക്കി എന്നറിഞ്ഞുകൂടാ. കൊല്‍ക്കത്തയിലെ ആര്‍ക്കും അവരുടെ ആവലാതികളുടെ ഉത്തരം അറിഞ്ഞുകൂടാ. അവര്‍ സമയം ഒട്ടും പാഴാക്കാതെ തന്നെ അവനെ ചെന്നെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതീക്ഷയോടെ കാത്തിരുന്ന പല മണിക്കൂറുകള്‍ക്ക് ശേഷം ഡോക്ടര്‍ ഞങ്ങളുടെ മകന് വിലിന്‍ ട്യൂമര്‍ എന്ന അപൂര്‍വ്വരോഗമാണെന്ന്. മകന്റെ ഇടത് വൃക്കയിലും ട്യൂമര്‍ ബാധിച്ചിരിക്കുന്നു. ഇത് അപൂര്‍വമായ അവസ്ഥ ആണെന്നും വിലിംസ് ട്യൂമര്‍ സാധാരണ 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് ഉണ്ടാകുന്നത് എന്നാല്‍ തുഹിറിന് 9 വയസ്സാകുന്നു. പ്രതീക്ഷയോടെ നമുക്ക് കീമോതെറാപ്പി ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. 6 മാസത്തെ കീമോതെറാപ്പിക്ക് ശേഷം ഒരു സര്‍ജറിയിലൂടെ നമുക്ക് അവനെ പൂര്‍ണ്ണമായും സുഖപ്പെടുത്താം എന്നും ഡോക്ര്‍ പറഞ്ഞു.

ഞങ്ങളുടെ മകന്റെ ഇടത് കിഡ്നിയില്‍ ട്യൂമര്‍ ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ ഞെട്ടി. എന്റെ പാവം തുഹീര്‍ ഇനി എന്തെല്ലാം ചികിത്സയിലൂടെ കടന്നു പോകണം. ഇത് അറിഞ്ഞശേഷംവീട്ടിലേക്ക് ആരും പോയില്ല. ഇത് പൂര്‍ണ്ണമായും ചികിത്സിച്ചു ഭേദമാക്കാവുന്നതാണെന്നു ഡോക്ര്‍ നിര്‍ദ്ദേശിച്ചു. അതിനായി എന്തും ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായി. പുതിയ സിറ്റിയിലെ ആശുപത്രിച്ചെലവുകള്‍ പരിഹരിക്കാനായി ഞങ്ങള്‍ ദിവസം ഒരു നേരം മാത്രം ഭക്ഷണം കഴിക്കുന്നു. ആ ചെറിയ തുക എങ്കിലും സൂക്ഷിച്ചുതുഹീറിനെ ചികിത്സിക്കാനുള്ള വഴി തെളിയിക്കാം എന്ന് കരുതി.

tuhin6

തുഹിറിന്റെ സഹോദരി ഇടയ്ക്കിടയ്ക്ക് അവന്റെ വയറില്‍ അമര്‍ത്തുന്നു. അപ്പോള്‍ വയറിന്റെ വീക്കം കുറയുമെന്ന് അവള്‍ പ്രതീക്ഷിക്കുന്നു. എന്താണ് സംഭവിക്കുന്നതെന്നോ തന്റെ മാതാപിതാക്കള്‍ ഏത് അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നോ മനസ്സിലാക്കാന്‍ കഴിയാത്തത്ര ചെറിയ കുട്ടിയാണ് അവള്‍. തുഹിറിന്റെ പിതാവ് അവരുടെ ഗ്രാമത്തിലെ ബാര്‍ബര്‍ ആണ്. മാസം കഷ്ടിച്ച് 3000 രൂപ അദ്ദേഹം സമ്പാദിക്കുന്നു. അവരുടെ യാത്ര ചെലവും ആശുപത്രി ചെലവും തന്നെ ഇതിലധികമായി. ബന്ധുക്കളില്‍ നിന്നെല്ലാം കടം വാങ്ങിയ ഏതാണ്ട് 50000 രൂപ ഇതിനകം ചെലവിട്ടുകഴിഞ്ഞു.

നിങ്ങള്‍ക്ക് എങ്ങനെ സഹായിക്കാം

തുഹിറിന്റെ ചികിത്സയ്ക്കായി ആണ് പശ്ചിമബംഗാളില്‍ നിന്നും അവന്റെ മാതാപിതാക്കള്‍ചെന്നൈയിലേക്ക് വന്നത്. തുഹിറിനെ ഇപ്പോള്‍ചെന്നൈയിലെ അപ്പോളോ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇത് അവരുടെ വീട്ടില്‍ നിന്നും1800 കിമീ അകലെയാണ്. അവന്റെ വയര്‍ ഏതാണ്ട് ഇരട്ടിയായി വീര്‍ത്തിരിക്കുകയാണ്. അവന്റെ മാതാപിതാക്കള്‍ അവര്‍ക്കാവും വിധം എല്ലാ കാര്യങ്ങളും ചെയ്യുകയാണ്. എല്ലാം നഷ്ടപ്പെട്ടിട്ടും തന്റെ മകനെ രക്ഷിക്കാനായി അവര്‍ സംഭാവനയ്ക്കായി അഭ്യര്‍ത്ഥിക്കുകയാണ്. നിങ്ങള്‍ നല്‍കുന്ന ഓരോ രൂപയും അവരുടെ മകനെ രക്ഷിക്കാന്‍ സഹായിക്കും. ഇത് നിങ്ങളുടെ കുടുംബത്തിലും കൂട്ടുകാരുടെ ഇടയിലും വാട്‌സാപ്പിലും ഫെയ്‌സ് ബുക്കിലൂടെയും ഷെയര്‍ ചെയ്യുക. ഒരു ഡോക്ടര്‍ ആകാനുള്ള തുഹിറിന്റെ സ്വപ്നം സഫലമാകാന്‍ നമുക്ക് അവനെ സഹായിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X