കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൃക്ക മാറ്റി വച്ചു വേദാന്തിനെ രക്ഷിയ്ക്കാന്‍ സഹായിക്കൂ

  • By Desk
Google Oneindia Malayalam News

എന്റെ പേര് സന്ദീപ് സാഖ്‌ലെ എന്നാണ്. ഒൻപത് വർഷങ്ങൾക്കുമുമ്പ് എന്റെ മകൻ വേദാന്ത്‌ ഈ ലോകത്തേക്ക് കടന്നുവരുകയും ഞങ്ങളുടെ ജീവിതത്തിൽ വലിയ ആനന്ദം നിറയ്ക്കുകയും ചെയ്തു. ഒരു കുഞ്ഞ് ജനിച്ചപ്പോൾ അത് കേവലം ഒരാളിന്റെയല്ല, എന്നാൽ മൂന്നുപേരുടെ ജനനമായിരുന്നു. ജീവിതത്തിലേക്ക് കടന്നുവന്ന ഒരാളും മാതാപിതാക്കളെന്ന നിലയിൽ പുതിയ അനുഭവത്തെ കൈക്കൊള്ളുന്ന രണ്ടുപേരും. വിദ്യാലയത്തിലും അവധിദിവസങ്ങളിലുമായി വളരെ വേഗത്തിൽ കടന്നുപോയ ആ മനോഹരമായ വർഷങ്ങളിൽ അത്യധികം സന്തോഷവും സംതൃപ്തിയും നിറഞ്ഞ ഒരു കുടുംബമായിരുന്നു ഞങ്ങളുടേത്.

kidney

മൂത്രവിസർജ്ജനം നടത്തുമ്പോൾ വേദന അനുഭവപ്പെടുന്നു എന്ന് എന്റെ മകൻ പരിഭവിക്കാൻ തുടങ്ങിയപ്പോൾ മുതൽ ഞാനും എന്റെ കുടുംബവും ജന്മസ്ഥലംവിട്ട് ഇപ്പോൾ ഇങ്ങോട്ടുപോന്നു. മൂത്രത്തിലെ രോഗാണുബാധയെന്ന് കരുതിയ ഞങ്ങൾ അവനെ ഒരു ഫിസിഷ്യനെ കാണിച്ചു. എന്നാൽ അന്നുരാത്രി രക്തം ഛർദ്ദിച്ച് അവന്റെ അവസ്ഥ കൂടുതൽ വഷളായി.അവനുമായി ഞങ്ങൾ ആശുപത്രിയിലെത്തുമ്പോൾ, അവന്റെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് നന്നേ കുറഞ്ഞിരുന്നു, മാത്രമല്ല രക്തസമ്മർദ്ദനില 190 mmHg-യും ആയിരുന്നു. പല പരിശോധനകളും ഡോക്ടർമാർ നടത്തി. കഠിനമായ വൃക്കത്തകരാർ കാരണമായി അവൻ കഷ്ടപ്പെടുകയാണെന്ന് അതിന്റെ ഫലം വന്നപ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞു. അവന്റെ അവസ്ഥ വളരെ ഗുരുതരമായിരുന്നു. ഇപ്പോൾ ഒരു മാസമായി, കടന്നുപോകുന്ന ഒരോ ദിവസവും അവന്റെ നില കൂടുതൽ അപകടത്തിലാക്കുകയാണ്.

kidneys2

രോഗനിർണ്ണയം നടത്തപ്പെടുന്നതിനുമുമ്പ്, അത്യധികം ചുറുചുറുക്കുള്ള ഒരു കുട്ടിയായിരുന്നു അവൻ, കാണിച്ചുകൂട്ടുന്ന കുസൃതിത്തരങ്ങൾക്ക് എപ്പോഴും അവന്റെ അമ്മ പുറകേ ഓടേണ്ടിവരുകയും ചെയ്യുമായിരുന്നു. മിഴികളിൽ കണ്ണുനീർ വാർന്നൊഴുകുന്നതും, കൈകൾ മുഴുവൻ സൂചികൾ കുത്തിയിറക്കിയിരിക്കുന്നതും, പുഞ്ചിരിയില്ലാത്ത അവന്റെ മുഖവുമാണ് ഇപ്പോൾ ഞങ്ങൾക്ക് കാണുവാനാകുന്നത്.

വേദാന്തിന്റെ കാറുകളോടുള്ള ഭ്രമം കുട്ടിക്കാലംതൊട്ടുതന്നെ വളരെ വലുതായിരുന്നു. കളിപ്പാട്ടക്കാറുമായി വീടിന്റെ ചുറ്റും അവൻ ഓടിക്കളിക്കുമായിരിക്കുന്നു, വളർന്ന് വലുതാകുമ്പോൾ മത്സരക്കാർ ഓടിക്കുന്ന ഒരാളാകുമെന്ന് പറയുകയും ചെയ്യുമായിരുന്നു. ഇപ്പോൾ ആശുപത്രിയിൽ അവനെ കാണാൻ വരുന്ന എല്ലാവരും അവനുവേണ്ടി ഒരു കളിപ്പാട്ടക്കാറുംകൂടെ കൊണ്ടുവരും.

kidneys3

വേദാന്തിന്റെ വൃക്കകൾ തകരാറിലായി, വളരെ ചിലവേറിയ ഡയാലിസിസിന്റെ സഹായത്താലാണ് അവനിപ്പോൾ ജീവിച്ചിരിക്കുന്നത്. എങ്കിലും ഡയാലിസിസും ഔഷധപ്രയോഗവും കൂടുതൽകാലം അവനെ സഹായിക്കുകയില്ല. സ്ഥിരമായ രോഗവിടുതലിന് 10 ലക്ഷം (14,550 ഡോളർ) രൂപ ചിലവുവരുന്ന വൃക്കമാറ്റിവയ്ക്കൽ നടത്തേണ്ടത് അത്യാവശ്യമാണ്.ഒരു സ്‌കൂളിലെ പ്യൂൺ ജോലിക്കാരനായ എനിക്ക് പ്രതിമാസം 20,000 രൂപയാണ് ശമ്പളം ലഭിക്കുന്നത്.
കുഞ്ഞിനെ രക്ഷിക്കുവാനായി എന്റെ ഭാര്യ അവളുടെ വൃക്ക നൽകാൻ തയ്യാറാണ്, അതിന്റെ അർത്ഥം ചിലവേറിയ ഡയാലിസിസ് അവൾക്കും വേണ്ടിവരും എന്നാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X