• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മകന്‍ സ്വയംസേവകനെന്ന് ഷഹീന്‍ബാഗ് അക്രമിയുടെ പിതാവ്: മലക്കം മറിഞ്ഞത് മണിക്കൂറുകള്‍ക്കകം!!

cmsvideo
  Shaheen Bagh Accuser Is An Avid BJP Follower | Oneindia Malayalam

  ദില്ലി: ഷഹീന്‍ബാഗ് വെടിവെയ്പിലെ കുറ്റവാളി സ്വയം സേവനകനാണെന്ന വാദവുമായി പിതാവ്. മകന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും ആശയങ്ങള്‍ പിന്തുടരുന്നയാളും സ്വയംസേവകനുമാണ് എന്നാണ് എഎന്‍ഐയോട് പ്രതികരിച്ചത്. തനിക്കോ മകനോ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയതിന് പിന്നാലെയാണ് പുതിയ വാദം.

  തിരഞ്ഞെടുപ്പിന് ശേഷിക്കുന്നത് മണിക്കൂറുകള്‍: ബിഎസ്പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം!!

  ഷഹീന്‍ബാഗില്‍ റോഡില്‍ ഗതാഗത തടസ്സം അനുഭവപ്പെട്ടതോടെ മകന്‍ നാല് മണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ടു. ഇതിന് ശേഷമാണ് പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്തതെന്നും പിതാവ് ചൂണ്ടിക്കാണിക്കുന്നു. മകന്‍ എപ്പോഴും ഹിന്ദുത്വ ആശയങ്ങളെക്കുറിച്ചും ഹിന്ദുസ്ഥാനെക്കുറിച്ചുമാണ് സംസാരിക്കാറുള്ളത്. ദേശീയ ചിന്താഗതിയുള്ള ഗുജ്ജാറിന് വലതുപക്ഷ കാഴ്ചപ്പാടുകളാണുള്ളതെന്നും പിതാവ് അവകാശപ്പെടുന്നു.

   പോലീസ് വാദം പൊളിഞ്ഞു

  പോലീസ് വാദം പൊളിഞ്ഞു

  ഷഹീന്‍ബാഗില്‍ പൗരത്വ നിയമ വിരുദ്ധ പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്ത 25 കാരനായ കപില്‍ ഗുജ്ജാര്‍ ആം ആദ്മി പാര്‍ട്ടിയുമായി ബന്ധമുള്ളയാളാണ് എന്നാണ് ദില്ലി പോലീസ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നത്. ഇതോടെ രംഗതത്തെത്തിയ ബന്ധുക്കള്‍ ഇയാള്‍ക്ക് ആം ആദ്മി പാര്‍ട്ടിയുമായോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുമായോ ബന്ധമില്ലെന്ന് വ്യക്തമാക്കിയിരുന്നു. ആപ്പ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഗുജ്ജാറിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ചാണ് ഫോട്ടോ പുറത്തുവിട്ടത്. ഇക്കാര്യം നിരസിച്ച് ആപ്പും രംഗത്തെത്തിയിരുന്നു.

  വൃത്തികെട്ട രാഷ്ട്രീയം

  വൃത്തികെട്ട രാഷ്ട്രീയം

  ആപ്പിനെതിരായ പുതിയ ഗുഡാലോചനക്ക് പിന്നില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും ഷാ വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നുമാണ് ആപ്പ് നേതാവ് സഞ്ജയ് സിംഗ് ചൂണ്ടിക്കാണിക്കുന്നത്. അമിത് ഷായാണ് ഇപ്പോള്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി. തിര‍ഞ്ഞെടുപ്പിന് മുമ്പ് നിരവധി ഫോട്ടോകളും ഗൂഡാലോചനകളും കണ്ടെത്തും. തിര‍ഞ്ഞെടുപ്പിന് മൂന്നോ നാലോ ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ബിജെപി അവര്‍ക്ക് ആവുന്ന വിധത്തില്‍ വൃത്തികെട്ട രാഷ്ട്രീയം കളിക്കും. മറ്റൊരാള്‍ക്കൊപ്പമുള്ള ചിത്രത്തിന് എന്താണര്‍ത്ഥം? സിംഗ് ചോദിക്കുന്നു.

  ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഷഹീന്‍ബാഗിലെ അക്രമിക്ക് ആപ്പുമായി ബന്ധമുണ്ടെന്ന പോലീസ് വാദം കൂടി പുറത്തുവന്നത് ബിജെപി- ആം ആദ്മി പോരിന് ആക്കം കൂട്ടിയിട്ടുണ്ട്. ദില്ലി പോലീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉത്തരവുകളാണ് നടപ്പിലാക്കുന്നതെന്ന ആരോപണമാണ് ആപ്പ് നേതാവ് സഞ്ജയ് സിംഗ് കുറ്റപ്പെടുത്തിയത്.

   മറുപടിയില്ല...

  മറുപടിയില്ല...

  ഗൂഡാലോചനക്ക് വേണ്ടി അമിത് ഷാ ദില്ലി പോലീസിനെ ആയുധമാക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോപിച്ചിരുന്നു. അക്രമിയുടെ പിതാവിന്റെ ഏറ്റവും പുതിയ പ്രതികരണം പുറത്തുവന്നതിന് പിന്നാലെയാണ് കെജ്രിവാള്‍ അമിത് ഷായെ കടന്നാക്രമിച്ച് രംഗത്തെത്തിയത്. തിര‍ഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ രാജ്യസുരക്ഷയും ക്രമസമാധാന നിലയും വെച്ച് ബിജെപി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ സത്യം പുറത്തുവന്നുവെന്നും കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ബിജെപിയോ ദില്ലി പോലീസോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

  പെരുമാറ്റച്ചട്ട ലംഘനം... പരാതി നല്‍കും

  പെരുമാറ്റച്ചട്ട ലംഘനം... പരാതി നല്‍കും

  ഫെബ്രുവരി എട്ടിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ദില്ലിയില്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കെയാണ് ക്രൈം ബ്രാഞ്ച് ഡിസിപി ആപ്പ് നേതാക്കള്‍ക്കെതിരെ പോലീസ് നീക്കം നടക്കുന്നത്. സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്നാണ് ആപ്പ് നേതാവ് സഞ്ജയ് സിംഗ് വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. എത്ര പേര്‍ക്ക് ഈ ഗൂഡാലോചനയില്‍ പങ്കുണ്ട്? അമിത് ഷാ ആണോ രാജേഷ് ഡുവോയോട് ഇക്കാര്യങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടത്? പിന്നെ ആരുടെ നിര്‍ദേശങ്ങളാണിതിന് പിന്നില്‍?

  English summary
  "My Son Sewak Of PM Modi, Amit Shah," Says Shaheen Bagh Shooter's Father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X