Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിന്ദുവായത് കൊണ്ട് അവരെന്റെ മോനെ തീവെച്ച് കൊന്നു....ഒരച്ഛന്‍ പറയുന്നു....

പുനെ: തന്റെ മകന്‍ ഹിന്ദുവായത് കൊണ്ടാണ് അവനെ കൊന്നതെന്ന് പുനെയില്‍ കൊല്ലപ്പെട്ട 17 കാരന്റെ പിതാവ്. കഴിഞ്ഞ ആഴ്ചയാണ് സാവന്‍ റാത്തോഡ് എന്ന യുവാവ് ആക്രമിക്കപ്പെട്ടത്. റോഡരികില്‍ സാധനങ്ങള്‍ പെറുക്കി നടന്ന റാത്തോഡിനെ വാഹനങ്ങളില്‍ നിന്നും മോഷണം നടത്തി എന്നാരോപിച്ച് ആക്രമിക്കുകയായിരുന്നു. പിന്നീട് ഇവര്‍ സാവന് മേല്‍ പെട്രോള്‍ ഒഴിച്ച് തീവെച്ചു.

ഗുരുതരമായി പൊള്ളലേറ്റ സാവനെ ജനുവരി 13നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസത്തിന് ശേഷം മരിച്ചു. പുനെയിലെ കസബ പേതിലാണ് സംഭവം നടന്നത്. മൂന്ന് പേരാണ് സാവനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നത്. ആശുപത്രിയില്‍ കഴിയവേ, താനൊരു ഹിന്ദുവായത് കൊണ്ടാണ് തന്നെ ആക്രമിച്ചതെന്ന് മകന്‍ പറഞ്ഞിരുന്നു എന്നാണ് സാവന്റെ അച്ഛനായ ധര്‍മ ഇപ്പോള്‍ പറയുന്നത്.

fire-hand

ധര്‍മയുടെ വാദങ്ങള്‍ക്ക് പിന്തുണയുമായി ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട സംഘടനകളും രംഗത്തുണ്ട്. മുസ്ലിം ഭീകരസംഘടനയായ ഐസിസ് ചെയ്യുന്നത് പോലുള്ള ക്രൂരതയാണ് ഇതെന്നാണ് ഇവര്‍ പറയുന്നത്. കൊലപാതകികള്‍ക്ക് ഐസിസ് ബന്ധമുണ്ടെന്നും ആരോപണമുണ്ട്. സംഭവം എ ടി എസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമഷ്ട ഹിന്ദു അഘാഡി എന്ന സംഘടനയുടെ നേതാവ് മിലിന്ദ് രംഗത്ത് വന്നിട്ടുണ്ട്.

ഇക്കാര്യം ആവശ്യപ്പെട്ട് വിവിധ ഹിന്ദു സംഘടനകള്‍ ചേര്‍ന്ന് ജനുവരി 27ന് പോലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. സാവന്‍ റാത്തോഡിന്റെ മൊഴിയുടെ വീഡിയോ തങ്ങള്‍ പോലീസിന് നല്‍കിയിട്ടുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. അതേസമയം, സംഭവത്തില്‍ വര്‍ഗീയമായ ഇടപെടലുകള്‍ നടന്നിട്ടില്ല എന്നാണ് പോലീസ് കരുതുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+